🙏🏻🙏🏻🙏🏻 സന്താന ലബ്ധിക്കായി പ്രാർത്ഥന 🙏🏻🙏🏻🙏🏻
*****

Newborn Baby

സ്നേഹപിതാവായ ദൈവമേ, അനേകരിൽ നിന്ന് തിരഞ്ഞെടുത്തു ഞങ്ങളെ ദാമ്പത്യത്തിൽ പ്രവേശിപ്പിച്ചതിനു അങ്ങയോടു ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളുടെ അഭിലാഷങ്ങളും പ്രതീക്ഷകളും പൂർണ്ണമായും അറിയുന്ന ദൈവമേ, അങ്ങേക്ക് ഇഷ്ടമെങ്കിൽ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ. ഞങ്ങളുടെ തെറ്റുകളും പാപങ്ങളും ഞങ്ങളോട് പൊറുക്കേണമേ. അടുത്ത വർഷം ഈ സമയത്തു നിങ്ങള്ക്ക് ഒരു പുത്രൻ ജനിക്കും “എന്ന് വാഗ്ദാനം ചെയ്തു കൊണ്ട് വൃദ്ധനായ അബ്രാഹത്തെയും വന്ധ്യയായ സാറയെയും മാതാപിതാക്കൾ ആയി ഉയർത്തിയ ദൈവമേ, നിർമല കന്യകയായ മറിയത്തെ അദ്‌ഭുതകരമാം വിധം മാതാവാക്കി അനുഗ്രഹിച്ച പിതാവേ, ഞങ്ങൾക്കും മാതാപിതാക്കളാകാനുള്ള അനുഗ്രഹം നൽകേണമേ. ഒരു കുഞ്ഞിന്റെ നിർമലമായ സാന്നിധ്യത്താലും സ്നേഹത്താലും ഞങ്ങളുടെ ജീവിതം സമ്പന്നമാക്കേണമേ. ഞങ്ങളുടെ കുടുംബത്തെ സന്തുഷ്ടമാക്കേണമേ. ലോകാവസാനം കുഞ്ഞുങ്ങളോടൊത്തു അങ്ങയെ നേരിൽ കണ്ടു ആനന്ദിക്കുവാനുള്ള കൃപാവരം ഞങ്ങൾക്ക് നൽകുകയും ചെയ്യേണമേ

ആമേൻ 🙏🏻

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading