Oridam Tharane – Lyrics

ഒരിടം തരണേ തലചായിച്ചുറങ്ങാൻ
കുരിശയാലും മതിയേ അതു മാത്രം മതിയേ (2)
സ്വപ്നങ്ങൾ അകലെയാണെ ദുഃഖങ്ങളേറെയാണെ..
കുരിശേറും രാവിൻ നേരം വരണേ

(ഒരിടം… )

തകർച്ചകളേറെയുണ്ടയി
തകർന്നടിഞ്ഞെന്റെ ഉള്ളം
തിരസ്കൃതനായി ഞാൻ എല്ലാഇടങ്ങളിലും

(ഒരിടം…. )

ഉറ്റവരായി ആരുമില്ല
ഒറ്റുകൊടുത്തവരേറെ
ഏകാന്തതമാത്രമേ എന്റെ കൂട്ടിനൊള്ളു

(ഒരിടം…. )

കലഹമാണെറെയുള്ളിൽ
കരുതുന്നവരോ വിരളം
കരച്ചിലടക്കാൻ വയ്യ കരുത്തെകൂ നാഥാ

(ഒരിടം…. )

ഉള്ളം പിടഞ്ഞിടുമ്പോൾ
അകലെയാണുപ്രിയരേവരും
ഉള്ളം പങ്കിടാനായി കൂടെ ആരുമില്ല

(ഒരിടം…. )

സ്നേഹംനടിച്ചവരേറെ
വഞ്ചിതനായി ഞാനെന്നും
ആശ്വാസം തേടിടുമ്പോൾ നീ മാത്രമഭയം.

(ഒരിടം…. )

പ്രതീക്ഷകൾ മങ്ങിടുമ്പോൾ
ചങ്കൊടുചേർത്തിടുവാൻ
മറ്റാരുമിലെങ്കിലും നീ തുണയാകുമോ

(ഒരിടം…. )

Texted by Leema Emmanuel


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment