തിരുരക്തത്തിന്റെ പ്രാർത്ഥന

തിരുരക്തത്തിന്റെ പ്രാർത്ഥന

Holy Face of Jesus

ഞങ്ങളുടെ രക്ഷകനും കർത്താവുമായ യേശുവേ, അന്ധകാര ശക്തികളുടെ അധീനതയിൽ നിന്നും, എല്ലാവിധ അപകടങ്ങളിൽ നിന്നും, ഉപദ്രവങ്ങളിൽ നിന്നും, നാശനഷ്ടങ്ങളിൽ നിന്നും, ഒരുക്കമില്ലാത്ത മരണത്തിൽ നിന്നും, ഞങ്ങളെ രക്ഷിച്ചതിന്, അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞങ്ങളുടെ സർവ്വസ്വവുമായ യേശുവേ, അങ്ങയെ ഞങ്ങൾ സ്നേഹിക്കുന്നു, ആരാധിക്കുന്നു,സ്തുതിക്കുന്നു, മഹത്വപ്പെടുത്തുന്നു. കർത്താവായ യേശുവേ, അങ്ങേ തിരുരക്തം, ഞങ്ങളുടെ വീണ്ടെടുപ്പിന്റെ വിലയാണെന്ന്, ഞങ്ങൾ വിശ്വസിക്കുന്നു. ആ വിശ്വാസം ഞങ്ങൾ പ്രഖ്യാപിക്കുകയും ചെയ്യുന്നു. അങ്ങേ രക്ഷയുടെ അടയാളമായ തിരുരക്തത്താൽ ഞങ്ങളെ അങ്ങയുടേതായി മുദ്രണം ചെയ്യണമേ. (മുദ്രണം ചെയ്യപ്പെടേണ്ട വ്യക്തികളേയും, സ്ഥലങ്ങളെയും, വസ്തുക്കളെയും, പേര് പറഞ്ഞ് സമർപ്പിക്കുക. )ഞങ്ങളുടെ മുറിവുകളിലേയ്ക്കും, മുറിപ്പെടുത്തുന്ന എല്ലാ ഓർമകളിലേയ്ക്കും, അനുഭവങ്ങളിലേയ്ക്കും, അങ്ങയുടെ തിരുരക്തം ഒഴുക്കേണമേ. ഞങ്ങളിലെ വിദ്വേഷത്തിന്റെയും, വെറുപ്പിന്റെയും, സ്നേഹരാഹിത്യത്തിന്റെയും, മുറിഞ്ഞുപോയ ബന്ധങ്ങളുടെയും, മറ്റെല്ലാ പാപബന്ധനങ്ങളുടെയും, അവസ്ഥകളിലേയ്ക്കും, വ്യക്തികളിലേയ്ക്കും, അങ്ങയുടെ രക്ഷിക്കുന്ന തിരുരക്തം ഒഴുക്കണമേ. ഞങ്ങളെ കഴുകി വെണ്മയുള്ളതാക്കണമേ. മാനസാന്തരത്തിന്റെ ഫലങ്ങൾ, ഞങ്ങളിൽ പുറപ്പെടുവിക്കാൻ, അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളെ അഭിഷേകം ചെയ്യേണമേ. ഞങ്ങളെ അധീനപ്പെടുത്തുകയും, അപകടപ്പെടുത്തുകയും ചെയ്യുന്ന, എല്ലാ തിന്മകളുടെയും പൈശാചികതയുടേയും, ശക്തികളെ, ഞങ്ങൾ അങ്ങയുടെ തിരുരക്തത്തിന്റെ അനന്തമായ ശക്തിയാൽ ബന്ധിക്കുകയും, നിർവീര്യമാക്കുകയും ചെയ്യുന്നു. ഞങ്ങളെ അങ്ങയുടെ ശക്തമായ സംരക്ഷണ വലയത്തിൽ, കാത്തുകൊള്ളണമേ. പിശാചിന്റെ തല തകർത്ത രക്ഷകന്റെ അമ്മേ, നിത്യസഹായ മാതാവേ, ഞങ്ങൾക്കായി അമ്മയുടെ തിരുക്കുമാരനോട് മാദ്ധ്യസ്ഥം അപേക്ഷിക്കണമേ.
നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും ആമ്മേൻ

3 സ്വർഗ്ഗ. 3 നന്മ. 3 ത്രിത്വ
(വായിക്കുക – എഫേസൂസ്‌. 6:10-17)


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment