“Kalvariyil..| കാൽവരിയിൽ | Libin Scaria | Latest Christian Devotional Song 2020 | Melbourne Classics”

https://youtu.be/V0C_OGBJnns

Thiruhrudaya Vanakkamasam, Day 07 / June 07

Eeshoyude Thiruhrudaya Vanakkamasam June 07 / Day 07 തിരുഹൃദയ വണക്കമാസം Thiruhrudaya Vanakkamasam, Day 07 >>> തിരുഹൃദയ വണക്കമാസം - Full Text

Thiruhrudaya Vanakkamasam, June 07 / Day 07

Thiruhrudaya Vanakkamasam Short – Day 07 ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ എഴാം തീയതി ആഴമായ ദുഃഖം അനുഭവിക്കുന്ന ഈശോയുടെ ദിവ്യഹൃദയം മനുഷ്യരില്‍ പലര്‍ക്കും പുണ്യജീവിതത്തില്‍ താത്പര്യവും തീക്ഷ്ണതയും ഇല്ലാത്തതുകൊണ്ട് ഈശോയുടെ ദിവ്യഹൃദയം ആഴമായ ദുഃഖം അനുഭവിക്കുന്നു. ഈ ദിവ്യഹൃദയം സ്നേഹത്താല്‍ എരിയുന്ന ഒരു തീച്ചൂളയായിരിക്കുന്നു. ഇതിലെ അഗ്നി ഭൂലോകത്തിന്‍റെ നാനാഭാഗങ്ങളിലും കത്തിച്ചു ലോകം മുഴുവനും വ്യാപിക്കുന്നതിനു ആഗ്രഹിക്കുകയും ചെയ്യുന്നു. "ഞാന്‍ ഭൂമിയില്‍ തീയിടാന്‍ വന്നു. അത് കത്തിജ്ജ്വലിക്കുന്നതിനല്ലാതെ എന്താണ് ഞാന്‍ ആഗ്രഹിക്കുന്നത്?" എന്ന്‍ ഈശോ … Continue reading Thiruhrudaya Vanakkamasam, June 07 / Day 07

SUNDAY SERMON Lk 7, 36-50

April Fool

ലൂക്ക 7, 31-50

സന്ദേശം- മീ ടൂ എ സിന്നർ!

My Reflections...: Reflection for September 19, Thursday; Twenty ...

“എനിക്ക് ശ്വാസം മുട്ടുന്നു” എന്നെഴുതിയ പ്ലക്കാർഡുകളും പിടിച്ചു റോഡ് നിറഞ്ഞൊഴുകുന്ന കറുത്തവരും വെളുത്തവരുമായ അമേരിക്കക്കാർ കഴിഞ്ഞയാഴ്ചത്തെ വാർത്താ പ്രാധാന്യം നിറഞ്ഞ സംഭവമായിരുന്നു. മരണത്തിനും ജീവിതത്തിനും ഇടയിൽ ശ്വാസം പുറത്തുവിടുവാൻ പോലും കഴിയാതെ അവ്യക്തമായി ജോർജ് ഫ്ലോയിഡ് എന്ന യുവാവ് പറഞ്ഞ വാചകം വംശീയ വിഷം തീണ്ടാത്ത, മനുഷ്യത്വം നിറഞ്ഞ ഓരോ അമേരിക്കക്കാരനും ഇന്ന് ഉറക്കെ വ്യക്തമായി വിളിച്ചുപറയുകയാണ്.

സാഹചര്യം ഇതല്ലെങ്കിലും, ഇന്നത്തെ സുവിശേഷത്തിൽ പാപിനിയായ സ്ത്രീയും കണ്ണീരുകൊണ്ടു കലങ്ങിയ മുഖവുമായി, ഹൃദയം നുറുങ്ങി, ഒരു വാചകം പറയുന്നുണ്ട്. അവൾ പറയുന്നു: ‘കർത്താവേ, ഞാൻ പാപം ചെയ്തുപോയി’. അവളത് ഏറ്റുപറയുന്നത് മുട്ടാളന്മാരായ പോലീസുകാരോടോ, കാരുണ്യം ലവലേശം ഇല്ലാത്ത ഫരിസേയ-നിയമജ്ഞരോടോ അല്ല. അവൾ ഏറ്റുപറയുന്നത് കാരുണ്യത്തിന്റെ ആൾരൂപമായ, ദൈവപുത്രനായ, അസ്തിത്വത്തിന്റെ പൂർണതയായ ക്രിസ്തുവിന്റെ മുൻപിലാണ്. ഇന്ന് ജീവിതത്തിന്റെ നടുമുറ്റത്ത് നിന്ന് ഓരോ ക്രൈസ്തവനും ഏറ്റുപറയേണ്ട ഒരു വാചകമാണിത്: കർത്താവേ ഞാൻ പാപം ചെയ്തുപോയി. കോവിഡ് 19 ന്റെ വിളയാട്ടം കാണുമ്പോൾ നാം ഏറ്റുപറയണം, കർത്താവേ ഞാൻ പാപം ചെയ്തുപോയി. അങ്ങേയ്ക്കെതിരെ, ഈ പ്രകൃതിക്കെതിരെ, എന്റെ സഹോദരർക്കെതിരെ ഞാൻ പാപം ചെയ്തുപോയി. ഞാനാണ് പാപിനിയായ സ്ത്രീ എന്ന തിരിച്ചറിവിലേക്ക് ഓരോ ക്രൈസ്തവനും വളരണം എന്ന ശക്തമായ ഒരു സന്ദേശവുമായാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മുടെ മുൻപിൽ നിൽക്കുന്നത്.

