
Let’s pray to overcome Umpun cyclone
എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപതോന്നണമേ! അങ്ങയിലാണു ഞാന്‍ അഭയം തേടുന്നത്; വിനാശത്തിന്‍െറ കൊടുങ്കാറ്റുകടന്നുപോകുവോളം ഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ശരണം പ്രാപിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 57 : 1
🌪️
ഈശോയെ, സൃഷ്ടികർമവും അതിന്റെ പരിപാലനവും എല്ലാം നിയന്ത്രിക്കുന്നത് അങ്ങ് തന്നെയാണല്ലോ.😇 ഉംപുൺ ചുഴലിക്കാറ്റ്🌬️ ഏതാനും മണിക്കൂർ കൊണ്ട് ഒരു പക്ഷേ ഇന്ത്യയുടെ പല ഭാഗങ്ങളെയും ബാധിക്കുന്ന ഒരു സാഹചര്യം ഉണ്ടാകാം.😰 അങ്ങ് ശിഷ്യന്മാരുടെ കൂടെ ആയിരുന്ന സമയത്ത് കാറ്റിനെയും കടലിനെയും ഒക്കെ ശാന്തമാക്കിയിട്ടുണ്ടല്ലോ.😌 ചുഴലിക്കാറ്റ് കടന്നു പോകാൻ സാധ്യതയുള്ള എല്ലാ ഭാഗങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ സംരക്ഷിക്കണേ .🤲🏻 ഞങ്ങളുടെ ആശ്രയവും പ്രതീക്ഷയും എല്ലാം അങ്ങ് ആണല്ലോ. അങ്ങയുടെ ഹിതം ഈ ഭൂമിയിൽ നടപ്പിലാക്കണമേ.🌍 ആയിരങ്ങളുടെ ജീവൻ അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിച്ച് ഒന്നായി ഞങ്ങൾ പ്രാർത്ഥിക്കുന്നു.🙏
An initiative of JY Kerala intercession ministry

Leave a comment