
“നാളെ” ഉണ്ടല്ലോ എന്നൊരു തോന്നൽ, ആത്മവിമർശനബുദ്ധിയോടെ പറയട്ടെ, നമ്മെ “ഇന്ന്” ഒരു പരിധിവരെ അലസരും, നിഷ്ക്രിയരും ആക്കുന്നുണ്ട്. “നാളെ ആവട്ടെ”, “അത് നാളെ ചെയ്യാം”, “ഇന്ന് തന്നെ ചെയ്യണമെന്ന് എന്താ ഇത്ര നിർബന്ധം”, ഇതൊക്കെ നമ്മുടെ സ്ഥിരം ഡയലോഗുകൾ ആണ്. പ്രതീക്ഷ ഉള്ളവരാകണം നമ്മൾ. എങ്കിലും ചോദിക്കട്ടെ, “നാളെ ഇല്ലെങ്കിലോ?”… നമുക്ക് “ഇന്ന്” മാത്രമേ ഉള്ളൂ. ഇന്ന് ചെയ്യണ്ട കാര്യങ്ങൾ ഇന്ന് തന്നെ, ഇപ്പോൾ തന്നെ ചെയ്യാം… എല്ലാ ദിവസവും “ഇന്നു”കൾ ആകട്ടെ, “നാളെ”കൾ നമ്മെ തടയാതിരിക്കട്ടെ… നല്ല, നാളെകൾ അല്ല, ഇന്നുകൾ ആശംസിക്കുന്നു…

Leave a reply to Nelson MCBS Cancel reply