
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് ആദ്യമായി 2019
ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രമാണ് ‘മൂത്തോൻ’. മൂത്തോൻ എന്നാൽ മൂത്തവൻ അഥവാ ജ്യേഷ്‌ഠൻ എന്നർത്ഥം. ഉത്തരവാദിത്വം, പക്വത, തണൽ, മാതൃക തുടങ്ങിയ മാനദണ്ഡങ്ങളിൽ ഇന്നും കാണപ്പെടുന്ന സ്ഥാനമാണ് ഗീതു മോഹൻദാസ് തന്റെ ഏറ്റവും പുതിയ ചിത്രത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മാതാപിതാക്കൾ നഷ്ടപ്പെട്ട മുല്ല എന്ന കുട്ടിക്കും ഇനി തണൽ ആവാൻ ഭൂമിയിൽ ശേഷിക്കുന്നത് മൂത്തോൻ മാത്രം. എന്നാൽ ലക്ഷദ്വീപിൽ നിന്നും മുംബൈയിലേക്ക് എന്നോ ചേക്കേറിയ, മുഖം പോലും പരിചയമില്ലാത്ത മൂത്തോനെ തേടി, ജീവിക്കാൻ മറ്റു പോംവഴിയില്ലാത്ത അവസ്ഥയിൽ മുല്ലക്ക് കടൽ കടക്കേണ്ടി വരുന്നു.
നിവിൻ പോളി എന്ന നടന്റെ അഭിനയജീവിതത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കാന്‍ അവസരം നല്‍കിയ, അതിനെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ സഹായിച്ച സംവിധായികയുടെ ശ്രമങ്ങൾക്ക് വലിയ കയ്യടി അര്‍ഹിക്കുന്നു. ദിലീഷ് പോത്തൻ , റോഷൻ മാത്യൂസ്, ശോഭിത ധുലിപാല, ശശാങ്ക് അറോറ എന്നിവരെല്ലാം തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. മുല്ല എന്ന കഥാപാത്രം ചെയ്ത സഞ്ജന ദിപു എന്ന ബാല താരം പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്.
രാജീവ് രവി എന്ന ഛായാഗ്രാഹകന്റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി. കാമാത്തിപുരയുടെ ഇരുണ്ട ഇടവഴികളും, മങ്ങിയ ഉള്ളറകളും, ലക്ഷ്വദ്വീപിന്റെ നീലിമയും, കാണാകാഴ്ചകളുമെല്ലാം സിനിമയുടെ ആസ്വാദനത്തിന്റെ ആഴം കൂട്ടുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ബി.അജിത്കുമാറിന്റെ എഡിറ്റിങ്ങും ചിത്രത്തിന്റെ ആസ്വാദന മികവിന് മുതൽ കൂട്ടാവുന്നുണ്ട്. ബോളിവുഡിലെ Alternate സിനിമയുടെ വക്താവായ സംവിധായകൻ അനുരാഗ് കശ്യപാണ്…
View original post 84 more words

Leave a comment