For a better tomorrow…

Journey to myself

കണ്ടുപിടുത്തങ്ങളിൽ വെച്ച് ഏറ്റവും മഹത്തായ ഒരു കണ്ടുപിടുത്തം… ലോകം തന്നെ വിരൽത്തുമ്പിൽ ഒതുക്കിയ ഒരു കണ്ടുപിടുത്തം….പല രുപത്തിലും ഭാവത്തിലും… ശ്വസിക്കുന്ന വായുവോളം പ്രധാനപെട്ട ഒരു കണ്ടുപിടുത്തം അതാണ് ഇന്നു മൊബൈൽ ഫോണുകൾ….. തൊണ്ണൂറുകളിൽ ഇന്ത്യയിൽ കടന്നു വന്ന മൊബൈലുകൾ ഉണ്ടാക്കിയ സ്വാധീനം പോലൊന്ന് കഴിഞ്ഞ അമ്പതു വർഷങ്ങളായി ഒരു ഉപകരണവും സൃഷ്ടിച്ചിട്ടില്ല…. ടെലിവിഷനുകളെയും ലാൻഡ് ഫോണുകളെയും ഒക്കെ മറികടന്നു മൊബൈൽ ഫോണുകൾ മുന്നേറുകയാണ്….. മനുഷ്യജീവിതത്തിലേക്കുള്ള ഒരു പടർന്നുകയറൽ… ഒത്തിരിയേറെ ഗുണങ്ങളും അതിലേറെ ദോഷങ്ങളും അതാണ് ഒരു മൊബൈൽ ഫോൺ…..

ചെറിയ കീപാഡ് ഫോണിൽ നിന്ന് സ്മാർട്ട്‌ ആയി വളർന്ന് ഇന്നു നമ്മുടെയൊക്കെ ജീവിതത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു….ദുരത്തിലുള്ളവരുമായി സംസാരിക്കാൻ കത്തുകളെ ആശ്രയിച്ചിരുന്ന നമുക്കിന്നു നിമിഷനേരങ്ങൾ കൊണ്ട് ആശയവിനിമയം നടത്താൻ സാധിക്കുന്നു ….ഷോപ്പിംഗ്, ബാങ്കിംഗ്, ബിൽ പേയ്‌മെന്റ് തുടങ്ങി നിരവധി അനവധി കാര്യങ്ങൾ നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങി…പ്രയാസമെന്നു തോന്നിയ പലതും നിസാരമായി ചെയ്യാൻ മൊബൈൽ ഫോണുകൾക്കു സാധിച്ചു…എല്ലാത്തിനും എളുപ്പവഴികൾ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന നമുക്ക് ജീവിതത്തിലെ പല കാര്യങ്ങളും എളുപ്പത്തിൽ സാധ്യമാക്കിയത് മൊബൈൽ ഫോണുകളാണ്….ഈ മൊബൈൽ ഫോണുകൾ ഇല്ലാതിരുന്നെങ്കിൽ എന്നു ചിന്തിച്ചിട്ടുണ്ടോ ….? ഇന്നു നമ്മുടെ ജീവിതത്തിൽ സുഗമമായി നടക്കുന്ന പലതും സാധ്യമാകുമായിരുന്നില്ല….

ഫോണില്ലാതെ ഒരു മിനിറ്റ് പോലും കഴിച്ചുകൂട്ടാൻ സാധിക്കാത്തവരാണ് നമ്മളിൽ പലരും… പുതിയ തലമുറ മാത്രമല്ല ഫോൺ ഉപയോഗിക്കുന്ന പഴയ തലമുറയും ഒട്ടും പിന്നിലല്ല.. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും നടക്കുമ്പോഴുമെല്ലാം ഒരു അവയവം പോലെ ഫോൺ നമ്മോടൊപ്പമുണ്ട്. പലരിൽ നിന്നും പല വഴിക്കും…

View original post 398 more words

Leave a comment