Purgatory to Heaven – October 28

🍊🍃🍊🍃🍊🍃🍊🍃🍊

🔥🍃Pray for the helpless Purgatory souls who can indeed be helpful to us🍃🔥

🍊🍃Purgatory to Heaven 🍃🍊

☘️തങ്ങളുടെ ദുര്‍ബ്ബലതകളും കണ്ണുനീരും ദൈവത്തിന് മുന്നില്‍ കാഴ്ചവെക്കുന്ന ശുദ്ധീകരണാത്മാക്കള്‍…☘️

“നിന്റെ ദൈവമായ കര്‍ത്താവ്, വിജയം നല്‍കുന്ന യോദ്ധാവ്, നിന്റെ മധ്യേ ഉണ്ട്. നിന്നെക്കുറിച്ച് അവിടുന്ന് അതിയായി ആഹ്ലാദിക്കും. തന്റെ സ്‌നേഹത്തില്‍ അവിടുന്ന് നിന്നെ പുനഃപ്രതിഷ്ഠിക്കും. ഉത്‌സവദിനത്തിലെന്നപോലെ അവിടുന്ന് നിന്നെക്കുറിച്ച് ആനന്ദഗീതമുതിര്‍ക്കും. ഞാന്‍ നിന്നില്‍ നിന്നു വിപത്തുകളെ ദൂരീകരിക്കും; നിനക്കു നിന്ദനമേല്‍ക്കേണ്ടിവരുകയില്ല” (സെഫാനിയ 3:17)

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 28

“ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ഭയാനകമായ ഏകാന്തതക്കും, പങ്ക് വെക്കാനാവാത്ത സഹനങ്ങള്‍ക്കും ഉപരിയായി അവരുടെ സ്നേഹം ദൈവത്തിന്റെ കാരുണ്യത്തിന്റേയും, ശാന്തതയുടേയും ഒരു അമ്മയുടേതിനു സമാനമായ സ്പര്‍ശനത്തിന്റേയും അനുഭവങ്ങളാല്‍ സമൃദ്ധമാണ്. ക്രിസ്തുവിന്റേത് പോലെ അവരുടെ സഹനങ്ങള്‍ പാപ പരിഹാരത്തിന് മാത്രമുള്ളതല്ല. അതൊരു ആരാധനകൂടിയാണ്.”

“ശുദ്ധീകരണാത്മാക്കള്‍ തങ്ങളുടെ ദുര്‍ബ്ബലതകള്‍ സര്‍വ്വശക്തനുള്ള ആരാധനയായി അര്‍പ്പിക്കുന്നു, അവരുടെ കണ്ണുനീര്‍ ദൈവത്തിന്റെ ആനന്ദത്തിനും, അവരുടെ സഹനം ദൈവീക സമൃദ്ധിക്കും, അവര്‍ അനുഭവിക്കുന്ന അന്ധകാരം പ്രകാശത്തിനും, അവരുടെ ഏകാന്തത പരിശുദ്ധ ത്രിത്വത്തിന്റെ അവര്‍ണ്ണനീയമായ സന്തോഷത്തിനുമായി സമര്‍പ്പിക്കപ്പെടുന്നു.”

(ഫാദര്‍ ഹ്യുബെര്‍ട്ട് O.F.M, കപ്പൂച്ചിന്‍, ഗ്രന്ഥരചയിതാവ്‌).

വിചിന്തനം:

ശുദ്ധീകരണ ആത്മാക്കളുടെ സ്വര്‍ഗ്ഗാഭിലാഷത്തെ കുറിച്ച് അല്പ നേരം ധ്യാനിക്കുക. ഇഹലോക ജീവിതത്തിലെ നമ്മുടെ ദുര്‍ബ്ബലതകളും കണ്ണുനീരും ഏകാന്തതയും ആത്മാക്കളുടെ മോചനത്തിനായി സമര്‍പ്പിക്കുക.

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം:

🍊🍃🍊🍃🍊🍃🍊🍃🍊

St. Gertrude’s Prayer (SGP)

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

LORD, Have Mercy !!

🍊🍃🍊🍃🍊🍃🍊🍃🍊


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment