ക്ഷുദ്രം

നിര്‍മ്മാലൃം's avatarNirmala devi

ഉച്ചമയക്കത്തിന്റെ ആലസ്യം വിട്ട് ചായയിടാനായി അടുക്കളയിലേക്ക് കയറിയപ്പോഴണ് അയൽ വീട്ടിൽ താമസിക്കുന്ന ചേട്ടത്തി (ഭർത്താവിന്റെ ചേട്ടന്റെ ഭാര്യ ) കോഴിയെ തിരക്കി വീട്ടിലേക്കു വന്നത്. അല്പ സമയം കഴിഞ്ഞ് ഒരു ബഹളം കേട്ടപ്പോൾ കാരണം അന്വേഷിക്കാനായി ഞാൻ ചെന്നപ്പോൾ കണ്ട കാഴ്ച അതിരിന്റെ മുകളിൽ ചത്തു കുത്തിയിരിക്കുന്ന ഒരു കോഴിയെയാണ്.

“ഇപ്പോ അവിടെ നിന്ന കോഴിയാണ്. ആരാണ്ട് ഇപ്പോ പിടിച്ചു കൊണ്ടുവന്നതാണ് ”

ചേട്ടത്തിയുടെ ശബ്ദം ആക്രോശത്തോടെ മുഴങ്ങി. അപ്പോഴേക്കും എന്റെ ഭർത്താവും അമ്മാവിയമ്മയും അവിടെ എത്തി ചേർന്നു.

“അവരുടെ കോഴിയെ ആരു പിടിക്കാൻ ” ഞാൻ മനസ്സിൽ പറഞ്ഞു.

” ഈ കോഴിയുടെ കാലിൽ എന്തൊക്കെയോ കെട്ടി ഇട്ടിട്ടുണ്ടല്ലോ ” അവർ കോഴിയെ കുനിഞ്ഞു നിന്നു ശ്രദ്ധിച്ചു കൊണ്ട് പറഞ്ഞു. അപ്പോഴാണ് ഞാൻ കോഴിയെ ശരിക്കും കണ്ടത്. ഒരു മുറിവു പോലുമില്ലാത്ത അല്പം വലിപ്പമുള്ള കോഴി. അതിന്റെ രണ്ടു കാലുകളിലുമായി പത്തോളം വെളുത്ത നൂലിന്റെ അറ്റത്തായുള്ള ചെറിയ ചെറിയ കടലാസിന്റെ കെട്ടുകൾ. വേറൊരു നൂലിന്റെ അറ്റത്തായി വലിപ്പമുള്ള വറ്റൽ മുളക്

“ഇത് ആരോ എന്തോ ചെയ്തു കൊണ്ടു വച്ചിരിക്കുകയാണ് ” എന്തോ കണ്ടുപിടിച്ച മിടുക്കനെ പോലെ എന്റെ ഭർത്താവ് പ്രഖ്യാപിച്ചു.

“ആരും തൊടരുത് “എന്റെ അമ്മായിയമ്മയുടെ പ്രസ്താവന.

ഇതിനിടയിൽ എന്റെ ഭർത്താവ് അല്പം നീളമുള്ള ഒരു കമ്പുകൊണ്ടുവന്ന് കോഴിയുടെ കാലുകൾ ഉയർത്തിക്കാണിച്ചു. ആ കാലിൽ തൂങ്ങിക്കിടക്കുന്ന കോഴിയുടെ ആഭരണങ്ങൾ എന്നിൽ അല്പം ചിരിയാണുണർത്തിയത്. ഇതിനിടയിൽ ഒന്നുരണ്ടു വഴി യാത്രക്കാർ ഈ കൗതുകക്കാഴ്ച…

View original post 136 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment