58. Who Am I – German (2014)

Movie Review in Malayalam

Jenson Mathew's avatarMovie Web..🎬🎥

ബാരൻ ബോ ഒഡാർ സംവിധാനം ചെയ്ത 2014 ലെ ജർമ്മൻ ടെക്നോ ത്രില്ലർ ചിത്രമാണ് “Who Am I”. ആഗോള പ്രശസ്തിയിലേക്ക് നയിക്കുന്ന ബെർലിനിലെ ഒരു കമ്പ്യൂട്ടർ ഹാക്കർ ഗ്രൂപ്പിലാണ് ഇത് കേന്ദ്രീകരിച്ചിരിക്കുന്നത്. Who Am I – നോ സിസ്റ്റം ഈസ് സേഫ് സംവിധായകൻ ബാരൻ ബോ ഒഡാറിന്റെ സോഫോമോർ സവിശേഷതയാണ്. സിനിമ യഥാർത്ഥ ലോകത്തും ഇരുണ്ട വലയുടെ ആഴത്തിലും നടക്കുന്നു. ഇൗ സിനിമ കാണാൻ പ്രേരിപ്പിച്ചത് ഇതിന്റെ സംവിധായകന്റെ പേര് തന്നെയാണ് അതായത് Dark സീരിസിന്റെ ഡയറക്ടർ അങ്ങനെ പറഞ്ഞാൽ ആകും മിക്കവർക്കും മനസ്സിലാക്കുക.

യൂറോപോളും ജർമൻ കുറ്റന്വേഷണ ഏജൻസിയും സംയുക്തമായി അന്വേഷിക്കുന്ന ഒരു കേസിന്റെ വിചാരണക്കായി ഇരിക്കുന്ന ബെഞ്ചമിൻ എന്ന ഹാക്കർ അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് മുൻപിൽ താൻ ചെയ്ത ഹാക്കിങ്ങുകളുടെ ചുരുളഴിക്കുന്നു. മാക്സ് എന്ന സുഹൃത്തുമായുള്ള അവിചാരിതമായ കണ്ടുമുട്ടലും തുടർന്ന് കീഴ്മേൽ മറിയുന്ന ബെഞ്ചമിന്റെ ജീവിതവും ഇതിനിടയിൽ പറഞ്ഞു പോകുന്നു. മറ്റു ഹാക്കിങ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ വിശ്വാസയോഗ്യവും വിശദവുമായ അവതരണം ചിത്രത്തിന് മുതൽക്കൂട്ടാണ്. ഹാക്കിങ്-ഡ്രാമ വിഭാഗത്തോട് ചേർന്നുനിൽക്കുന്ന ചിത്രം അവസാനത്തോട് അടുക്കുമ്പോൾ ത്രില്ലർ സ്വഭാവവും കൈവരുന്നു. ചിത്രത്തിൽ ഡാർക്ക്‌നെറ്റ് എന്ന ഇന്റർനെറ്റിനകത്തെ സമാന്തര ലോകത്തെ അവതരിപ്പിച്ച രീതി ഏറെ നിരൂപകപ്രശംസ നേടിയ ഒന്നാണ്.

ഛായാഗ്രഹണവും പേസിംഗും മികച്ചതാണ്. ടോം ഷില്ലിംഗ് അന്തർമുഖനായ ബെഞ്ചമിൻ എന്ന കഥാപാത്രം മികച്ചതാക്കി. ഒരു സൂപ്പർ ഹീറോ ആകാൻ ആഗ്രഹിക്കുന്ന, മാതാപിതാക്കളുടെ അഭാവവും സഹപാഠികൾക്ക് അദൃശ്യനായി തുടരാനുള്ള കഴിവും കാരണം തന്റെ…

View original post 90 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment