🌹🌹🌹അനന്തരം ക്ലാരയോടു ചോദിച്ചു:
“മഹാപ്രഭുവായ ഫേവറിനോയുടെ മകൾക്ക് നഗ്നപാദയായി നടക്കാനാവുമോ ?”
” കഴിയും”
“വിശന്നുവലഞ്ഞ് വീട്ടുപടിക്കൽ ഭിക്ഷ യാചിക്കാനാവുമോ?”
“കഴിയും”
“കുഷ്ഠരോഗികളെ കുളിപ്പിച്ച് വസ്ത്രം ധരിപ്പിക്കാനും അധരങ്ങളിൽ ചുംബിക്കാനും കഴിയുമോ?”
“കഴിയും”
”ഇല്ല , നിനക്കാവില്ല.”
“എനിക്ക് കഴിയും. സമ്പത്തിന്റെ ധാരാളിത്തം മാത്രമല്ല ദാരിദ്രത്തിന്റെയും നിന്ദനത്തിന്റെയും നഗ്നതയുടെയും ധൂർത്താടാനും എനിക്കാവും. മറ്റാളുകൾക്ക് കഴിയുന്നതൊക്കെ എനിക്കാവും . പുരുഷന്മാരെ പോലെ സ്ത്രീകളും ദൈവത്തിന്റെ സൃഷ്ടികളാണ്. സ്ത്രീകളുടെ നന്മയ്ക്ക് അതിർത്തി കൽപിക്കുന്നത് അപരാധമാണ്. നന്മ എവിടെയായാലും പൂക്കും, കായ്ക്കും.”
“ഞാൻ പറയുന്നതിനൊക്കെ തർക്കുത്തരം പറയാൻ നിന്നെ പഠിപ്പിച്ചതാരാണ്?”
”എന്റെ ഹൃദയം “
—– ( God’s Pauper, Nikos Kazantzakis )


Leave a reply to Anu Thomas Cancel reply