മരണമെത്തുമ്പോൾ…

വിക്ടർ ഫ്രാങ്ക്ലിന്റ ‘ദി മാൻ സെർച്ച് ഫോർ മീനിങ്’ എന്ന പുസ്തകത്തിൽ പറയുന്ന ഒരു കൊച്ചു കഥ.

ചെറുപ്പക്കാരിയായ ഒരു സ്ത്രീ തന്റെ മരണക്കിടക്കയിൽ ആണ്. അത് എങ്ങിനെ അവരോട്‌ പറയും എന്നു ശങ്കിച്ചു നിൽക്കുമ്പോൾ എന്തോ എന്റെ മനസ്സ് മനസ്സിലാക്കിയത് പോലെ അവൾ പറഞ്ഞു.

” ഞാൻ നിർഭാഗ്യകരമായ എന്റെ വിധിയിൽ തികച്ചും കൃതർത്ഥയാണ്. എന്റെ മുൻപുള്ള ജീവിതം അത്ര മെച്ചകരമൊന്നുമായിരുന്നില്ല. ശരീരത്തിന്റെ സുഖത്തിനുവേണ്ടി ഞാൻ ജീവിച്ചു. പണം നേടി, പണം കൊണ്ട് സുഹൃത്തുക്കളെയും.പക്ഷെ ഇന്ന് ആരും ഒന്നും എന്റെ യാത്രക്ക് തുണയില്ല. എന്റെ ആത്മാവിനുവേണ്ടി ഒന്നും നേടിയില്ല.”

ജനാലക്കുള്ളിലൂടെ കാണുന്ന ഒരു മരം ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു. ” എന്റെ ഏകാന്തതയിൽ ഇന്ന് എനിക് കൂട്ട് ദേ ഇതു മാത്രമേ ഉള്ളൂ.”

ഒരു ചെസ്റ്നാട്ട് മരത്തിന്റെ ഒരു ചില്ലയും അതിൽ രണ്ടു പൂവുകളും മാത്രമേ അവൾക് ആ ജനാലയിലൂടെ കാണാൻ കഴിയുമായിരുന്നുള്ളൂ.

” ഞാൻ ആ മരത്തോട് എപ്പോഴും സംസാരിക്കും.”

ഏകാന്തതയും രോഗവും ഒക്കെ കൊണ്ട് ഒരു പക്ഷെ അവൾക് മായാകാഴ്ചകൾ ഉണ്ടാകുന്നതായിരിക്കും എന്നു ഞാൻ കരുതി, ഞാൻ അവളോട് ചോദിച്ചു.

” ആ മരം നിങ്ങളോട് എന്തെങ്കിലും സംസാരികറുണ്ടോ”?

” തീർച്ചയായും”

” എന്താണ് അത്?”

“മരം എപ്പോഴും എന്നോട് പറയും ‘ഞാൻ ഇവിടെയുണ്ട്. ഞാൻ ആണ് ജീവൻ, അനശ്വരമായ ജീവൻ.’

ഈ ഭൂമിയിലെ നേട്ടങ്ങളും ബന്ധങ്ങളും ഒന്നും നിനക് നിന്റെ നിത്യയാത്രയിൽ തുണവരില്ല. തുണവരുക നിന്റെ കർമ്മഫലങ്ങൾ മാത്രം. ജീവിക്കുന്ന കാലം നന്മ ചെയ്ത് ജീവിച്ചാൽ സന്തോഷത്തോടെ കണ്ണുകളടക്കാം അല്ലേൽ അപ്പോഴും പരാതിയും പരിഭവവും മാത്രം ഉണ്ടാകും കൂട്ടിനു…….

✍️ചങ്ങാതീ❣️
02/11/20′

Leave a comment