പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

“എന്റെ ദൈവവും രാജാവുമായ അങ്ങയെ ഞാന്‍ പുകഴ്ത്തും; ഞാന്‍ അങ്ങയുടെ നാമത്തെ എന്നേക്കും വാഴ്ത്തും. അനുദിനം ഞാന്‍ അങ്ങയെ പുകഴ്ത്തും; അങ്ങയുടെ നാമത്തെ എന്നേക്കും വാഴ്ത്തും. കര്‍ത്താവു വലിയവനും അത്യന്തം സ്തുത്യര്‍ഹനുമാണ്; അവിടുത്തെ മഹത്വം അഗ്രാഹ്യമാണ്. തലമുറ തലമുറയോട് അങ്ങയുടെ പ്രവൃത്തികളെ പ്രകീര്‍ത്തിക്കും; അങ്ങയുടെ ശക്തമായ പ്രവൃത്തികളെപ്പറ്റി പ്രഘോഷിക്കും. അവിടുത്തെ പ്രതാപത്തിന്റെ മഹത്വപൂര്‍ണമായ തേജസ്‌സിനെപ്പറ്റിയും അങ്ങയുടെ അദ്ഭുത പ്രവൃത്തികളെപ്പറ്റിയും ഞാന്‍ ധ്യാനിക്കും. അങ്ങയുടെ ഭീതിജനകമായ പ്രവൃത്തികളുടെ ശക്തിയെപ്പറ്റി മനുഷ്യര്‍ പ്രഘോഷിക്കും; ഞാന്‍ അങ്ങയുടെ മഹത്വം വിളംബരം ചെയ്യും. അവിടുത്തെ സമൃദ്ധമായ നന്‍മയുടെ പ്രശസ്തി അവര്‍ വിളിച്ചറിയിക്കും; അങ്ങയുടെ നീതിയെപ്പറ്റിഅവര്‍ ഉച്ചത്തില്‍ പാടും. കര്‍ത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്. കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്; തന്റെ സര്‍വ സൃഷ്ടിയുടെയും മേല്‍ അവിടുന്നു കരുണ ചൊരിയുന്നു. കര്‍ത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കും; അങ്ങയുടെ വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും. അവിടുത്തെ രാജ്യത്തിന്റെ മഹത്വ ത്തെപ്പറ്റി അവര്‍ സംസാരിക്കും; അവിടുത്തെ ശക്തിയെ അവര്‍ വര്‍ണിക്കും. അവിടുത്തെ ശക്തമായ പ്രവൃത്തികളും അവിടുത്തെ രാജ്യത്തിന്റെ മഹത്വപൂര്‍ണമായ പ്രതാപവും മനുഷ്യമക്കളെ അവര്‍ അറിയിക്കും. അവിടുത്തെ രാജത്വം ശാശ്വതമാണ്; അവിടുത്തെ ആധിപത്യം തലമുറകളോളം നിലനില്‍ക്കുന്നു; കര്‍ത്താവു വാഗ്ദാനങ്ങളില്‍ വിശ്വസ്തനും പ്രവൃത്തികളില്‍ കാരുണ്യവാനുമാണ്.കര്‍ത്താവു വീഴുന്നവരെ താങ്ങുന്നു, നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു. എല്ലാവരും അങ്ങയില്‍ ദൃഷ്ടി പതിച്ചിരിക്കുന്നു; അങ്ങ് അവര്‍ക്കുയഥാസമയം ആഹാരം കൊടുക്കുന്നു. അവിടുന്നു കൈതുറന്നുകൊടുക്കുന്നു;എല്ലാവരും സംതൃപ്തരാകുന്നു. കര്‍ത്താവിന്റെ വഴികള്‍ നീതിനിഷ്ഠവും അവിടുത്തെ പ്രവൃത്തികള്‍ കൃപാ പൂര്‍ണവുമാണ്. തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, ഹൃദയ പരമാര്‍ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, കര്‍ത്താവു സമീപസ്ഥനാണ്.തന്റെ ഭക്തന്‍മാരുടെ ആഗ്രഹം അവിടുന്നു സഫലമാക്കുന്നു; അവിടുന്ന് അവരുടെ നിലവിളികേട്ട് അവരെ രക്ഷിക്കുന്നു. തന്നെ സ്‌നേഹിക്കുന്നവരെ കര്‍ത്താവുപരിപാലിക്കുന്നു; എന്നാല്‍, സകലദുഷ്ടരെയും അവിടുന്നു നശിപ്പിക്കും. എന്റെ വായ് കര്‍ത്താവിന്റെ സ്തുതികള്‍പാടും; എല്ലാ ജീവജാലങ്ങളും അവിടുത്തെവിശുദ്ധനാമത്തെ എന്നേക്കും വാഴ്ത്തട്ടെ! ആമേൻ

വിശുദ്ധ മറിയം ത്രേസ്സ്യ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.
സങ്കീർത്തനം 145

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading