കൗപീനം

Nirmala devi

കുട്ടികളുടെ ഡ്രിൽ പീരിഡിൽ അവരെന്ത് കളിയാണ് കളിക്കുന്നതെന്ന് ഞാൻ നോക്കാറുണ്ട്.അവർ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന പീരിഡ് അതാണെന്ന് എനിക്കറിയാം . കടുത്ത വെയിലായതിനാൽ സാരിത്തുമ്പുകൊണ്ട് തലയ്ക്കു മീതെ ഇട്ടു കൊണ്ട് ഗ്രൗണ്ടിലേക്കു നടന്നു. ചുവന്ന ചരൽക്കല്ലും മണലും വിരിച്ച വിശാലമായ ഗ്രാണ്ട്. ഗ്രൗണ്ടിന്റെ അരികുകളിലായി ഗുൽമോഹറും നെല്ലിമരങ്ങളും പ്ലാവും നിൽക്കുന്നു. സൂര്യൻ മുകളിൽ കത്തി ജ്വലിക്കുന്നു ആൺകുട്ടികൾ രണ്ടറ്റത്തായി ബഹളത്തോടെ കളിക്കുന്നു. ഫുട്ബോളിന്റെ പിറകെ ഒടുന്നതിനാൽ അവരെന്നെ ശ്രദ്ധിക്കുന്നില്ല. ഇടയ്ക്ക് ചില തർക്കങ്ങളും ഉന്തുംതള്ളും എല്ലാം നടക്കുന്നുണ്ട്. പെൺകുട്ടികൾ പലയിടത്തായി നിന്നു കൊണ്ട് പ്ലാസ്റ്റിക് ട്രേ പറത്തി പിടിക്കുന്ന തിരക്കിലാണ്. ചിലർ എന്നെ കണ്ടു കൊണ്ട് സന്തോഷത്തോടെ ചിരിച്ചു. രഷ്മി കൈ പൊക്കി “ടീച്ചർ “എന്ന് വിളിച്ചു .ഞാൻ കളിച്ചുകൊള്ളാനായി ആംഗ്യം കാട്ടി. ഐശ്വര്യ അല്പം നാണത്തോടെ നിന്നു കിണുങ്ങി . ” പെണ്ണിന്റെ ഒരു നാണം . പെണ്ണുകാണാൻ വന്ന പോലെ” ഞാൻ അല്പം ഉറക്കെ പറഞ്ഞു, അവർ ചിരിച്ചു. അല്പം അകലെയായി പ്ലാവിന്റെ ചുവട്ടിലെ വേരിലിരുന്ന ഭുവന എന്നെ കണ്ട് പരിഭ്രമത്തോടെ എഴുന്നേറ്റു .” ഈ കുട്ടിക്ക് എന്തു പറ്റി” ഞാൻ മനസ്സിൽ ഓർത്തു . എല്ലാ മത്സരങ്ങളിലും സജീവമായി പങ്കെടുക്കാറുള്ള ആറാം ക്ലാസ്സുകാരിയല്ലല്ലോ ഇപ്പോൾ അവൾ . ഞാൻ പതിയെ അവളുടെ അരികിലേക്കു ചെന്നു. അവളുടെ വലിയ വട്ടക്കണ്ണുകളും എണ്ണമെഴുക്കില്ലാത്ത പാറിപ്പറന്ന തലമുടിയും വെളുത്ത മുഖവും നിഷ്കളങ്കമായ ചിരിയും എന്നെ ആകർഷിക്കാറുണ്ട്.ഞാൻ ചെന്നത് അവളെ ബുദ്ധിമുട്ടിപ്പിക്കുന്നതായി എനിക്ക് തോന്നി…

View original post 210 more words

Leave a comment