Rosary Malayalam – Glorious Mysteries

ജപമാല – മഹത്വത്തിന്‍റെ ദിവ്യരഹസ്യങ്ങള്‍

(ധ്യാനാത്മക ജപമാല)

Japamala – Mahathwathinte Divya Rahasyangal

  1. നമ്മുടെ കര്‍ത്താവീശോമിശിഹാ മരിച്ചു മൂന്നാംദിവസം ഉത്ഥാനം ചെയ്തു എന്നതിന്മേല്‍ നമുക്ക് ധ്യാനിക്കാം.

………… മാതാവേ, ഒരിക്കല്‍ ഉത്ഥാനം ചെയാനുള്ള ഞങ്ങളുടെ ശരീരങ്ങളെ നിര്‍മ്മലമായി സൂക്ഷിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ .
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രീ.

  1. നമ്മുടെ കര്‍ത്താവീശോമിശിഹാ ഉയര്‍പ്പിനുശേഷം 40-)0 ദിവസം സ്വര്‍ഗാരോഹണം ചെയ്തു എന്നതിന്മേല്‍ നമുക്ക് ധ്യാനിക്കാം

……….. മാതാവേ, സ്വര്‍ഗ്ഗപിതാവിന്‍റെപക്കല്‍ ഞങ്ങള്‍ക്കൊരു മദ്ധ്യസ്ഥനുണ്ട് എന്ന ബോധത്തോടെ ഉല്‍കണ്0കൂടാതെ ജീവിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രീ.

  1. പെന്തക്കുസ്ത തിരുനാള്‍ ദിവസം പരി. കന്യകാമറിയവും ശ്ലീഹന്മാരും പരിശുദ്ധാത്മാവിനെ സ്വീകരിച്ചു എന്നതിന്മേല്‍ നമുക്ക് ധ്യാനിക്കാം.

…….. മാതാവേ, ഞങ്ങളുടെ ആത്മാവുകളില്‍ പ്രസാദവരംവഴി എഴുന്നള്ളിയിരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യം ഓര്‍മ്മിച്ചുകൊണ്ട്, ഞങ്ങളുടെ ജീവിതം നിയന്ത്രിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ .
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രീ.

  1. പരിശുദ്ധ കന്യകാമറിയം തന്‍റെ ഈലോകജീവിതം അവസാനിച്ചപ്പോള്‍ സ്വര്‍ഗാരോപിതയായി എന്നതിന്മേല്‍ നമുക്ക് ധ്യാനിക്കാം

………. മാതാവേ , ഞങ്ങളുടെ മരണ സമയത്ത് ഞങ്ങളെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകുവാന്‍ ഞങ്ങളുടെ സമീപത്തുണ്ടായിരിക്കണമേ .
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രീ.

  1. പരിശുദ്ധ കന്യകാമറിയം സ്വര്‍ഗ്ഗഭൂലോകങ്ങളുടെ രാജ്ഞിയായി ഉയര്‍ത്തപ്പെട്ടു എന്നതിന്മേല്‍ നമുക്ക് ധ്യാനിക്കാം.

……മാതാവേ, സ്വര്‍ഗ്ഗ ഭാഗ്യത്തെ മുന്നില്‍കണ്ടുകൊണ്ട്, ഈലോകജീവിതത്തിലെ കുരിശുകള്‍ സന്തോഷത്തോടെ സ്വീകരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രീ.

2 thoughts on “Rosary Malayalam – Glorious Mysteries

Leave a comment