Day: June 12, 2020
Thiruhrudaya Vanakkamasam, June 19 / Day 19
Thiruhrudaya Vanakkamasam Short – Day 19 ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ പത്തൊന്‍പതാം തീയതി ഈശോയുടെ ദിവ്യഹൃദയം സ്വര്‍ഗ്ഗീയ പിതാവിന്റെ നേരെയുള്ള സ്നേഹത്തിന്റെ മാതൃക ദിവ്യരക്ഷിതാവായ ഈശോ മനുഷ്യാവതാരം ചെയ്ത് ഈ ലോകത്തിലേക്കു വന്നത് മനുഷ്യവര്‍ഗ്ഗത്തിനു വേണ്ടി മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മനുഷ്യരുടെ ഹൃദയങ്ങളില്‍, തന്റെ പരമപിതാവിന്റെ നേരെയുള്ള സ്നേഹം കത്തിജ്ജ്വലിപ്പിക്കാനും, പിതാവിന്റെ മഹത്വം പ്രസിദ്ധമാക്കുവാനുമത്രേ. "ഞാന്‍ ഭൂമിയില്‍ തീയിടാന്‍ വന്നു. അതു കത്തി ജ്വലിക്കുന്നതല്ലാതെ മറ്റെന്താണ് ഞാന്‍ ആഗ്രഹിക്കുന്നത്." ഈശോയുടെ ഈ വാക്കുകള്‍ വളരെ അര്‍ത്ഥവത്താണ്. … Continue reading Thiruhrudaya Vanakkamasam, June 19 / Day 19
Thiruhrudaya Vanakkamasam, June 18 / Day 18
Thiruhrudaya Vanakkamasam Short – Day 18 ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ പതിനെട്ടാം തീയതി ഈശോയുടെ ദിവ്യഹൃദയം രക്ഷയുടെ മാതൃക ദൈവത്തെ സ്നേഹിക്കുവാനും ധീരതയോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യുവാനും ആഗ്രഹിക്കുന്ന ഒരാത്മാവിനു അനേകരുടെ അപമാന വാക്കുകളും പരിഹാസങ്ങളും സഹിക്കേണ്ടി വരും. ഈശോയെ അനുകരിച്ചു ജീവിക്കാനാഗ്രഹിക്കുന്നവര്‍ ക്ലേശങ്ങള്‍ സഹിക്കേണ്ടിവരുമെന്നു വി.ഗ്രന്ഥം തന്നെ സാക്ഷ്യപ്പെടുത്തുന്നു. ദൈവത്തിലും ദൈവത്തിനായിട്ടും ജീവിക്കുന്നവരും ഇന്നുവരെയും ജീവിച്ചിരുന്നവരും ഇനിയും ജീവിക്കാനിരിക്കുന്നവരും പ്രലോഭനങ്ങളാലും ദുരിതങ്ങളാലും പരിശോധിക്കപ്പെട്ട ശേഷം മാത്രമേ നിത്യസൗഭാഗ്യ കേന്ദ്രമായ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കയുള്ളൂ. … Continue reading Thiruhrudaya Vanakkamasam, June 18 / Day 18
Thiruhrudaya Vanakkamasam, June 17 / Day 17
Thiruhrudaya Vanakkamasam Short – Day 17 ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ പതിനേഴാം തീയതി യഥാര്‍ത്ഥ സൗഭാഗ്യവും ഈശോയുടെ തിരുഹൃദയവും ഭാഗ്യസമ്പൂര്‍ണ്ണമായവ ജീവിതം കഴിക്കണമെന്നാണ് എല്ലാ മനുഷ്യരുടെയും ആഗ്രഹം. എന്നാല്‍ യഥാര്‍ത്ഥ സൗഭാഗ്യവും സംതൃപ്തിയും എവിടെയാണെന്നു ഗ്രഹിച്ചിരിക്കുന്നവരുടെ സംഖ്യ വളരെ ചുരുക്കമാണ്. ശാശ്വതമായ സൗഭാഗ്യം എവിടെയിരിക്കുന്നുവെന്ന് സ്നേഹം നിറഞ്ഞ പിതാവായ ഈശോയോട് ചോദിക്കുക. അപ്പോള്‍ സര്‍വ്വഗുണസമ്പന്നനായ നാഥന് നമ്മോടിപ്രകാരം പറയും: "എന്റെ സ്നേഹവും ഭാഗ്യവും സന്തോഷവും ആനന്ദവും എല്ലാം എന്റെ പിതാവിലും, അവിടുത്തെ മഹിമയും ശക്തിയും … Continue reading Thiruhrudaya Vanakkamasam, June 17 / Day 17
Thiruhrudaya Vanakkamasam, June 16 / Day 16
