
💐💐💐💐💐💐💐
സിസ്റ്റർ ബഞ്ചമിൻ മേരി എഴുതനവേലിയിൽ SABS (ലില്ലി) പാലാ രൂപതയിലെ കടനാട് ഇടവകയിൽ എഴുതനവേലിയിൽ പരേതരായ തോമസ് – മേരി ദമ്പതികളുടെ മകളാണ്. കോട്ടയം CRI യൂണിറ്റ് പ്രസിഡന്റും ചങ്ങനാശേരി പാസ്റ്ററൽ കൗൺസിൽ അംഗവുമായിരുന്ന സിസ്റ്ററിന്റെ സേവന രംഗങ്ങൾ അതിരമ്പുഴ സെന്റ് മേരീസ് ഹൈസ്കൂൾ , ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ്, വാഴപ്പള്ളി TTI, അമലഗിരി ബി കെ കോളേജ്, എന്നിവയായിരുന്നു. വാർഡൻ, സുപ്പീരിയർ, പ്രൊവിൻഷ്യൽ സുപ്പീരിയർ, ജെനറൽ കൗണ്സിലർ എന്നീ നിലകളിൽ ശുശ്രൂഷ ചെയ്ത ബെഞ്ചമിൻ മേരിയമ്മ, 20ൽ പരം ഗ്രന്ഥങ്ങളുടെ രചയിതാവും, 2018ലെ KCBC മാധ്യമ കമ്മീഷന്റെ ‘ഗുരുപൂജ’ പുരസ്‌കാര ജേതാവുമാണ്. ധന്യൻ മാർ തോമാ കുര്യാളശ്ശേരി പിതാവിന്റെ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്ററായും അമ്മ സേവനമനുഷിടിച്ചു.
വർധക്യസഹചമായ രോഗങ്ങളെ തുടർന്ന് 2020 മെയ്മാസം 22 വെള്ളിയാഴ്ച്ച അമ്മ ഈ ലോകത്തിൽ നിന്നും പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി. മൃതദേഹം വാഴപ്പള്ളി മഠത്തിലെ സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്നു.

Leave a comment