വ്യാഖ്യാനം

മൂന്ന് കാര്യങ്ങളെ നമ്മുടെ ചിന്തയിലൂടെ ദൈവവചനം ഇന്ന് കടത്തിവിടുകയാണ്.

ഒന്ന്, ഞാനാണ് ആ പാപിനിയായ സ്ത്രീ.

View original post 652 more words

Fr. George Puarthoott

മൺമറഞ്ഞ മഹാരഥൻമാർ... മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു... പൗരോഹിത്യ ശ്രേഷ്ഠത അഭംഗുരം കാത്തുപാലിച്ച പുറത്തൂട്ടച്ചൻ Fr. George Puarthoott ഫാ. ജോർജ് പുറത്തൂട്ട് “പൗരോഹിത്യ ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്തിയ പുരോഹിതൻ. പൗരോഹിത്യത്തിന്റെ നന്മ ജീവിതാന്ത്യം വരെ കാത്തു സൂക്ഷിച്ചു. നർമ്മബോധത്തോടെ സംസാരിക്കുന്നതിനാൽ അച്ചനോടൊത്ത് ആയിരിക്കുക എന്നത് ഏവർക്കും ഹൃദ്യമായിരുന്നു. വൈദീകകൂട്ടായ്മയെ സ്നേഹിച്ചിരുന്ന അച്ചൻ സഹവൈദീകരോട് പ്രായത്തിന്റെ ഏറ്റക്കുറച്ചിലുകളില്ലാതെ ഊഷ്മളബന്ധം പുലർത്തിയിരുന്നു. അതിഥികളെ സ്വീകരിക്കുന്നതിലും അവരെ കരുതുന്നതിലും താൽപര്യവാനായിരുന്ന അച്ചൻ … Continue reading Fr. George Puarthoott

ദിവ്യബലി വായനകൾ The Most Holy Trinity – Solemnity 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ഞായർ The Most Holy Trinity - Solemnity  Liturgical Colour: White. പ്രവേശകപ്രഭണിതം പിതാവായ ദൈവവും ദൈവത്തിന്റെ ജാതനായ ഏകപുത്രനും പരിശുദ്ധാത്മാവും വാഴ്ത്തപ്പെട്ടവനാകട്ടെ. എന്തെന്നാല്‍, അവിടന്ന് തന്റെ കാരുണ്യം നമ്മിലേക്കു ചൊരിഞ്ഞു. സമിതിപ്രാര്‍ത്ഥന പിതാവായ ദൈവമേ, സത്യത്തിന്റെ വചനവും വിശുദ്ധീകരണത്തിന്റെ ആത്മാവും ലോകത്തിലേക്ക് അയച്ചുകൊണ്ട്, അങ്ങയുടെ അദ്ഭുതകരമായ രഹസ്യം മനുഷ്യര്‍ക്ക് അങ്ങു വെളിപ്പെടുത്തിയല്ലോ. സത്യവിശ്വാസത്തിന്റെ പ്രഘോഷണംവഴി നിത്യമായ ത്രിത്വത്തിന്റെ മഹത്ത്വം അംഗീകരിക്കാനും മഹാപ്രാഭവമുള്ള ഏകത്വം … Continue reading ദിവ്യബലി വായനകൾ The Most Holy Trinity – Solemnity 

സന്താന ലബ്ധിക്കായി പ്രാർത്ഥന

🙏🏻🙏🏻🙏🏻 സന്താന ലബ്ധിക്കായി പ്രാർത്ഥന 🙏🏻🙏🏻🙏🏻 ***** സ്നേഹപിതാവായ ദൈവമേ, അനേകരിൽ നിന്ന് തിരഞ്ഞെടുത്തു ഞങ്ങളെ ദാമ്പത്യത്തിൽ പ്രവേശിപ്പിച്ചതിനു അങ്ങയോടു ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളുടെ അഭിലാഷങ്ങളും പ്രതീക്ഷകളും പൂർണ്ണമായും അറിയുന്ന ദൈവമേ, അങ്ങേക്ക് ഇഷ്ടമെങ്കിൽ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ. ഞങ്ങളുടെ തെറ്റുകളും പാപങ്ങളും ഞങ്ങളോട് പൊറുക്കേണമേ. അടുത്ത വർഷം ഈ സമയത്തു നിങ്ങള്ക്ക് ഒരു പുത്രൻ ജനിക്കും "എന്ന് വാഗ്ദാനം ചെയ്തു കൊണ്ട് വൃദ്ധനായ അബ്രാഹത്തെയും വന്ധ്യയായ സാറയെയും മാതാപിതാക്കൾ ആയി ഉയർത്തിയ … Continue reading സന്താന ലബ്ധിക്കായി പ്രാർത്ഥന