Thiruhrudaya Vanakkamasam Short – Day 16 ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ പതിനാറാം തീയതി ഈശോയുടെ ദിവ്യഹൃദയം - അനുസരണത്തിന്റെ മാതൃക ദിവ്യരക്ഷകനായ ഈശോ ഈ ലോകത്തില്‍ ജീവിച്ചിരുന്ന കാലത്തു തന്റെ പരമപിതാവിന്റെ തിരുമനസ്സു നിറവേറ്റിയിരുന്നുവെന്നു സുവിശേഷത്തിന്റെ പല ഭാഗങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആകാശത്തിനും ഭൂമിക്കും മദ്ധ്യേ കുരിശില്‍ തൂങ്ങിക്കിടന്ന വേളയില്‍ അവിടുത്തെ അവസാനത്തെ നെടുവീര്‍പ്പും വചനവും "സകലതും അവസാനിച്ചു:" എന്നതായിരുന്നു. ലോകത്തില്‍ ആഗതനായ ക്ഷണം മുതല്‍ ദുഃഖവും അപമാനവും നിറഞ്ഞ കുരിശുമരണം വരെയും പിതാവിന്റെ ആഗ്രഹം … Continue reading Thiruhrudaya Vanakkamasam, June 16 / Day 16
Thiruhrudaya Vanakkamasam, June 15 / Day 15
Thiruhrudaya Vanakkamasam Short – Day 15 ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ പതിനഞ്ചാം തീയതി ഈശോയുടെ ദിവ്യഹൃദയം ദാരിദ്ര്യം എന്ന സുകൃതത്തിന്റെ മാതൃക ഒരു രാജകുമാരന് കുല മഹിമയും ആഡംഭരവും സ്വമനസ്സാലെ ഉപേക്ഷിച്ചു മഹാ ദരിദ്രനായി ജീവിക്കുന്നതു കണ്ടാല്‍ അദ്ദേഹത്തിന്റെ ത്യാഗശീലത്തെക്കുറിച്ച് അത്ഭുതപ്പെടാത്തവര്‍ കാണുകയില്ല. പരിശുദ്ധ ത്രിത്വത്തിന്റെ രണ്ടാമത്തെ ആളും ലോകത്തിലെ എല്ലാ വസ്തുക്കളുടെയും മേല്‍ സര്‍വ്വസ്വാതന്ത്ര്യവും സര്‍വ്വ അധികാരവും ഉള്ള മിശിഹാ ദൈവത്വത്തിന്റെ സ്വര്‍ഗ്ഗീയ മഹിമയെ മറച്ചുവച്ചു മനുഷ്യസ്വഭാവം സ്വീകരിച്ചതില്‍ അത്ഭുതപ്പെടാത്തവര്‍ ആരെങ്കിലും … Continue reading Thiruhrudaya Vanakkamasam, June 15 / Day 15
Thiruhrudaya Vanakkamasam, June 14 / Day 14
Thiruhrudaya Vanakkamasam Short – Day 14 ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ പതിനാലാം തീയതി ഈശോയുടെ ദിവ്യഹൃദയം - പരിശുദ്ധിയുടെ മാതൃക പുഷ്പങ്ങളാല്‍ അലംകൃതമായ ഒരു ഉദ്യാനത്തില്‍ ഒരാള്‍ പ്രവേശിക്കുമ്പോള്‍ അയാളുടെ ദൃഷ്ടിയെ ആദ്യമായി ആകര്‍ഷിക്കുന്നത് അതിലുള്ള ഏറ്റവും വിശേഷപ്പെട്ടതും സൗരഭ്യമുള്ളതുമായ പുഷ്പങ്ങള്‍ ആയിരിക്കുമല്ലോ. വിശുദ്ധിയെന്ന പുണ്യം ശോഭയല്ല പുഷ്പങ്ങള്‍ക്കു സമാനമാണ്. വിശിഷ്ട സുന്ദരമായ ഈ സ്വര്‍ഗ്ഗീയ പുണ്യത്താല്‍ ശോഭിച്ചിരുന്ന ഒരാത്മാവിനെ എല്ലാവരും സൂക്ഷിക്കുകയും ഇതിന്റെ സമീപത്തേയ്ക്ക് എല്ലാവരും ആകര്‍ഷിക്കപ്പെടുകയും ചെയ്യുക സാധാരണമാണ്. ഈശോ ദൈവമായിരിക്കയാല്‍ … Continue reading Thiruhrudaya Vanakkamasam, June 14 / Day 14
Walk in the Way of Love
ദിവ്യബലി വായനകൾ Saturday of week 10 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ശനി Saint Antony of Padua, Priest, Doctor on Saturday of week 10 in Ordinary Time Liturgical Colour: White. പ്രവേശകപ്രഭണിതം cf. പ്രഭാ 15:5 സഭാമധ്യേ അവന്റെ അധരം തുറക്കുകയും കര്‍ത്താവ് ജ്ഞാനത്തിന്റെയും ബുദ്ധിശക്തിയുടെയും ചൈതന്യം അവനില്‍ നിറയ്ക്കുകയും ചെയ്തു; മഹത്ത്വത്തിന്റെ വസ്ത്രം അവനെ ധരിപ്പിച്ചു. Or: സങ്കീ 36:30-31 നീതിമാന്റെ അധരം ജ്ഞാനം സംസാരിക്കുന്നു; അവന്റെ നാവില്‍ … Continue reading ദിവ്യബലി വായനകൾ Saturday of week 10 in Ordinary Time