ചാക്കോച്ചിയുടെ സു’വിശേഷങ്ങൾ’
എനിക്ക് ദേഷ്യം വന്നിട്ട് വയ്യ !!! തുടരുന്നു..

അപ്പോൾ പറഞ്ഞു വന്നത്
ഇഷ്ടം ഇല്ലാത്തതിനേ നശിപ്പിക്കുന്നതിനാണ് പൊതുവേ താല്പര്യം. നമുക്ക് ഇഷ്ടമില്ലാത്തതും ഇഷ്ടമില്ലാത്തവരും ഈ ലോകത്ത് വേണം. അതാണ് ലോകത്തിന്റെ സൗന്ദര്യം.
കുറ്റപ്പെടുത്തൽ കൊണ്ട് ആരെയെങ്കിലും നേടിയവരേ പരിചയമുണ്ടോ? എനിക്ക് ഇല്ലാട്ടോ !!
നഷ്ടപ്പെടുത്തുകയേയുള്ളൂ…. ഇപ്പോൾ നന്നാക്കാം എന്ന ഉദ്ദേശത്തോടെ ആണല്ലോ കുറ്റപ്പെടുത്തുന്നത്…
നീ ഇന്ന കാര്യത്തിൽ ശ്രദ്ധിക്കണം ! നീ ഇത് തിരുത്തണം !! എന്തിനാണ് അങ്ങനെ ചെയ്തത്??
ടിവി ചാനലുകളിൽ ഇതൊക്കെ ആണല്ലോ ചർച്ച.
അത് ചെയ്തില്ല… ഇത് ചെയ്തില്ല!!! കുറ്റം പറച്ചിലിന്റെ ഘോഷയാത്രയാണ് ന്യൂസ് ചാനൽ ചർച്ചകളിൽ!
വരാൻ പോകുന്ന കാര്യങ്ങളെപ്പറ്റി ആർക്കും ഒന്നും പറയണ്ട !!
എന്നും തൊഴിലുറപ്പിന് കൃത്യമായി പോകുന്ന ചേച്ചിക്ക് 101 degree പനിയായി. നല്ല ക്ഷീണം !
എന്നിട്ടും ചേച്ചി രാവിലെ ബുദ്ധിമുട്ടി എഴുന്നേറ്റ് പണിക്ക് പോകാൻ കഷ്ടപ്പെടുന്നത് കണ്ട ഹസ്ബൻഡ് ചേട്ടൻ ചോദിച്ചു ഇൗ പനിയും വച്ച് എങ്ങോട്ടാണ്?
തൊഴിലുറപ്പിന് !!
“ഇന്ന് ഞാൻ പോയില്ലെങ്കിൽ എന്നെക്കുറിച്ച് ആയിരിക്കും ഇന്ന് മുഴുവൻ ചർച്ച” മരിച്ചു വീണാലും സാരമില്ല. പറയാൻ അനുവദിക്കില്ല!!! 😃

മൂന്നുപേർ കൂടുന്നിടത്ത് നാലാമത് ഒരാളെ പറ്റി പറഞ്ഞില്ലെങ്കിൽ ഒരു സുഖമില്ല!!
നമ്മളൊക്കെ മറ്റുള്ളവരെ പറ്റി അഭിപ്രായം പറയാറുണ്ട്. എല്ലാറ്റിനേയും കുറ്റം എന്നു വിളിക്കാൻ പറ്റില്ല കേട്ടോ!!
നമുക്ക് പറയാം !! ആരോടും പറയില്ല എന്ന് ഉറപ്പുള്ള ഉറ്റ സുഹൃത്തുക്കളുടെ അടുത്ത് (ഭർത്താവാകാം, ഭാര്യ, best friend ആരും ആകാം) ആരെപ്പറ്റിയും ഉള്ള Observation പറയാം!! അത് കുറ്റം പറച്ചിൽ അല്ല. Observations നമ്മുടെ നിരീക്ഷണങ്ങളാണ് ..കാരണം ദൈവം തന്നെയാണല്ലോ നമുക്ക് ചിന്താശക്തി നൽകിയത്.
ഇന്ന വീട്ടിലെ പട്ടി കടിക്കും സൂക്ഷിക്കണം എന്ന് ഞാൻ സ്നേഹിക്കുന്നവർക്ക് പറഞ്ഞു കൊടുത്താൽ അതെങ്ങനെ കുറ്റമാകും?
കുറ്റപ്പെടുത്തൽ പാപം ആവുന്നത്
ഒരാൾ മറ്റൊരാളോട് ….
മറ്റൊരാൾ അടുത്ത് ആളോട്….
അടുത്ത ആൾ അടുത്ത ആളോട്…

ഒരാളുടെ പേര് നശിപ്പിക്കുന്നതാണ് പാപം.
അത് പാടില്ല !!
അപ്പോൾ പറഞ്ഞു വന്നത്. ആരുടെ ആണെങ്കിലും കളകൾ ( കുറവുകൾ) പറിച്ചു മാറ്റാൻ ഉള്ള മനുഷ്യന്റെ ശ്രമം
ക്രിസ്തുവിന് മനസ്സിലായതുകൊണ്ടായിരിക്കാം
കളകളുടെയും വിളകളുടെയും ഉപമ പറഞ്ഞത്.. ഇതിനേക്കാൾ ഒരു നല്ല ഉദാഹരണം ഇല്ല ഇക്കാര്യത്തിൽ!!
ചെടികള്‍ വളര്‍ന്ന് കതിരായപ്പോള്‍ കളകളും പ്രത്യക്‌ഷപ്പെട്ടു.
മത്തായി 13 വേലക്കാര്‍ ചോദിച്ചു: ഞങ്ങള്‍പോയി കളകള്‍ പറിച്ചുകൂട്ടട്ടേ?
അവന്‍ പറഞ്ഞു: വേണ്ടാ, കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും.
കളകൾ പിഴുതെടുക്കുമ്പോൾ നല്ല വിളകൾ കൂടി നശിപ്പിക്കുമെന്ന്!!!
Matthew 13:29 But he said, ‘No; for while you are gathering up the tares, you may uproot the wheat with them.
കളകൾ (കുറവുകൾ) പറിച്ചു മാറ്റാൻ ശ്രമിക്കുമ്പോൾ ഉള്ള നന്മ കൂടി നശിപ്പിക്കുകയാണ്.!!
കുറവുകൾ വീണ്ടും വീണ്ടും പല ആവർത്തി പലപ്പോഴായി പറയുമ്പോൾ കേൾക്കുന്ന ആൾ മടുത്തു പോയില്ലെങ്കിലെ ഉള്ളു അതിശയം!! പിന്നെ എങ്ങനെ സ്നേഹിക്കും ?
കുറ്റപ്പെടുത്തലുകൾ കുറേ കേട്ടു കഴിയുമ്പോൾ കേൾക്കുന്ന ആളിലെ നന്മ കൂടി ഇല്ലാതാകും!
ഒരുവന്റെ ആത്മഭിമാനത്തെക്കാൾ സംരക്ഷിക്കപ്പെടേണ്ടതായി മറ്റൊന്നുമില്ല.
ആത്മവിശ്വാസം നഷ്ടപ്പെടുന്നവന്റെ അടുത്തിരിക്കുന്നതാണ് ഏറ്റവും വലിയ നന്മയിൽ ഒന്ന്.
ക്രിസ്തുമതത്തെ വരച്ചു കാട്ടുന്ന കുറച്ച് കഥകളുണ്ട്.
വിക്ടർ ഹ്യൂഗോയുടെ ജീൻവാൽജിന്റെ കഥ അതിലൊന്നാണ്.
വിശന്നിട്ട് ഒരു ബ്രഡ് മോഷ്ടിച്ചു.
എല്ലാവരുടെയും പൗരബോധം ഉണർന്നു!
അങ്ങനെ ജയിലിലായി തെളിയാത്ത എല്ലാ കുറ്റങ്ങളും അവന്റെ മേൽ വന്നു.
അവസാനം മഞ്ഞക്കാർഡ് കിട്ടി കൊടും കുറ്റവാളിയായി പുറത്തിറങ്ങിയ ജീൻവാൽജിൻ. ഒരു ബിഷപ്പിന്റെ അരമനയിൽ അഭയം പ്രാപിക്കുന്നു..
രാത്രിയിൽ കിടന്നിട്ട് ഉറക്കം വന്നില്ല.
അരമന ഉറങ്ങിയപ്പോൾ അവിടെ നിന്ന് വിലപിടിപ്പുള്ള പലതും തിരിക്കാലുകളും വെള്ളി കരണ്ടികളും കാസയും മറ്റും മോഷ്ടിച്ച് കടന്നുകളയുന്നു.
പിറ്റേദിവസം രാവിലത്തെ രംഗമാണ് ഹൃദയത്തിൽ സ്പർശിച്ചത്.
അരമനക്കു മുമ്പിലെ രംഗം..
കള്ളനെ പിടിച്ച വിജയ ഭാവത്തിൽ നെഞ്ചുവിരിച്ച് നിന്ന് പോലീസ് ഓഫീസർ !!
അഭയം തന്ന ബിഷപ്പിന്റെ മുഖത്ത് നോക്കാൻ ത്രാണി ഇല്ലാതെ കുനിഞ്ഞു നിൽക്കുന്ന കള്ളൻ ജീൻവാൽജിൻ!
കള്ളനാണെങ്കിലും മനസ്സാക്ഷിക്കുത്ത് കാണാതിരിക്കുമോ?
പോലീസ് ഓഫീസർ ഘനഗംഭീര ശബ്ദത്തിൽ പറഞ്ഞു…
ഇത് കള്ളൻ !!?
ഞങ്ങൾ അതിവിദഗ്ധമായി ഈ കള്ളനെ ഇവിടെ നിന്ന് മോഷ്ടിച്ച സാധനങ്ങളുമായി പിടിച്ചു !! ദേ തൊണ്ടിമുതൽ!! ഞങ്ങളിവനെ എന്താണ് ചെയ്യേണ്ടത്?
