പൊറുക്കാൻ ഒരാളുണ്ടാവുകയാണ് പ്രധാനം

. എം.ടി യുടെ കഥാപാത്രം ക്ഷേത്രനടകളിൽ നിന്ന് പറയുന്നതുപോലെ ,പള്ളികളിലെ കുമ്പസാരക്കൂടു പോലെ നമ്മുക്കു പറയാനൊരിടമില്ല. പൊറുക്കാനൊരു ജ്ഞാനബുദ്ധനില്ല. കൊടിയ ദാമ്പത്യ അവിശ്വസ്തതകളിലൂടെ കടന്നുപോയ ഒരാൾ അതവളോടു ഏറ്റുപറയാൻ തീരുമാനിക്കുന്നു. സ്നേഹം ഏകാഗ്രമാകുന്നിടത്താണ് ഏറ്റുപറച്ചിലുകളുടെ ആവശ്യകത. ഒത്തിരി അലഞ്ഞ അയാൾക്ക് അവളെന്ന വീട്ടിലേക്ക് മടങ്ങിയെത്തണമായിരുന്നു.അതിന് ഈ കുമ്പസാരത്തിന്റെ പടപ്പുര കടക്കേണ്ടിയിരുന്നു. അതവളെ ചില്ലുപാത്രം പോലെ ചിതറിക്കുമെന്ന് അയാൾക്കുറപ്പുണ്ട്. എന്നാൽ, എല്ലാ അർത്ഥത്തിലും അയാളെക്കാൾ ചെറിയവളായ അവൾ അയാളെ ചേർത്തു പിടിച്ചു. നിങ്ങൾക്ക് ഞാൻ മാപ്പു നൽകിയില്ലെങ്കിൽ മറ്റാരാണ് … Continue reading പൊറുക്കാൻ ഒരാളുണ്ടാവുകയാണ് പ്രധാനം

Advertisement

ക്രിസ്ത്യാനികള്‍ ചെയ്യുന്ന ആതുര രംഗത്തെ സേവനങ്ങളെ കുറിച്ച് പ്രശസ്ത മലയാള കവയത്രി സുഗതകുമാരി എസ്.എന്‍.ഡി.പി. യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദ’ത്തില്‍ (ആഗസ്റ്റ് ല്ക്കം) എഴുതിയ കത്തിലാണ് സുഗതകുമാരി ക്രൈസ്തവ സേവനങ്ങളെ വാഴ്ത്തിയത്.

‘…ഏറ്റവും ഭാഗ്യംകെട്ടവര്‍ക്കുവേണ്ടിയുള്ള സേവനങ്ങളെപ്പറ്റിയാണ് ഞാന്‍ പറഞ്ഞത്. എന്‍.എസ്.എസ്സും, എസ്. എന്‍.ഡി.പി. യോഗവും, അതായതു ഹിന്ദുക്കള്‍, ആതുര സേവനരംഗത്തു ക്രിസ്ത്യാനിയെ കണ്ടു പഠിക്കട്ടേ എന്നു ഞാന്‍ പറഞ്ഞു. അതിനുള്ള കാരണങ്ങള്‍ ഇവയാണ്. ‘മഹാരോഗികള്‍ സേവനം തേടി വിളിക്കുമ്പോള്‍, അവരെ കിടത്തി ശുശ്രൂഷിക്കാനും തേച്ചുകഴുകുവാനും മലമൂത്രങ്ങള്‍ എടുക്കുവാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും നമുക്ക് ഇടങ്ങളുണ്ടോ? മദര്‍ തെരേസയുടെയും മറ്റും സ്ഥാപനങ്ങളല്ലാതെ? മക്കള്‍ തള്ളിക്കളഞ്ഞവരും ദരിദ്രരും അവശരുമായ വൃദ്ധമാതാപിതാക്കള്‍ ഇടംതേടി വരുമ്പോള്‍ എങ്ങോട്ടു പറഞ്ഞയയ്ക്കണം? അച്ചന്മാരുടെ വൃദ്ധമന്ദിരങ്ങളിലേക്കല്ലാതെ? ‘ഭ്രാന്തു പിടിച്ചലയുന്ന, വീട്ടില്‍നിന്നും നാട്ടില്‍നിന്നും … Continue reading ക്രിസ്ത്യാനികള്‍ ചെയ്യുന്ന ആതുര രംഗത്തെ സേവനങ്ങളെ കുറിച്ച് പ്രശസ്ത മലയാള കവയത്രി സുഗതകുമാരി എസ്.എന്‍.ഡി.പി. യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദ’ത്തില്‍ (ആഗസ്റ്റ് ല്ക്കം) എഴുതിയ കത്തിലാണ് സുഗതകുമാരി ക്രൈസ്തവ സേവനങ്ങളെ വാഴ്ത്തിയത്.

അന്റാര്‍ട്ടിക്കയില്‍ പോലും കച്ചേരിയവതരിപ്പിച്ചു, സ്വന്തം പേരില്‍ ഗ്രഹം; നഷ്ടപ്പെട്ടത് അതുല്യപ്രതിഭയെ

https://youtu.be/gd4Gu_rqYRY