Balivediyil Thiruyagamay – Lyrics

ബലിവേദിയിൽ തിരുയാഗമായ്
അണിചേരുവിൻ ജനമേ
അതിശ്രേഷ്ടമീ തിരുപൂജയിൽ
ഭയമോടെ ആദരവായ്
അനുതാപമാർന്നണയാം… അതിമോഹനം
പരിപൂജിതം…. ബലിതൻ സമയം
(ബലിവേദി… )

ലോകപാപം നീക്കിയണയും ദിവ്യകുഞ്ഞാടിൻ….
ശാന്തിയേകും നവ്യസ്നേഹം
പങ്കുവച്ചുണരാം…. കാഴ്ചയേകീടം….
നിറദീപമായ് തെളിയാം
അതിമോഹനം പരിപൂജിതം
ബലിതൻ സമയം…
(ബലിവേദി… )

സ്നേഹതാതാ ദിവ്യബലി നീ
സ്വീകരിച്ചാലും
നിത്യജീവൻ നല്കുവാനായ്
നീ കനിഞ്ഞാലും
നീ നയിച്ചാലും….
സ്തുതി കീർത്തനം പാടാം…
അതി മോഹനം പരിപൂജിതം
ബലിതൻ സമയം
(ബലിവേദി… )

Texted by Annu Wilson

Leave a comment