🍊🍃🍊🍃🍊🍃🍊🍃🍊
🔥🍃Pray for the helpless Purgatory souls who can indeed be helpful to us🍃🔥
🍊🍃Purgatory to Heaven 🍃🍊
☘️കല്ലറകളിലെ ശിലാലിഖിതങ്ങള്‍…☘️
“വിശ്വാസികള്‍ സ്തെഫാനോസിനെ സംസ്കരിച്ചു. അവനെ ചൊല്ലി അവര്‍ വലിയ വിലാപം ആചരിച്ചു” (അപ്പ 8:2).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം:
“സഭയുടെ ആരാധനാക്രമത്തില്‍ ഉപയോഗിച്ചിട്ടുള്ളതായ പിതാക്കന്‍മാരുടെ പ്രബോധനങ്ങളും, പ്രമാണങ്ങളും, പുരാതന ക്രിസ്തീയ സ്മാരകങ്ങളില്‍ പ്രത്യേകിച്ച് ഭൂഗര്‍ഭ കല്ലറകളിലെ ശിലാലിഖിതങ്ങളില്‍ പ്രകടമാണ്. വിശ്വാസികളുടെ ശവകല്ലറകളില്‍ പ്രത്യാശയുടേതായ വാക്കുകളും, സമാധാനത്തിനും നിത്യശാന്തിക്കും വേണ്ടിയുള്ള അപേക്ഷയുടേതായ വാക്കുകളും ആലേഖനം ചെയ്യപ്പെട്ടിരുന്നു.
കൂടാതെ വാര്‍ഷിക ഓര്‍മ്മപുതുക്കലുകള്‍ വരുമ്പോള്‍ വിശ്വാസികള്‍ തങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞവരുടെ കല്ലറകള്‍ക്ക് ചുറ്റും ഒരുമിച്ച് കൂടുകയും അവര്‍ക്ക് വേണ്ടി മാധ്യസ്ഥ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. എന്നാല്‍ ഈ വിശ്വാസത്തിന്റെ പ്രാരംഭത്തിലേക്ക് നോക്കിയാല്‍ ഇത് ട്രെന്റ് കൗണ്‍സില്‍ വഴി പ്രകടമാക്കപ്പെട്ട വിശ്വാസമാണ്. ഭൂഗര്‍ഭ കല്ലറകളിലെ ശിലാലിഖിതങ്ങള്‍ ഈ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.”
(ജെ. പോഹ്ലെ, ദി കത്തോലിക്കാ എന്‍സൈക്ലോപീഡിയ).
വിചിന്തനം:
നമ്മുടെ മുന്‍തലമുറകളിലെ പ്രിയപ്പെട്ടവരുടെ മരണ ദിവസങ്ങള്‍ അറിയാന്‍ പരിശ്രമിക്കുക. ഓരോ വര്‍ഷവും അവര്‍ മരിച്ച ദിവസങ്ങളില്‍ അവര്‍ക്ക് വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കുവാന്‍ പരിശ്രമിക്കുക.
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം:
🍊🍃🍊🍃🍊🍃🍊🍃🍊
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടിയുള്ള വിശുദ്ധ ജെര്‍ത്രൂദിൻറെ പ്രാർത്ഥന
St. Gertrude’s Prayer (SGP)
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
LORD, Have Mercy !!
🍊🍃🍊🍃🍊🍃🍊🍃🍊


Leave a comment