പാട്ടുകൾക്ക് എന്തൊരു സ്വാധീനശക്തി ആണല്ലേ?

ചാക്കോച്ചിയുടെ സു’വിശേഷങ്ങൾ’

പാട്ടുകൾക്ക് എന്തൊരു സ്വാധീനശക്തി ആണല്ലേ???

Chinna chinna aasai….
Siragadikkum aasai..
Muthu muthu aasai…
mudindhu vaikka aasai..

എ ആർ റഹ്മാനെ കണ്ടാൽ ഒത്തിരി താങ്ക്സ് ഉണ്ട് ചേട്ടാ എന്ന് കൈപിടിച്ചു കുലുക്കി ഞാൻ പറഞ്ഞേനെ..

മരിച്ചാലും മറക്കാത്ത ഒരു കടപ്പാട് ഈ പാട്ടിനോട് ഉണ്ട്..
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പ്രോഗ്രസ് കാർഡുമായി വീട്ടിൽ എത്തി. ( കുട്ടികൾക്ക് progress card ആണല്ലോ എന്നും ഒരു വില്ലൻ)
വീട്ടിൽ അന്ന് “പട്ടാളഭരണം” ആണ്.. അതുകൊണ്ടുതന്നെ അല്പം പേടിയോടെ കൂടിയാണ് പ്രോഗ്രസ് കാർഡ് അപ്പന്റെ കയ്യിൽ കൊടുത്തത്..
മാർക്ക് ലൂടെ കണ്ണോടിച്ച അപ്പൻ, ചാക്കോ മാഷിനെ പോലെ കണ്ണൂരുട്ടി…
അപ്പനിഷ്ടപ്പെട്ട വിഷയങ്ങൾക്ക് മാർക്ക് കുറവ്…
അപ്പനിലെ “പട്ടാളക്കാരൻ” ഉണർന്നു.

അപ്പന് ദേഷ്യം വരുന്നത് കണ്ട് ഇന്ന് അടിയുടെ പൂരം ആയിരിക്കും എന്നോർത്ത് നിൽക്കുമ്പോഴാണ് ഓണാക്കി വച്ചിരുന്ന റേഡിയോയിലൂടെ “ചിന്ന ചിന്ന ആശൈ…” എന്ന ഗാനം ഒഴുകി വന്നത്…
പാട്ട് ഇഷ്ടപ്പെടുന്ന എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഗാനമാണിത്..

പെട്ടെന്ന് അപ്പൻ പറഞ്ഞു ” ഈ പാട്ട് കേട്ടപ്പോൾ ദേഷ്യം അലിഞ്ഞു പോകുന്ന പോലെ പോയി.. അതുകൊണ്ട് നിന്റെ ഭാഗ്യം” ..
( എന്റെ അപ്പ സ്നേഹമില്ലാത്തവൻ ആണെന്ന് ഓർക്കരുത് കേട്ടോ..
പണ്ട് ഞാൻ അങ്ങന ഓർത്തത്…
അല്ല.. നല്ല ചുട്ട അടി കിട്ടുമ്പോൾ ആർക്കാ ഫിലോസഫിക്കൽ ചിന്ത വരുന്നത്?..)
അപ്പോൾ പറഞ്ഞത്
ഇന്നും നന്ദിയോടെ ഓർക്കുന്ന ഒരു പാട്ട്..

അല്ലെങ്കിൽ തല്ലിന്റെ പെരുമഴ ആയേനെ…

സിനിമാഗാനത്തിന് ഇത്രയും സ്വാധീനശക്തി ആണെങ്കിൽ ജീവിക്കുന്ന ദൈവത്തിന്റെ നാമത്തിൽ, ദൈവകൃപയിൽ, എഴുതപ്പെട്ട ഗാനങ്ങൾക്ക് എത്ര ഇരട്ടി മടങ്ങ് സ്വാധീനശക്തി ആയിരിക്കും എന്ന് ചിന്തിക്കാൻ ഇതാണ് കാരണം.

പണ്ട് വീടുകളിൽ പാടിക്കൊണ്ടിരുന്ന പഴയ പാട്ടുകൾ ഓർമവരുന്നു.
അല്പം മനക്ലേശത്തിൽ ഇരിക്കുമ്പോൾ ആ പാട്ടിലെ ഈരടികൾ ഒന്നു പാടിയാൽ എവിടുന്നോ ഒരു ഒരു കുളിർമഴ മനസ്സിലേക്ക് പെയ്തിറങ്ങുന്നു.

പഴയ പാട്ടുകൾ ദൈവകൃപയിൽ എഴുതപ്പെട്ടതാണ്. വചനത്തിന്റെ സത്ത് അതിലുണ്ടായിരുന്നു…
വെറുമൊരു കാസറ്റ്, സിഡി, YouTube Subscription, തുടങ്ങിയ കച്ചവടത്തിന് വേണ്ടി എഴുതിയല്ല..

പുതിയ നല്ല ക്രിസ്തീയ ഭക്തിഗാനങ്ങൾ ഒക്കെ ഇറങ്ങുന്നുണ്ട്. എങ്കിലും പഴയ പാട്ടുകൾക്ക്‌ കൂടുതൽ ദൈവകൃപ തോന്നിയിട്ടുണ്ട്. !!
കാരണം അവയൊക്കെ എഴുതപ്പെട്ടത് ദൈവകൃപയിൽ നിറഞ്ഞ മനുഷ്യർ വഴിയാണ്. സുവിശേഷം ആയിരുന്നു അവരുടെ ജീവിതം…
സുവിശേഷത്തിനു വേണ്ടി ജീവിച്ചവർ…
ഏതു സഭ വിഭാഗത്തിൽ പെട്ടവരാണ് എന്ന് നോക്കണ്ട… യേശുക്രിസ്തുവിന്റെ വചനം ഹൃദയത്തിൽ ഏറ്റു വാങ്ങിയവർ..

എനിക്കിഷ്ടപ്പെട്ട ഒരു പഴയ ഗാനമുണ്ട്..

” ദൈവകൃപയിൽ ഞാൻ ആശ്രയിച്ചു
അവൻ വഴികളെ ഞാനറിഞ്ഞു
അനുഗമിച്ചിടും അവനുടെ ചുവടുകളെ…

ചാൾസ് ജോൺ എന്നുപറഞ്ഞ ഒരു സാധാരണക്കാരൻ വർഷങ്ങൾക്ക് മുമ്പ് എഴുതിയ പാട്ടാണ്.. ഒരു സുവിശേഷ പ്രഘോഷകൻ.. ദൈവകൃപയിൽ ആശ്രയിച്ച വ്യക്തിയായിരുന്നു..

അദ്ദേഹത്തിന്റെ ഒന്നര വയസ്സുള്ള കുഞ്ഞ് രോഗം മൂർച്ഛിച്ച്‌ മരണാസന്ന നിലയിൽ ICU വിലായി.
ഡോക്ടർ പറഞ്ഞു കുഞ്ഞു മരിക്കും..
ആളുകൾ പുച്ഛിച്ചു .. നീ സുവിശേഷത്തിനു വേണ്ടി ഇറങ്ങിയിട്ട് ഇപ്പൊ എന്തായി ?? കുഞ്ഞു പോയില്ലേ ?

അദ്ദേഹം ഡോക്ടറോട് ചോദിച്ചു
ഞാൻ ICU വിൽ കയറി ഒന്ന് പ്രാർത്ഥിക്കട്ടെ..

ഡോക്ടർ ചിന്തിച്ചു. Infection ആയാലെൻന്താ
എന്തായാലും കുഞ്ഞു മരിക്കും.. കയറി പ്രാർത്ഥിച്ചോ.!

അദ്ദേഹം അതിനുള്ളിൽ കയറി ആ പിഞ്ചു കുഞ്ഞിന്റെ കയ്യെടുത്ത് അദ്ദേഹത്തിന്റെ നെഞ്ചോട് ചേർത്ത് ഇപ്രകാരം പതിയെ പാടി എന്നാണ് എഴുതിയിരിക്കുന്നത്.
” മനോവേദന പല ശോധന
മമ ജീവിതപാതയിൽ
മാറാതേറിടുമ്പോൾ ആത്മനാഥവൻ
മാറിൽ ചാരി ഞാൻ ആശ്വസിക്കും
ദൈവകൃപയിൽ ഞാൻ ആശ്രയിച്ചു..”

അദ്ദേഹം ദൈവകൃപയിൽ നിറഞ്ഞ് പാടിയതാണ്

രണ്ടു ദിവസം കഴിഞ്ഞപ്പോൾ അത്യാസന്ന നിലയിൽ ആയിരുന്നു കുഞ്ഞ് സുഖം പ്രാപിക്കാൻ തുടങ്ങി.

അദ്ദേഹം വീട്ടിൽ പോയി ഇപ്രകാരം എഴുതി ചേർത്തു

“എത്ര നല്ലവൻ മതിയായവൻ
എന്നെ കരുതുന്ന കർത്തനവൻ
എന്റെ ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന
ഏറ്റമടുത്ത സഹായകൻ താൻ”
എന്റെ ആയുസ്സിൻ ദിനമാകെയും
തന്റെ നാമ മഹത്വത്തിനായി
ഒരു കൈത്തിരി പോൽ
കത്തിയെരിഞ്ഞൊരിക്കൽ
തിരു മാർവിൽ മറഞ്ഞിടും ഞാൻ”

ഇതുകൊണ്ടാണ് ഈ പാട്ട് വർഷങ്ങൾക്ക് ശേഷം നമ്മൾ പാടുമ്പോഴും കൃപ ഇറങ്ങി വരുന്നത്. Music Band

മർത്തോമ സഭയിലെ സുവിശേഷകൻ ആയിരുന്ന സാധു കൊച്ചുകുഞ്ഞു ഉപദേശി ഞങ്ങളുടെ നാട്ടുകാരനാണ്.

അനേക പാട്ടുകൾ അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിലും അതിൽ പ്രധാനപ്പെട്ട ഒന്നാണ് മരണ വീടുകളിൽ പാടുന്ന ഹൃദയ സ്പർശിയായ ഒരു ഗാനം

“ദുഃഖത്തിന്റെ പാനപാത്രം
കർത്താവെന്‍റെ കൈയ്യിൽ തന്നാൽ
സന്തോഷത്തോടത് വാങ്ങി
ഹല്ലേലൂയാ പാടിടും ഞാൻ”

അലമുറ ഇട്ടു കരയുന്ന മരണവീടുകളിൽ ഈ പാട്ടിന്റെ ഈരടികൾ പാടുമ്പോൾ കരയുന്ന അന്തരീക്ഷം പിടിച്ചുനിർത്തിയത് പോലെ ശാന്തമാകുന്നത് ഞാൻ കണ്ടിട്ടുണ്ട്.

അദ്ദേഹത്തിന്റെ മകൻ മരിച്ചപ്പോൾ ശരീരം കൈയിലെടുത്ത് പാടിയതാണ് എന്നൊക്കെ ആളുകൾ പറയും..

പുസ്തകത്തിൽ എഴുതിയിരിക്കുന്നത്
അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളും അസുഖം മൂലം മരണപ്പെട്ടു. ആ സാഹചര്യങ്ങൾ ഒക്കെ ഓർത്തു അദ്ദേഹം പാടിയ പാട്ടാണ്
” ദോഷമായിട്ടൊന്നും എന്നോട്
എന്റെ താതൻ ചെയ്കയില്ല
എന്നെ അവൻ അടിച്ചാലും
അവൻ എന്നെ സ്നേഹിക്കുന്നു”

ജീവിതത്തിൽ എല്ലാം ഒരു പുഴ പോലെ സംഗീതാത്മകമായി ഒഴുകുമ്പോൾ സന്തോഷിക്കാൻ ആർക്കും പറ്റും..
ജീവിതം തലകീഴായി മറിയുമ്പൊഴും, എല്ലാം തീർന്നെന്ന് കരുതുമ്പോഴും സന്തോഷിക്കാൻ ദൈവകൃപയിൽ ജീവിക്കുന്നവർക്കേ പറ്റൂ..

പരിശുദ്ധ കുർബാനയ്ക്ക് നിൽക്കുമ്പോൾ പ്രതി വാക്യം ഉറക്കെ ചൊല്ലണമെന്നും, എല്ലാവരും കൂടി ഉറക്കെ പ്രാർത്ഥിക്കണമെന്ന് വികാരിയച്ചൻമാർ പറയാറുണ്ട്…
പണ്ട് ഒരു കുഞ്ഞായി ഇടവകപ്പള്ളിയിൽ പോയ്ക്കോണ്ടിരുന്ന കാലത്ത് വികാരി അച്ചൻ ഇത് പറയുമ്പോൾ ഞാനോർത്തത് അച്ചന് ഒരു എൻജോയ്മെന്റ് കിട്ടാൻ ആണെന്നാണ്.. അതുകൊണ്ടുതന്നെ അടുത്ത് നിൽക്കുന്നവന്റെ eardrum അടിച്ചു പോകത്തക്ക വിധത്തിൽ ചെല്ലാറുണ്ടായിരുന്നു…

പിന്നീട് ഒരു പുരോഹിതനാകാൻ ഇറങ്ങിയപ്പോഴായിരുന്നു എത്ര മഹത്തരം ആയിരുന്നു അന്ന് വികാരിയച്ചൻ പറഞ്ഞതെന്ന് മനസ്സിലായത്.

കാരണം പരിശുദ്ധ കുർബാനയിലെ പ്രാർത്ഥനകളും പാട്ടുകളും വചനം കൊണ്ട് രൂപപ്പെടുത്തിയവയാണ്…

അന്ത്യോക്യൻ ആരാധനക്രമത്തിലെ പാട്ടുകൾ..

എന്നും സ്തുതി നിൻ…. യോഹ : 3 10- 12
അഹറോന്റെയുമസ്കറിയ.. സംഖ്യ 25:11
മുൾമര മെരിയാതെരിതീ… പുറപ്പാട് 3:2
ലോകം താത സഹോദര.. ഏബ്ര: 13: 7
തൂക്കപ്പെട്ടു മരത്തിൽ വിലാവുതുറന്നു… യോഹ 19: 34
വെളിവുനിറഞ്ഞോരീശോ… സങ്കീർത്തനം 104 : 2, 36:9
ഹാബേലിൻ കുഞ്ഞാടും… ഉല്പത്തി 4: 4
,8:20, 22: 6-8
കർത്താവേ നിൻ രക്ത ശരീരങ്ങൾ … മത്തായി 24: 30-31

