“വീട്ടിലും നാട്ടിലും ചെലവ് വെട്ടിച്ചുരുക്കി ഉള്ളത് വെച്ചു അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറായിക്കോളൂ”

ഗൾഫടക്കം ലോകം1930 കളിൽ സംഭവിച്ച അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നത്.

കൊറോണക്ക് ശേഷം ലക്ഷക്കണക്കിനാളുകൾ തൊഴിലില്ലാതെ നാട്ടിലേക്ക്‌ മടങ്ങേണ്ടി വരും..

ഗൾഫ് ഭരണകൂടങ്ങൾ പൊതുസ്വകാര്യ മേഖലകളിൽ തൊഴിലാളികളെ വെട്ടിച്ചുരുക്കാനും, ശമ്പളം വെട്ടിക്കുറക്കാനും അനുമതി കൊടുത്തു കഴിഞ്ഞു..!

ആയിരക്കണക്കിന് കോടീശ്വരൻമാർ അപ്രതീക്ഷിതമായി പാപ്പരാവുന്നു..!

ഗൾഫിലെ അതിസമ്പന്നരായ, Toyoto Motors ന്റേതടക്കം ഏജന്റായ മാജിദ് – അൽ ഫുതൈം, അൽ – ഗുറൈർ, P V അബ്ദുൾ വഹാബിന്റെ
PV Group of Companies, M A യൂസഫലി, ഷംസീർ വയലിൽ തുടങ്ങിയ ശതകോടീശ്വരന്മാരുടെ ആസ്തി, മൂന്നിൽ രണ്ടായി കുറയുന്നു..!

ലുലു ഉൾപ്പെടെ ഇവരുടെ സ്ഥാപനങ്ങളിലും, ചെറുകിട സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് തൊഴിലാളികളെ പിരിച്ചു വിടാനും, ശമ്പളം പരമാവധി വെട്ടിക്കുറക്കാനും നടപടി തുടങ്ങി എന്നാണറിയുന്നത്..!

ചെറുകിട മേഖലകളായ ഗ്രോസറി മുതൽ വൻകിട കമ്പനികൾ വരെ പ്രതിസന്ധിയിൽ ആടിയുലയും..!

നാട്ടിലേക്ക് വരുന്ന പണത്തിന്റെ ഒഴുക്ക് 75% നിലയ്ക്കും. അതോടെ ഇവിടെയും തൊഴിലില്ലായ്മ രൂക്ഷമാകും. വീട് പണിയടക്കം ഒട്ടു മിക്ക ചില്ലറ പണികളും നിലയ്ക്കും..!

കേരളത്തെ ആശ്രയിച്ച് കഴിയുന്ന നാല്പത് ലക്ഷത്തോളം വരുന്ന അതിഥി തൊഴിലാളികളിൽ വലിയ ശതമാനവും തൊഴിലില്ലാതെ മടങ്ങും..!

ഗൾഫ്‌ പണത്തിന്റെ ഒഴുക്ക് നാലിലൊന്നായി കുറയുന്നതോടെ, നാട്ടിലെ ഒട്ടു മിക്ക കച്ചവടസ്ഥാപനങ്ങളിലെ ബിസിനസും നാലിലൊന്നായി കുറയും..!

അത് സർക്കാറിന്റ നികുതി വരുമാനത്തെ നന്നായി ബാധിക്കും..!

കേരളം കടക്കെണിയിൽ മുങ്ങിത്താഴും..!

അദ്ധ്യാപകരടക്കമുള്ള , സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കാനും, പെൻഷൻ നിർത്തലാക്കാനും സർക്കാർ നിർബന്ധിതരായിത്തീരും..!

(നിലവിൽ റവന്യൂ വരുമാനത്തിന്റെ ഭൂരിഭാഗവും, ശമ്പളം, പെൻഷൻ, പലിശ എന്നിവക്കാണ് ചിലവഴിക്കുന്നതെന്നോർക്കുക)

നമ്മൾ ചിന്തിക്കുന്നതിനപ്പുറമുള്ള ഗുരുതരമായ പ്രതിസന്ധിയാണ് വരാൻ പോകുന്നതെന്ന് അന്താരാഷ്ട്ര നാണയനിധി ( ഐ എം എഫ് ) മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു..!

ഇന്ന്, ഇപ്പോൾത്തന്നെ വസ്തുതകളുടെ യാഥാർത്ഥ്യം വീട്ടിലെ കുട്ടികളേയും, സ്ത്രീകളേയും ബോദ്ധ്യപ്പെടുത്തുക..!

വീട്ടിലെ ചെലവുകൾ വെട്ടിക്കുറച്ചും,
മോഡേൺ ഭക്ഷണരീതി ഉപേക്ഷിച്ചും, പുറത്തു പോയും, ഓർഡർ ചെയ്തും കഴിക്കുന്നത് ഒഴിവാക്കിയും, ഫാസ്റ്റ് ഫുഡ് സംസ്കാരം പാടെ ഒഴിവാക്കിയും, അനാവശ്യ സൽക്കാരങ്ങളും മാമൂലുകളും വിവാഹ / ഗർഭ / പ്രസവത്തോടനുബന്ധിച്ചുള്ള അനാചാരങ്ങൾ തുടങ്ങിയ മുഴുവൻ തോന്ന്യാസങ്ങളും, ചടങ്ങുകളും ഒഴിവാക്കിയും, കുട്ടികളെ ഉള്ളത് കഴിപ്പിച്ചു ശീലമാക്കിയും, യാത്രക്ക് സ്വകാര്യ വാഹനങ്ങൾ പരാമാവധി ഒഴിവാക്കി പൊതുഗതാഗതം ഉപയോഗിച്ചും മുന്നോട്ടു നീങ്ങിയില്ലെങ്കിൽ, ഗുരുതരമായ പ്രതിസന്ധിയെ നേരിടാൻ നാമെല്ലാവരും തയ്യാറായിരിക്കുക..!!

സുഖകരമായ ജീവിതത്തിന് താൽക്കാലികമായെങ്കിലും പരിസമാപ്തി വരുത്തിക്കൊണ്ട്, ഒരു പ്രയാസകരമായ ജീവിതത്തിലേക്ക് നാം എത്തിക്കഴിഞ്ഞു..!

ചിന്തിക്കുന്നവർക്ക്, പല പാഠങ്ങളും ഈ പ്രതിസന്ധി ഘട്ടത്തിൽ നിന്നും പഠിക്കാനുള്ളതിനാൽ, ശിഷ്ടകാല ജീവിതമെങ്കിലും സന്തോഷകരമാക്കാൻ, നാം തയ്യാറാകുക.

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading