കാൽവരിക്കുന്നിലെ കാരുണ്യമേ
കാവൽ വിളക്കാവുക
കൂരിരുൾ പാതയിൽ മാനവർക്കെന്നും നീ
ദീപം കൊളുത്തീടുക മാർഗം തെളിച്ചീടുക
(കാൽവരിക്കുന്നിലെ…)
മുൾമുടി ചൂടി ക്രൂശിതനായി
പാപാലോകം പവിത്രമാക്കാൻ (2)
നിന്റെ അനന്തമാം സ്നേഹ തരംഗങൾ
എന്നെ നയിക്കുന്ന ദിവ്യശക്തി
നിന്റെ വിശുദ്ധമാം വേദവാക്യങ്ങൾ
എന്റെ ആത്മാവിനുമുക്തിയല്ലോ
സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും
(കാൽവരിക്കുന്നിലെ…)
കാരിരുംമ്പണി താണിറങ്ങുമ്പോൾ
ക്രൂരരോടും ക്ഷമിച്ചവൻ നീ (2)
നിന്റെ ചൈതന്യമീ പ്രാണനാളങ്ങളിൽ
എന്നും ചലിക്കുന്ന ശ്വാസമല്ലോ
നിന്റെ വിലാപം പ്രപഞ്ചഗോളങ്ങളിൽ
എന്നും മുഴങ്ങുന്ന ദുഃഖരാഗം
സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും
(കാൽവരിക്കുന്നിലെ…)
Texted by Leema Emmanuel

Leave a comment