Uncategorized

42. Pariyerum Perumal – Tamil (2018)

Movie Web..🎬🎥

പ്രമുഖ സംവിധായകൻ പാ.രഞ്ജിത്ത് നിർമ്മിച്ച് മാരി സെൽവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് “പരിയേറും പെരുമാൾ”. ഈ ദശകത്തിലെ ഏറ്റവും മികച്ച തമിഴ് സിനിമ, ദക്ഷിണേന്ത്യയിലെ ജാതിപ്രശ്നങ്ങളെ ഇത്രയധികം യാഥാർത്ഥ്യത്തോടും നഗ്നതയോടും കൂടെ ചിത്രീകരിക്കുന്ന ആരെയും കണ്ടിട്ടില്ല. മാരി സെൽ‌വരാജ് ധീരമായ ഡയലോഗുകളും റിയലിസ്റ്റിക് കഥാപാത്രങ്ങളും ഉൾക്കൊള്ളുന്ന ഒരു തികഞ്ഞ സിനിമ തയ്യാറാക്കിയിരുന്നു.

പരിയൻ എന്ന പരിയേറും പെരുമാൾ അടിച്ചമർത്തപ്പെട്ട ജാതിയിൽ പിറന്നവനാണ്. Dr.അംബേദ്കറെപ്പോലെയാവണമെന്നുള്ള ആഗ്രഹത്തോടെ ലോ കോളേജിൽ പ്രവേശനം നേടുന്ന അവന് അവിടെയും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഇംഗ്ലീഷ് അറിയാത്ത പരിയനെ കൂടെപ്പഠിക്കുന്ന ജ്യോതി സഹായിക്കുന്നു. ഇവരുടെ സൗഹൃദം ജ്യോതിയുടെ വീട്ടുകാർക്ക് ഇഷ്ടപ്പെടുന്നില്ല. അവരേക്കാൾ താഴ്ന്ന ജാതിയിൽ പിറന്നവൻ എന്ന് അവർ വിശ്വസിക്കുന്ന പരിയനെ അവർ പലതരത്തിൽ ഉപദ്രവിക്കുന്നു.
ജാതി വേർതിരിവുകളും ദുരഭിമാനക്കൊലകളും കാലമിത്ര കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്നുവെന്ന സത്യം ഈ ചിത്രം വളരെ വ്യക്തമായി കാണിച്ചു തരുന്നു.

ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ പരിയനായും ജ്യോതിയായും അഭിനയിച്ചിരിക്കുന്നത് യുവതാരങ്ങളായ കതിർ, ആനന്ദി എന്നിവരാണ്. കതിർ വളരെ നാച്ചുറലായി ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു. ആനന്ദിയുടെ കഥാപാത്രം വ്യക്തമായി തോന്നിയേക്കാം, പക്ഷേ കാലം മാറുന്തോറും ആ കഥാപാത്ര തിരിച്ചറിവ് എത്ര നല്ലതാണെന്ന് നമുക്ക് മനസ്സിലാകും. ആണ്ടവൻ കട്ടലൈ എന്ന ചിത്രത്തിന് ശേഷം യോഗി ബാബുവിന്റെ മികച്ച അഭിനയം. ആർ‌ആർ‌, പാട്ടുകൾ‌ എന്നിവയിൽ‌ സന്തോഷ്‌ നാരായണൻ‌ ഒരു മികച്ച പ്രവർ‌ത്തനം നടത്തി. ഗ്രാമങ്ങൾ യഥാർത്ഥത്തിൽ എങ്ങനെ കാണപ്പെടുന്നുവെന്ന് കാണിക്കുന്ന ഒരു മികച്ച…

View original post 69 more words

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s