തൂക്കിക്കൊല്ലാൻ ബിഷപ്പ് പറഞ്ഞാലും ഞാനതിന് യോഗ്യനാണ് എന്ന മനസ്സോടെ കുനിഞ്ഞ് കൂനികൂടി ജീൻവാൽജിൻ!! എന്തുപറഞ്ഞാലും സ്വീകരിക്കാൻ ഞാൻ യോഗ്യനാണ്!!
അങ്ങ് പറഞ്ഞാലും !! ഒരു അഭിനന്ദനം പ്രതീക്ഷിച്ച് ഓഫീസർ പിതാവിനോട് പറഞ്ഞു!!
മറുപടി കള്ളന്റെ ഹൃദയത്തെ കീറിമുറിച്ചു!!
” അയ്യോ ഓഫീസർ!! അതവൻ മോഷ്ടിച്ചതല്ല ! ഇന്നലെ വൈകിട്ട് ഞാൻ അവനു കൊടുത്തു വിട്ടതാ!!! ” ക്രിസ്തുവിന്റെ കണക്കുമായി ബിഷപ്പ്..
ഓഫീസർ: ഇവൻ അങ്ങയുടെ ആരാണ്?? അവൻ എന്റെ സഹോദരനാണ് !! My Brother!!
കേട്ടു നിന്നവർ തങ്ങളുടെ ചെവിയിൽ തട്ടി… വീണ്ടും കാതുകൂർപ്പിച്ചു!! തങ്ങളുടെ ചെവിയുടെ കുഴപ്പമാണോ…
മറ്റുള്ളവർക്കെല്ലാം അവൻ കള്ളൻ!!
കള്ളനെയും സഹോദരനായി കാണാൻ ക്രിസ്തുവിന്റെ കണക്കുകൂട്ടലുകൾക്കേ കഴിയൂ…
വെളിപാട് 12 : 10സാത്താനെ പറ്റി പറയുന്നു വഞ്ചകനായ സാത്താൻ… The accuser കുറ്റപ്പെടുത്തുന്നവൻ
മൂലഭാഷയായ ഗ്രീക്കിൽ സാത്താന് categorizer എന്ന പദമാണ് ..
വേർതിരിച്ചു കാണുന്നവൻ.
ദൈവം unite ചെയ്യുമ്പോൾ സാത്താൻ വേർതിരിച്ചു കാണുന്നു.
The CATEGORIZER !!
വേർതിരിച്ചു കാണുന്നവർ സാത്താന്റെ സ്വഭാവം ഉള്ളവരാണ്..
ഒാ…ആ വീട്ടുകാരോ അവർ അത്ര പോരാ…
അവൻ കള്ളൻ..
അവൻ ജയിൽപ്പുള്ളിയുടെ മകൻ….
അവൾ ഇന്ന ജാതിയിൽ പെട്ടവൾ…
അവൻ ഹിന്ദു …. അവൻ മുസ്ലിം….
അവൻ മന്ദബുദ്ധി…
അവൻ വീട്ടിലെ പണിക്കാരൻ
അവൾ വ്യഭിചാരി …
അവൻ കള്ളുകുടിയൻ …
അവർ കള്ളുകുടിയന്റെ മക്കൾ…
നമ്മൾ എല്ലാവരുടെയും നെറ്റിയിൽ സ്റ്റിക്കർ ഒട്ടിച്ചിരിക്കുകയാണ് !
സാത്താൻ വേർതിരിച്ചു കാണുന്നവൻ !!!
ക്രിസ്തു വന്നത് മനസ്സ് മാറ്റാൻ ആണ് എന്ന് ഞാൻ കരുതുന്നു.
മനസ്സ് എങ്ങനെ മാറും?
പ്രസംഗം കേട്ടപ്പോൾ മനസ്സ് മാറുമായിരുന്നെങ്കിൽ മൈക്ക് സെറ്റ്കാരൻ ആണ് എല്ലാവരെയും കാൾ വിശുദ്ധനായി തീരേണ്ടത്. !! കാരണം അവൻ എന്തുമാത്രം പ്രസംഗങ്ങൾ കേൾക്കുന്നത.
പള്ളിയിലെ … അമ്പലത്തിലെ…. മോസ്‌ക്കിലെ… പാർട്ടി പരിപാടികൾ…
(മൈക്ക് സെറ്റ്കാർ operators മോശമാണെന്ന് ഞാൻ ഉദ്ദേശിച്ചിട്ടില്ലട്ടോ)
അപ്പോൾ പ്രസംഗമല്ല….. വേദനിക്കുന്നവന്റെ വേദന feel ചെയ്യുമ്പോൾ മനസ്സ് മാറും…
അതുകൊണ്ടാണ് പറയുന്നത് .
വിശന്നിട്ടുഉള്ളവർക്കേ വിശപ്പിന്റെ വില അറിയൂ…
തോറ്റിട്ടുള്ളവർക്കേ ജയത്തിന്റെ മാധുര്യം അറിയൂ…. Success is counted sweetest only by those who fail always !!
Be Empathetic= feel with
ചാക്കോച്ചി
- Fr Chackochi Meledom
- Email: chackochimcms@gmail.com


Leave a reply to Leema Emmanuel Cancel reply