സിനിമയിൽ
ഒരൊറ്റഗാനംമാത്രംപാടി
45വർഷത്തോളം
അജ്ഞാതവാസത്തിൽ
കഴിഞ്ഞൊരുഗായിക.
(#മേരിഷൈല)
“നീയെന്റെപ്രാർത്ഥനകേട്ടു
നീയെന്റെമാനസംകണ്ടു
ഹൃദയത്തിൻ അൾത്താരയിൽ
വന്നെൻ അഴലിൻകൂരിരുൾമാറ്റി…..”
‘കാറ്റുവിതച്ചവൻ’
എന്നസിനിമയിലെ
ഗാനമാണ്.
മലയാളസിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ക്രിസ്തീയഭക്തിഗാനങ്ങളിൽ ഒന്ന്.
ഈഗാനത്തിന് ശബ്ദംപകർന്നഗായികയെ
ഇന്നാരെങ്കിലും
ഓർമ്മിക്കുന്നുണ്ടോ?
ഉണ്ടാവാൻവഴിയില്ല.
കാരണം
മലയാളസിനിമയിൽ ആദ്യമായും
അവസാനമായും
ഈയൊരൊറ്റ ഗാനംപാടിയ
മേരിഷൈലയെന്ന ഗായിക
കഴിഞ്ഞ45വർഷത്തിലേറെയായി
അജ്ഞാതവാസത്തിലായിരുന്നു.
മേരിഷൈലക്ക്
20വയസ്സുള്ളപ്പോഴാണ്
മദ്രാസിലെ ഭരണിസ്റ്റുഡിയോയിൽ ഈഗാനം റെക്കോഡ്ചെയ്യുന്നത്.
സംഗീതസംവിധായകൻ പീറ്റർറൂബൻ,
ഗാനരചയിതാവ്
പൂവച്ചൽഖാദർ,
ഗായകൻ ജെ.എം.രാജു,
മറ്റൊരു സംഗീതസംവിധായകൻ ആർ.കെ.ശേഖർ
എന്നിവരൊക്കെ
മേരിയുടെ പാട്ട്കേട്ട് അഭിനന്ദിക്കുകയും
ആശീർവദിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ
മേരിഷൈലക്ക്
(ഷൈലസതീഷ്)
65വയസ്സായിരിക്കുന്നു.
45വർഷക്കാലം
ആരാരുമറിയാതെ
എവിടെയോമറഞ്ഞു അവർ.
സിനിമാലോകം വർഷങ്ങളോളം അവരെ തെരഞ്ഞെങ്കിലും
കണ്ടെത്താനായില്ല.
ക്രിസ്ത്യൻആർട്‌സ് എന്നൊരു ഗായകസംഘത്തിലെ പ്രധാനഗായികയായിരുന്നു മേരിഷൈല.
ക്രിസ്ത്യൻആർട്സിന്റെ സുവർണ്ണകാലത്ത് റേഡിയോ സിലോണിലെ ഏറ്റവുംപ്രശസ്ത ഗായകശബ്ദമായിരുന്ന ജെ.എം.രാജുവുമൊത്ത് അനേകഗാനങ്ങൾ
പാടിയിട്ടുണ്ട് അവർ.
സഹപ്രവർത്തകനായ സതീഷിനെ വിവാഹംകഴിച്ചതോടെയാണ്
മേരിഷൈല
അപ്രത്യക്ഷയായത്.
അതോടെ ക്രിസ്ത്യൻആർട്‌സുമായുള്ള എല്ലാബന്ധവും അവർ അവസാനിപ്പിച്ചു.
പിന്നീടൊരിക്കലും
ഒരുസ്റ്റേജ്പ്രോഗ്രാമിൽ അവർപാടിയിട്ടുമില്ല.
മദ്രാസിലെ തിരുപ്പൂരിൽ അവർ താമസിക്കുന്നുണ്ട്
എന്നറിഞ്ഞ് പലരുംഅന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
അടുത്തിടെയാണ് ബംഗളൂരുവിൽ ലിംഗരാജപുരത്ത് ഭർത്താവ് സതീഷിനൊപ്പം സന്തുഷ്ടകുടുംബജീവിതം നയിക്കുന്ന ഷൈലയെ കണ്ടെത്തുന്നത്.
അതും
ഫേസ്ബുക്കിന്റെ സഹായത്തോടെ.
മകൾ സഞ്ജനസതീഷ് യൂട്യൂബിൽ അമ്മയുടെപാട്ടിനെകുറിച്ച് പോസ്റ്റ്ചെയ്ത ഒരുകമന്റ്റിൽ നിന്നായിരുന്നു അന്വേഷണത്തിന്റെതുടക്കം.
മൂന്നുപെൺമക്കളാണ്
സതീഷ് ഷൈല ദമ്പതിമാർക്ക്. സുകന്യ,സഞ്ജന,ശരണ്യ.
മൂന്ന്പേരുംവിവാഹിതർ. ദാമ്പത്യത്തിലേക്ക് പ്രവേശിച്ചശേഷം
വീട്ടമ്മയായി ഒതുങ്ങികൂടുകയായിരുന്നു അവർ.
പാട്ടിന്റെവഴിയിലേക്ക് തിരികെപോയില്ല.
എങ്കിലും പാട്ടിനോടുള്ളസ്നേഹം ഷൈല കൈവിട്ടിരുന്നില്ല.
അപൂർവമായി പള്ളിയിലെ ക്വയറിൽപാടുമായിരുന്നു.
മലയാളസിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ക്രിസ്തീയ ഭക്തിഗാനങ്ങളിലൊന്നിന് ശബ്ദംപകർന്ന ഗായികയാണ് തെല്ലൊരുസഭാകമ്പത്തോടെ മുന്നിൽനിന്ന് പാടുന്നതെന്ന് ബംഗളൂരുവിലെ കൂട്ടായ്മകളിലുള്ളവർക്കും അറിയില്ലായിരുന്നു.
ഷൈല അക്കാര്യം ആരോടും വെളിപ്പെടുത്താൻ പോയതുമില്ല.
ഒരേയൊരു സിനിമാപാട്ട്പാടി അപ്രത്യക്ഷയായ തന്നെആര് ഓർത്തിരിക്കാനാണ് എന്നാണവർചിന്തിച്ചതും.
അന്നുപാടിയപാട്ടിന്റെ വരികളൊന്നും
ഇന്നവർക്ക് ഓർമ്മയില്ല.
ഇനിയൊരിക്കൽക്കൂടി സിനിമയിൽപാടുവാനും താല്പര്യമില്ല.
ബംഗളുരുവിലെവീട്ടിൽ ഭർത്താവിനോടൊപ്പം സസുഖം കഴിയുകയാണിപ്പോൾ ഷൈലസതീഷ്.
അന്നുപാടിയപാട്ടിന്റെ,
ആദ്യത്തെരണ്ടുവരികൾ
അവരിപ്പൊഴുംഓർക്കുന്നു.
“വാഴ്‍ത്തുന്നുദൈവമേ
നിൻമഹത്വം
വാഴ്‍ത്തുന്നുരക്ഷകാ
നിന്റെനാമം…..”
ഷൈലാസതീഷിന്
ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു.
Author Unknown

Leave a comment