Ente Daivam Swarga Simhasanam Thannil – Lyrics

എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്‍
എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു (2)

അപ്പനും അമ്മയും വീടും ധനങ്ങളും
വസ്തു സുഖങ്ങളും കര്‍ത്താവത്രെ (2)
പൈതല്‍ പ്രായം മുതല്ക്കിന്നേ വരെ എന്നെ
പോറ്റി പുലര്‍ത്തിയ ദൈവം മതി (2)

(എന്‍റെ ദൈവം..)

ആരും സഹായമില്ലെല്ലാവരും
കണ്ടും കാണാതെയും പോകുന്നവര്‍ (2)
എന്നാലെനിക്കൊരു സഹായകന്‍ വാനില്‍
ഉണ്ടെന്നറിഞ്ഞതിലുല്ലാസമേ (2)

(എന്‍റെ ദൈവം..)

കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും
ഭക്ഷ്യവും ഭംഗിയും നല്‍കുന്നവന്‍ (2)
കാട്ടിലെ മൃഗങ്ങള്‍ ആറ്റിലെ മത്സ്യങ്ങള്‍
എല്ലാം സര്‍വ്വേശനെ നോക്കീടുന്നു (2)

(എന്‍റെ ദൈവം..)

Lyrics : സാധു കൊച്ചുകുഞ്ഞു ഉപദേശി


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment