
ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടതും എന്നെ ആകർഷിച്ചതും എന്നാൽ കുട്ടികളും മുതിർന്നവരും വായിച്ചിരിക്കേണ്ടതുമായ ഒരു പുസ്തകമാണ് ടോട്ടോച്ചാൻ. തെത്സുകോ കുറോയാനഗി എന്ന ജാപ്പനീസ് എഴുത്തുകാരിയുടെ വിവർത്തനമാണ് ഈ പുസ്തകം. നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ പുസ്തകം വളരെയേറെ വായനക്കാരെ ആകർഷിച്ചതാണ്.
വിദേശ അംബാസിഡർ ആയും മാധ്യമ (റേഡിയോ) പ്രവർത്തകയായും ജോലി ചെയ്ത് വളരെയധികം പ്രശസ്തി നേടിയ തെത്സുകോ കുറോയാനഗിയുടെ കുട്ടിക്കാലത്തെ അനുഭവങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന പുസ്തകമാണിത്. ടോട്ടോച്ചാൻ എന്ന ഓമനപ്പേരിലറിയപ്പെടുന്ന എഴുത്തുകാരി തന്റെ ബാല്യ കാലാനുഭവങ്ങൾ ഒരു മാസികയ്ക്ക് അയച്ചു കൊടുത്തു. ആ അനുഭവങ്ങൾ വായിച്ചറിഞ്ഞ ഒരു ചെറുപ്പക്കാരൻ ഈ അനുഭവങ്ങളെല്ലാം വെച്ച് ഒരു പുസ്തകം തയ്യാറാക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ എഴുതപ്പെട്ട പുസ്തകമാണിത്.
വികൃതികൾ കൂടിയതിനാൽ അദ്ധ്യാപകർക്ക് പഠിപ്പിക്കാനാകുന്നില്ല എന്ന പരാതിയെത്തുടർന്ന് രണ്ട് സ്കൂളുകളിൽ നിന്ന് പുറത്താക്കപ്പെട്ട അഞ്ചു വയസ്സുകാരിയായ ടോട്ടോച്ചാൻ, കോബായാഷി മാസ്റ്റർ എന്ന വൃദ്ധനായ അദ്ധ്യാപകന്റെ സ്കൂളിലെത്തുന്നു. ഒരിക്കലും കണ്ണുരുട്ടുകയോ വടി എടുക്കുകയോ ചെയ്യാത്ത മാസ്റ്റർ മറ്റുള്ള അദ്ധ്യാപകർക്കും മാതൃകയാകുന്നു. “നീ തീർച്ചയായും നല്ല കുട്ടിയാണ് ” എന്ന മാസ്റ്ററുടെ വാക്കുകൾ ടോട്ടോയുടെ മനസ്സിൽ പതിയുന്നു. ” അനുഭവങ്ങളിലൂടെ പഠിപ്പിക്കാം” എന്ന പഠന തത്വം പ്രാവർത്തികമാക്കുന്ന വിദ്യാലയത്തിലുള്ള രസകരമായ അനുഭവങ്ങളാണ് കൃതിയിലെ പ്രതിപാദ്യവിഷയം. ഏകദേശം നാൽപ്പതു കുട്ടികൾ മാത്രമുള്ള പ്രൈമറി സ്കൂളായി പ്രവർത്തിക്കുന്നത് ട്രെയിനിന്റെ ബോഗികളാണ്.. ഓരോ ക്ലാസുകളും ഓരോ ബോഗികൾ.
കൃഷിയുടെ ബാലപാഠങ്ങൾ മനസ്സിലാക്കാൻ കൃഷിക്കാരനോടൊപ്പം വയലിലിറങ്ങുകയും അടുക്കളയിലെ പാചകം പഠിക്കാൻ സ്വയം പാചകം ചെയ്തും പ്രകൃതിയെ മനസ്സിലാക്കാൻ…
View original post 295 more words

Leave a comment