കർമ്മലാംബികേ അമ്മേ സ്നേഹനാഥേ
കാക്കണേ കരതലത്തിൽ കനിവോടെ നീ
കാലംമറക്കാത്ത ത്യാഗമല്ലേനീ
കാരുണ്യം കുടികൊള്ളും
കോവിലും നീയെ
കാനായിലെന്നപോൽ കാണണം കൂടെ നീ
കനിവിന്റെവിഞ്ഞാലെന്നുള്ളം നിറക്കണം
കാൽവരി കാണുമ്പോൾ കാലിടറീടുമ്പോൾ
കരുത്തിന്റെ കൃപതൂകാൻ
കനിയണം നീ
കദനം നിറഞ്ഞെന്റെ കനവലിഞ്ഞിടുമ്പോൾ
കണ്ണീർ തുടക്കാനെൻ കൂടെയുണ്ടാവണം
കണ്മണിയായെന്നെ കാക്കണം നീ അമ്മേ
കടശിയിലടിയന്റെ കാവലും നീയെ
ഫാ. ജോയി ചെഞ്ചേരിൽ mcbs

Leave a reply to Reeja Denny Cancel reply