പ്രഭാത പ്രാർത്ഥന
“എന്റെ ദൈവവും രാജാവുമായ അങ്ങയെ ഞാന്‍ പുകഴ്ത്തും; ഞാന്‍ അങ്ങയുടെ നാമത്തെ എന്നേക്കും വാഴ്ത്തും. അനുദിനം ഞാന്‍ അങ്ങയെ പുകഴ്ത്തും; അങ്ങയുടെ നാമത്തെ എന്നേക്കും വാഴ്ത്തും. കര്‍ത്താവു വലിയവനും അത്യന്തം സ്തുത്യര്‍ഹനുമാണ്; അവിടുത്തെ മഹത്വം അഗ്രാഹ്യമാണ്. തലമുറ തലമുറയോട് അങ്ങയുടെ പ്രവൃത്തികളെ പ്രകീര്‍ത്തിക്കും; അങ്ങയുടെ ശക്തമായ പ്രവൃത്തികളെപ്പറ്റി പ്രഘോഷിക്കും. അവിടുത്തെ പ്രതാപത്തിന്റെ മഹത്വപൂര്‍ണമായ തേജസ്‌സിനെപ്പറ്റിയും അങ്ങയുടെ അദ്ഭുത പ്രവൃത്തികളെപ്പറ്റിയും ഞാന്‍ ധ്യാനിക്കും. അങ്ങയുടെ ഭീതിജനകമായ പ്രവൃത്തികളുടെ ശക്തിയെപ്പറ്റി മനുഷ്യര്‍ പ്രഘോഷിക്കും; ഞാന്‍ അങ്ങയുടെ മഹത്വം വിളംബരം ചെയ്യും. അവിടുത്തെ സമൃദ്ധമായ നന്‍മയുടെ പ്രശസ്തി അവര്‍ വിളിച്ചറിയിക്കും; അങ്ങയുടെ നീതിയെപ്പറ്റിഅവര്‍ ഉച്ചത്തില്‍ പാടും. കര്‍ത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്. കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്; തന്റെ സര്‍വ സൃഷ്ടിയുടെയും മേല്‍ അവിടുന്നു കരുണ ചൊരിയുന്നു. കര്‍ത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കും; അങ്ങയുടെ വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും. അവിടുത്തെ രാജ്യത്തിന്റെ മഹത്വ ത്തെപ്പറ്റി അവര്‍ സംസാരിക്കും; അവിടുത്തെ ശക്തിയെ അവര്‍ വര്‍ണിക്കും. അവിടുത്തെ ശക്തമായ പ്രവൃത്തികളും അവിടുത്തെ രാജ്യത്തിന്റെ മഹത്വപൂര്‍ണമായ പ്രതാപവും മനുഷ്യമക്കളെ അവര്‍ അറിയിക്കും. അവിടുത്തെ രാജത്വം ശാശ്വതമാണ്; അവിടുത്തെ ആധിപത്യം തലമുറകളോളം നിലനില്‍ക്കുന്നു; കര്‍ത്താവു വാഗ്ദാനങ്ങളില്‍ വിശ്വസ്തനും പ്രവൃത്തികളില്‍ കാരുണ്യവാനുമാണ്.കര്‍ത്താവു വീഴുന്നവരെ താങ്ങുന്നു, നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു. എല്ലാവരും അങ്ങയില്‍ ദൃഷ്ടി പതിച്ചിരിക്കുന്നു; അങ്ങ് അവര്‍ക്കുയഥാസമയം ആഹാരം കൊടുക്കുന്നു. അവിടുന്നു കൈതുറന്നുകൊടുക്കുന്നു;എല്ലാവരും സംതൃപ്തരാകുന്നു. കര്‍ത്താവിന്റെ വഴികള്‍ നീതിനിഷ്ഠവും അവിടുത്തെ പ്രവൃത്തികള്‍ കൃപാ പൂര്‍ണവുമാണ്. തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, ഹൃദയ പരമാര്‍ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, കര്‍ത്താവു സമീപസ്ഥനാണ്.തന്റെ ഭക്തന്‍മാരുടെ ആഗ്രഹം അവിടുന്നു സഫലമാക്കുന്നു; അവിടുന്ന് അവരുടെ നിലവിളികേട്ട് അവരെ രക്ഷിക്കുന്നു. തന്നെ സ്‌നേഹിക്കുന്നവരെ കര്‍ത്താവുപരിപാലിക്കുന്നു; എന്നാല്‍, സകലദുഷ്ടരെയും അവിടുന്നു നശിപ്പിക്കും. എന്റെ വായ് കര്‍ത്താവിന്റെ സ്തുതികള്‍പാടും; എല്ലാ ജീവജാലങ്ങളും അവിടുത്തെവിശുദ്ധനാമത്തെ എന്നേക്കും വാഴ്ത്തട്ടെ! ആമേൻ
വിശുദ്ധ മറിയം ത്രേസ്സ്യ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.
സങ്കീർത്തനം 145

Leave a comment