മാതാ പരിശുദ്ധൻ മാർ തൻ…. ലൂക്കോസ് 2: 13-14
ഭൂവിലശേഷം ദൈവത്താൽ… മത്തായി 28: 10-20
പൗലോസ് ശ്ലീഹ ധന്യൻ… ഗലാത്യർ: 1:8
യജമാനൻ വരും അന്നേരത്ത്‌… ലൂക്കോസ് 12 : 37
മോശേ ആ സകലേശൻ മുള്ളു മരത്തിൽനിന്ന്… പുറപ്പാട് 3: 2
പരിശുദ്ധാലയം അതിനുള്ളിൽ… ലൂക്കോസ് 1: 10
അന്യോന്യം സ്ലോമ്മോ നൽകിൻ.. മത്തായി 5: 23-24, യോഹന്നാൻ 13: 34
ഫിലിപ്പിയർ 25
ശ്രാപ്പികളെ കണ്ടേശായ… ഏശയ്യ 6: 1:18
നയവാൻ പന പോലെ… സങ്കീർത്തനം 45: 9-11
ചാർത്തും നീതിയെ നിന്നാചാര്യന്മാരും… സങ്കീർത്തനം 132: 9
മക്കളിലപ്പൻ കൃപ …. സങ്കീർത്തനം 103: 13-15,88 :10-12
നിന്നാൽ വൈരിയെ വീഴ്ത്തിടും… സങ്കീർത്തനം 44: 5-7

ഇനിയുമുണ്ട് പാട്ടുകൾ … എല്ലാം വചനമാണ്. അത് ഉറക്കെ ചൊല്ലുമ്പോൾ ദൈവകൃപ ഇറങ്ങി വരാതെ ഇരിക്കാൻ പറ്റില്ല….

ദൈവകൃപയിൽ നിറഞ്ഞ പിതാക്കന്മാർ എഴുതിയ പ്രാർത്ഥനകളാണ്..

മഞ്ഞൾ നല്ലതാണെന്ന് നമുക്കറിയാം…
ഇന്ന് വിദേശരാജ്യങ്ങളിൽ നമ്മുടെ മഞ്ഞൾ പിടിച്ചു പറിയും ആണ്…
വിഷാംശത്തെ കളയുന്നു മഞ്ഞൾ..
പക്ഷേ അതിനെ പച്ചക്ക് കഴിക്കാൻ പറ്റില്ല..
അതിനെ നമ്മൾ കറിയിൽ ഇടും …

കോടം പുളി (Garcinia cambogia), വാളംപുളി നല്ലതാണ് എന്ന് നമുക്കറിയാം… Kudampulimiracle fruits എന്നാണ് വിളിക്കുന്നത്… മനുഷ്യശരീരത്തിലെ കൊഴുപ്പ് ഉരുക്കി കളയും.. പക്ഷെ നേരിട്ട് കഴിക്കാൻ പറ്റില്ല…
തേങ്ങ. തേങ്ങ ഉൽപന്നങ്ങൾ ദീർഘായുസ്സു നൽകുന്നു എന്നാണ് പറയുന്നത്.. ഇതൊന്നും നേരിട്ട് കഴിക്കാൻ പറ്റില്ല…

അതുപോലെയാണ് ദൈവശാസ്ത്ര രഹസ്യങ്ങൾ, വചനങ്ങൾ നേരിട്ട് സ്വീകരിച്ചാൽ ചിലപ്പോൾ മനസ്സിലാകില്ല..
മഞ്ഞൾ കറിയിൽ ഇടുന്നതു പോലെ …. കൊടംപുളി കറിയിൽ ഇടുന്നത് പോലെ…
തേങ്ങ അരച്ച് കറിയിൽ ചേർക്കുന്നത് പോലെ…. വചനത്തെയും, ദൈവശാസ്ത്ര രഹസ്യങ്ങളെയും ഗാനത്തിൽ പാടുമ്പോൾ കൂടുതൽ ധ്യാനിക്കാൻ പറ്റുന്നത് കൊണ്ടും… എഴുതിയവർ കൃപയിൽ നിറഞ്ഞതു കൊണ്ടും കേൾക്കുന്നവർ രൂപാന്തരം പ്രാപിക്കും….

ചാക്കോച്ചി…

  • Chackochi Meledom
  • Email: chackochimcms@gmail.comChackochi

 


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “പാട്ടുകൾക്ക് എന്തൊരു സ്വാധീനശക്തി ആണല്ലേ?”

  1. 👌👌👌👌

    Liked by 1 person

Leave a comment