Oppam (itha ninte prayanathinu ente pranan) |Lyrics: Fr Manu Anathanam MCBS | Music: Fr Mathews Payyappilly MCBS
Album: Oppam |Lyrics: Fr Manu Anathanam MCBS | Music: Fr Mathews Payyappilly MCBS
കാത്തിരിപ്പിനങ്ങനെ
അവസാനമാവുകയാണ്.
ആദ്യഭക്തിഗാനം
പുറത്തിറങ്ങിയിരിക്കുന്നു.
ഈയൊരു സംരഭത്തിൻ്റെ ക്രെഡിറ്റ് മുഴുവൻ ഞാനധികം അതിശയത്തോടെ നോക്കിക്കാണുന്ന ദിവ്യകാരുണ്യ മിഷിനറി സഭയിലെ എൻ്റെ പ്രിയ ജേഷ്ഠൻ ഫാ. മാത്യൂസ് പയ്യപ്പള്ളിയച്ചനാണ്.
അച്ചനാണിതിൻ്റെ സംഗീതത്തിനും അവതരണത്തിനും പിന്നിൽ.
മാത്യൂസച്ചൻ്റെ പ്രചോദവും പ്രയത്നവും
ഇല്ലായിരുന്നുവെങ്കിൽ ഈ വരികളിന്ന് നിങ്ങളുടെ മീതെ അവതരിക്കില്ലായിരുന്നു.
ഈ ഭക്തിഗാനം അനുഗ്രഹീത ഗായകൻ
കെസ്റ്ററിൻ്റെ സ്വരമാധുരിയിലാണ് നാം ശ്രവിക്കുക.
ഇതിൻ്റെ വീഡിയോ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് സ്നേഹം നിറഞ്ഞ
നിധിൻ ചെറുപുഷ്പഭവനച്ചനാണ്.
ഈയൊരു ഗാനം നിങ്ങൾക്ക് മുൻപിൽ വരുന്നതിനു ഒരാളുടെ സ്നേഹ ശാഠ്യമുണ്ട്.
ഇതിനു വേണ്ടുന്നതെല്ലാം
നൽകിയിരിക്കുന്നത് ആ ഒരാളുടെ
നന്മയിൽ നിന്നാണ്.
എല്ലാം നിയോഗമാണ്
എൻ്റെ പേരിതിനോട് ചേർത്തു വയ്ക്കരുതെന്ന് ആവർത്തിച്ചു പറയുന്നതു കൊണ്ട് ആരെന്നു പറയാൻ അനുവാദമില്ല.
പക്ഷേ
ആ ഒരാളെ
നമ്മുക്ക്
മറഞ്ഞിരിക്കുന്ന മാലാഖ
എന്നു നിർവ്വചിക്കാം.
അവരുടെ ത്യാഗമാണിതിൻ്റെ
സൗന്ദര്യം.
ഈയൊരു ഉദ്യമത്തിന് എന്നെ ശാക്തീകരിച്ചത് ഞാനിപ്പോൾ ആയിരിക്കുന്ന മേരി മാതാ ബോയ്സ് കോട്ടേജാണ്.
ഇവിടുത്തെ മക്കളുടെ നിരന്തര പ്രാർത്ഥനയും സ്നേഹതീവ്രതയുമുണ്ടി തിനു പിന്നിൽ.
ഒരു ജേഷ്ഠൻ്റെ കൂട്ടുണ്ടെനിക്ക്.
ഞാൻ വളരണമന്നാഗ്രഹിച്ച് സൗഹൃദത്തിലൂടെയും സഹോദര സ്നേഹത്തിലൂടെയും എന്നെ പ്രകാശിപ്പിക്കുന്ന ഫാ. അലക്സ്; മേരി മാതാ സ്നേഹഭവനത്തിൻ്റെ ഡയറക്ട്ടർ.
അച്ചൻ്റെ കരുതലിൻ്റെ കരുത്തുണ്ടിതിൽ.
സ്നേഹം നിറഞ്ഞ മാതാപിതാക്കൾക്കു നന്ദി.
പ്രിയ സഹോദരീ സഹോദരനോടും
എൻ്റെ ബാച്ചുകാരോടും
എന്നെ ഞാനാക്കിയ സഭയോടും
കൃതജ്ഞത.
എന്നെ പ്രകാശിപ്പിച്ച
പ്രിയ ഗുരുക്കളോട് സ്നേഹം.
എല്ലാം
ദൈവാനുഗ്രഹമാണ്.
എല്ലാം
ദൈവനിയോഗമാണ്.
നിങ്ങൾക്കെൻ്റെ
ആദരവും
ദൈവത്തിനു
ആരാധനയും.

Leave a comment