പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

നമ്മുടെ ദേശം വിവിധ ഭീഷണിയിൽ കൂടെ കടന്നു പോകുന്ന ഈ അവസരത്തിൽ ദൈവസന്നിധിയിൽ നമ്മുടെ രാജ്യത്തെ സമർപ്പിച്ചു പ്രാർത്ഥിക്കാം. സങ്കീർത്തകനോട് ചേർന്ന് പീഡിതരുടെ നിലവിളി ദൈവ സന്നിധിയിൽ എത്തുവാനായി ഉറക്കെ പ്രാർത്ഥിക്കാം. “കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ നിലവിളി അങ്ങയുടെസന്നിധിയില്‍ എത്തട്ടെ. എന്റെ കഷ്ടതയുടെ ദിനത്തില്‍ അങ്ങ്എന്നില്‍നിന്നു മുഖം മറയ്ക്കരുതേ! അങ്ങ് എനിക്കു ചെവിതരണമേ! ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ വേഗം എനിക്കുത്തരമരുളണമേ! എന്റെ ദിനങ്ങള്‍ പുകപോലെ കടന്നുപോകുന്നു; എന്റെ അസ്ഥികള്‍ തീക്കൊള്ളിപോലെ എരിയുന്നു. എന്റെ ഹൃദയം പുല്ലുപോലെ വാടിപ്പോകുന്നു; ഞാന്‍ ആഹാരം കഴിക്കാന്‍മറന്നുപോകുന്നു. കരഞ്ഞുകരഞ്ഞു ഞാന്‍ എല്ലുംതോലുമായി. ഞാന്‍ മരുഭൂമിയിലെ വേഴാമ്പല്‍പോലെയാണ്; വിജനപ്രദേശത്തെ മൂങ്ങപോലെയും. ഞാന്‍ ഉറക്കംവരാതെ കിടക്കുന്നു; പുരമുകളില്‍ തനിച്ചിരിക്കുന്ന പക്ഷിയെപ്പോലെ ഏകാകിയാണു ഞാന്‍. എന്റെ ശത്രുക്കള്‍ ഇടവിടാതെ എന്നെനിന്ദിക്കുന്നു; എന്നെ വൈരികള്‍എന്റെ പേരുചൊല്ലി ശപിക്കുന്നുചാരം എന്റെ ആഹാരമായിത്തീര്‍ന്നിരിക്കുന്നു; എന്റെ പാനപാത്രത്തില്‍ കണ്ണീര്‍ കലരുന്നു. അങ്ങയുടെ രോഷവും ക്രോധവുംകൊണ്ടുതന്നെ; അങ്ങ് എന്നെ വലിച്ചെറിഞ്ഞുകളഞ്ഞു. സായാഹ്‌നത്തിലെ നിഴല്‍പോലെ എന്റെ ദിനങ്ങള്‍ കടന്നുപോകുന്നു; പുല്ലുപോലെ ഞാന്‍ വാടിക്കരിഞ്ഞുപോകുന്നു. കര്‍ത്താവേ, അങ്ങ് എന്നേക്കും സിംഹാസനസ്ഥനാണ്; അങ്ങയുടെ നാമം തലമുറകളോളം നിലനില്‍ക്കുന്നു. അവിടുന്ന് എഴുന്നേറ്റു സീയോനോടുകരുണ കാണിക്കും; അവളോടു കൃപ കാണിക്കേണ്ട കാലമാണിത്; നിശ്ചയിക്കപ്പെട്ട സമയം വന്നുചേര്‍ന്നിരിക്കുന്നു. അങ്ങയുടെ ദാസര്‍ക്ക് അവളുടെ കല്ലുകള്‍ പ്രിയപ്പെട്ടവയാണ്; അവര്‍ക്ക് അവളുടെ ധൂളിയോട് അലിവുതോന്നുന്നു. ജനതകള്‍ കര്‍ത്താവിന്റെ നാമത്തെ ഭയപ്പെടും; ഭൂമിയിലെ രാജാക്കന്‍മാര്‍ അങ്ങയുടെ മഹത്വത്തെയും. കര്‍ത്താവു സീയോനെ പണിതുയര്‍ത്തും; അവിടുന്നു തന്റെ മഹത്വത്തില്‍ പ്രത്യക്ഷപ്പെടും. അഗതികളുടെ പ്രാര്‍ഥന അവിടുന്നുപരിഗണിക്കും; അവരുടെയാചനകള്‍ നിരസിക്കുകയില്ല. ഭാവിതലമുറയ്ക്കുവേണ്ടി, ഇനിയും ജനിച്ചിട്ടില്ലാത്ത ജനം അവിടുത്തെസ്തുതിക്കാന്‍ വേണ്ടി, ഇത് ആലേഖനം ചെയ്യപ്പെടട്ടെ! (സങ്കീര്‍ത്തനങ്ങള്‍ 102:1-18)”


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment