ജപമാല – ദു:ഖകരമായ ദിവ്യരഹസ്യങ്ങള്‍
(ധ്യാനാത്മക ജപമാല)
Japamala – Japamala – Dhukkathinte Divya Rahasyangal
- നമ്മുടെ കര്‍ത്താവീശോമിശിഹാ പൂങ്കാവനത്തില്‍ രക്തംവിയര്‍ത്തുവെന്ന
ദു :ഖമായ ദിവ്യരഹസ്യത്തെപറ്റി നമുക്ക് ധ്യാനിക്കാം.
……………… വ്യാകുലമാതാവേ, മനുഷ്യരുടെ പാപങ്ങള്‍ ഓര്‍ത്ത് ദു:ഖിക്കുന്നതിനും അവയ്ക്ക് പരിഹാരം ചെയുന്നതിനും ഞങ്ങളെ സഹായിക്കണമേ .
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രീ. - നമ്മുടെ കര്‍ത്താവീശോമിശിഹാ പീലാത്തോസിന്‍റെ അരമനയില്‍വച്ച് ചമ്മട്ടികൊണ്ട് അടിക്കപ്പെട്ടു എന്നതിന്മേല്‍ നമുക്ക് ധ്യാനിക്കാം.
………. മാതാവേ ,നഗ്നമായ വസ്ത്രധാരണവും ,നിര്‍മ്മലമല്ലാത്ത സുഖസൗകര്യങ്ങളും ഞങ്ങളുടെ കുടുംബത്തില്‍ കടന്നുപറ്റാതിരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ .
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രീ. - നമ്മുടെ കര്‍ത്താവീശോമിശിഹായെ പടയാളികള്‍ മുള്‍മുടി ധരിപ്പിച്ചു എന്നതിന്മേല്‍ നമുക്ക് ധ്യാനിക്കാം
………… മാതാവേ, ഈശോയ്ക്കിഷ്ടമില്ലാത്ത
യാതൊന്നിനും ഞങ്ങളുടെ ഓര്‍മ്മയിലും ബുദ്ധിയിലും മനസ്സിലും പ്രവേശനം നല്കാതിരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ .
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രീ. - നമ്മുടെ കര്‍ത്താവീശോമിശിഹാ കുരിശു വഹിച്ച് ഗാഗുല്‍ത്താമലയിലേക്ക് പോയി എന്നതിന്മേല്‍ നമുക്ക് ധ്യാനിക്കാം.
……….. മാതാവേ, അപമാനങ്ങളും സങ്കടങ്ങളും ഞങ്ങള്‍ക്കനുഭവപ്പെടുമ്പോള്‍ , ക്ഷമയോടെ അവ വഹിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ .
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രീ. - നമ്മുടെ കര്‍ത്താവീശോമിശിഹാ രണ്ടുകള്ളന്മാരുടെ മദ്ധ്യേ കുരിശിന്മേല്‍ തറയ്ക്കപ്പെട്ടു എന്നതിന്മേല്‍ നമുക്കു ധ്യാനിക്കാം.
……………. മാതാവേ, ഞാന്‍
ലോകത്തിനും ലോകം എനിക്കും ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്ന മനസ്ഥിതിയോടെ ദുരാഗ്രഹങ്ങളെ ക്രൂശിച്ചു ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ .
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രീ.