ഗാർഹിക മതബോധനം

🌷ഗാർഹിക മതബോധനം🌷 🌷!!മാതാപിതാക്കളുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങൾക്ക് വേദപാഠം പരിശീലിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഈ covid നാളുകളിൽ, തിരുസ്സഭ രൂപപ്പെടുത്തിയിരിക്കുന്ന ഈ വലിയ കർമ്മപദ്ധതിയോട് സഹകരിച്ചു കുഞ്ഞുങ്ങൾക്ക് മതപഠനം സാധ്യമാക്കുക.. എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്തം ആണ്!!. 🌷!!കുടുംബം ഒരു ഗാർഹികസഭയാണ്. അവിടെ നിന്നുമാണ് കുഞ്ഞുങ്ങൾ കത്തോലിക്കാ വിശ്വാസത്തെപ്പറ്റിയും, ദൈവമാരാണെന്നും ആ ദൈവത്തിന്റെ അനന്തമായ കൃപകളെപ്പറ്റിയും, പ്രാർത്ഥനയുടെ ആവശ്യകതയെപ്പറ്റിയും അറിയുന്നതും പഠിക്കുന്നതും... പരിശീലിക്കുന്നതും.!! 🌷!! മുൻപ് ക്ലാസ്സ്‌ മുറികളിൽ മതബോധനാധ്യാപകന്റെ കീഴിൽ മാത്രം ഒതുങ്ങിയിരുന്ന കുട്ടികളുടെ വേദപാഠം.. ഇനി മുതൽ … Continue reading ഗാർഹിക മതബോധനം

കോറോണക്കാലത്തെ ഭക്തി

കോറോണക്കാലത്തെ ഭക്തി രോഗങ്ങൾ ദുരിതങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ മനുഷ്യന്റെ ഉള്ളിൽ കൂടുതൽ ഉണർവുണ്ടാകുന്ന ഒന്നുണ്ട്- ഭക്തി. മനുഷ്യർക്ക് പ്രതീക്ഷയും ശാന്തിയും നൽകുന്ന ഒന്നാണ് ഭക്തി എന്നതിൽ സംശയം ഇല്ല.ഭക്തി, പ്രാർത്ഥന, മതം എന്നുള്ളത് വ്യക്തിപരവും മനുഷ്യന്റെ സ്വാതന്ത്ര്യവുമായി ബന്ധപെട്ടതുമാണ്. പള്ളികളും അമ്പലങ്ങളും മോസ്‌ക്കുകളുമൊക്കെ ദൈവാനുഭവത്തിന്റെ ഇരിപ്പിടങ്ങൾ തന്നെ . കാലങ്ങളായി കൂടെ കൊണ്ടുനടന്ന ഭക്തിയുടെ സാമൂഹിക മാനങ്ങൾ കൊറോണക്കാലത്തു മനുഷ്യർക്ക്‌ അപ്രാപ്യമായി തീർന്നിട്ടുണ്ടാരുന്നു. ഇന്ത്യയിൽ കൊറോണാവ്യാപനത്തിന്റെ പീക്ക് മൊമെന്റ്സിലോട്ടു കടക്കുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നത് അവസരോചിതമാണോ എന്നത് … Continue reading കോറോണക്കാലത്തെ ഭക്തി

ഞാൻ ഉരുകി ഇല്ലാതായി, ശ്രീ. TN ശേഷൻ

ഇന്ത്യ കണ്ട പ്രഗത്ഭനായ ഇലക്ഷൻ കമ്മീഷണറായ ശ്രീ. TN ശേഷൻ ഒരു മാനേജ്മെൻ്റ് സെമിനാറിൽ പറഞ്ഞ ഒരു അനുഭവകഥയുണ്ട്. അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഇരിക്കുമ്പോൾ ഒരു വിനോദ യാത്രക്കായി ഭാര്യയുമായി ഉത്തർ പ്രദേശിലൂടെ യാത്ര ചെയ്യുകയായിരുന്നു. പോകും വഴിയിൽ ഒരു വലിയ മാവിൻ തോട്ടത്തിൽ നിറയെ ചെറിയ കുരുവിയുടെ കൂടുകൾ, ഇത് കണ്ട് അവരവിടെ ഇറങ്ങി... കൂട്ടത്തിൽ ഭാര്യക്കൊരു ആഗ്രഹം ഇതിൽ 2 കൂടുകൾ വീട്ടിൽ വയ്ക്കാൻ വേണം. തോട്ടത്തിൽ പശുക്കളെ മേയ്ച്ച് നിന്ന ഒരു … Continue reading ഞാൻ ഉരുകി ഇല്ലാതായി, ശ്രീ. TN ശേഷൻ