ഹൃദയത്തിന്റെ സ്വരം

“ഹലോ ആശ്രമം അല്ലെ. സ്വാമിയെ നാളെ ഒന്നു കാണുവാൻ പറ്റുമോ. “

” അതിൻതെന്താ പൊന്നോളൂ ഒരു ഒൻപത് മണി കഴിഞ്ഞിട്ട് വന്നോളൂട്ടോ.”

” അയ്യോ അല്പം നേരത്തെ ആക്കാൻ പറ്റുമോ.എനിക് ജോലിക്കു പോകാണമായിരുന്നു.”

” ഓ അതുശരി അതിനു മുൻപ് എന്റെ ധ്യാന സമയം ആണ്. ഒരുമിച്ചു ധ്യാനിക്കാമെന്നുണ്ടെങ്കിൽ പൊന്നോളൂ.”

” ഒത്തിരി നന്ദി സ്വാമി”

ഒരു കമ്പനിയുടെ മാനേജർ ആണ് അരുൺ. ജോലിയുടെ തിരക്ക് അവനെ ശരിക്കും ബാധിച്ചിരുന്നു അതിൽ നിന്നും ഒരു രക്ഷ അതാണ്‌ അവൻ ആഗ്രഹിക്കുന്നത്.അപ്പോഴാണ് കടല്തീരത്തിനടുത്തുള്ള ആശ്രമത്തിലെ സ്വാമിയെ കണ്ടാൽ മതി എല്ലാം ശരിയാകും എന്നു കേട്ടിട്ട് അതിനു വേണ്ടി ഒന്നു പരിശ്രമിച്ചത്.

” സ്വാമി….”

” അരുൺ അല്ലെ. പറയൂ എന്താണ് പ്രശ്നം.”

” സ്വാമി ജോലിഭാരം താങ്ങാൻ പറ്റുന്നില്ല. ഒത്തിരി ടെൻഷൻ ഉണ്ട്. എപ്പോഴും എന്തെങ്കിലും ഒക്കെ തീരുമാനങ്ങൾ എടുക്കേണ്ടി വരും. എനികാണേൽ തീരുമാനങ്ങൾ എടുക്കാൻ ഒത്തിരി സമയം വേണം. പക്ഷെ പെട്ടെന്നുള്ള തീരുമാനങ്ങൾ ആണ് ജോലി ആവശ്യപ്പെടുന്നത്. കമ്പനിയുടെ ജയവും പരാജയവും എല്ലാം ആശ്രയിച്ചിരിക്കുന്നത് ആ തീരുമാനങ്ങളെ ആണ് താനും. അതൊക്കെ ആലോചിച്ചിട്ട് മനസ്സ് ആകെ കലുഷിതമാണ്.”

” അരുൺ ഇപ്പോഴും ടെന്ഷനിൽ ആണല്ലേ. ശരി നമുക്കൊന്നു നടന്നാലോ. പിന്നെ ആ ഷൂവും സോക്‌സും ഒക്കെ ഊരി മാറ്റിക്കോളൂ ഇല്ലേൽ നനയും.”

ആശ്രമത്തിനു മുൻപിലുള്ള പുല്ലിൽ കൂടി നഗ്നപാദരായി അവർ നടന്നു തുടങ്ങി. അപ്പോഴും അരുൺ ടെന്ഷനിൽ അണെന്നു കണ്ട് സ്വാമി പറഞ്ഞു.

” പുല്ലിനടിയിൽ കല്ലുകൾ ഉണ്ടാകും. ആദ്യമായിട്ടല്ലേ സൂക്ഷിച്ചു നടന്നോളൂ.”

അരുൺ തന്റെ ഒരോ അടിയും സൂക്ഷിച്ചു മുന്നോട്ട് വച്ചു.
” മഞ്ഞു വീണു കിടക്കുന്നുണ്ട് അതോണ്ട് പുല്ലിൽ വെള്ളമുണ്ട്‌ കേട്ടൊ, സൂക്ഷിച്ചോളൂ”.
അരുണ് അപ്പോഴാണ് അത് ശ്രദ്ധിച്ചത്
പുല്നാമ്പിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെറിയ മഞ്ഞിൻ കണങ്ങൾ പാദങ്ങൾക്കടിയിൽ തൊടുമ്പോൾ ഒരു പ്രതേക അനുഭൂതി ആണ്.കാലിനടിയിലൂടെ ഒരു തണുപ്പ് ശരീരം മുഴുവനും വ്യാപിക്കുന്ന പോലെ. സ്വാമിയും അത് ആസ്വദിക്കുന്നെണ്ടെന്നു തോന്നുന്നു.
ഒന്നും സംസാരിക്കാതെ അവർ കുറെ ദൂരം നടന്നു.
ആ നടപ്പ് ആസ്വദിച്ചത് കൊണ്ടാകണം കുറച്ചു സമയതെക്കേങ്കിലും ഒരു ചിന്തയും അവനെ അലട്ടിയില്ല. അവർ കടൽ തീരത്തെത്തി.

“മനസ്സ് ചെറുതായിട്ട് ശാന്തമായത് പോലെ തോന്നുണ്ടോ അരുണിന്.”

” എന്തോ ഒരു കുളിർമ ഫീൽ ചെയ്യുന്നുണ്ട് സ്വാമി.”

ഒന്നു പുഞ്ചിരിച്ചുകൊണ്ട് സ്വാമി പറഞ്ഞു.

” ചെയ്യുന്നത് എന്താണെന്ന് അറിഞ്ഞുകൊണ്ട് ചെയ്താൽ അതിനു ഒരു പ്രത്യേകത ഉണ്ട്.നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഫീൽ ഇറ്റ്‌ വാട് യു ഡു “

നമ്മൾ പലപ്പോഴും പലകാര്യങ്ങളും ചെയ്യുന്നുണ്ടെങ്കിലും എന്താണ് ചെയ്യുന്നതെന്ന് അറിയാതെ, ചിന്തിക്കാതെ ആണ് ചെയ്യുന്നത്. അരുൺ നടന്നു തുടങ്ങിയപ്പോൾ കാലിനടിയിലെ പുല്ലും തണുപ്പും ഒന്നും ഫീൽ ചെയ്തിരുന്നില്ല. പുല്ലിൽ വെള്ളമുണ്ട്‌ എന്നു ഞാൻ പറഞ്ഞപ്പോൾ ആണ് ശ്രദ്ധിക്കാൻ തുടങ്ങിയത് അല്ലേ. അങ്ങിനെയാണ് പല കാര്യങ്ങളും. ഇപ്പോൾ തന്നെ തിര കാലിൽ വന്നു തട്ടി കാലിനെ നനകുന്നത് അറിയുന്നുണ്ടോ. അറിയുന്നുണ്ടാവാം പക്ഷെ അനുഭവിക്കുന്നുണ്ടോ എന്നാണ് ചോദ്യം.”

സ്വാമി കുനിഞ്ഞു താഴെ കിടന്നിരുന്ന ഒരു ശംഖ് എടുത്തിട്ട് പറഞ്ഞു.

“ഇതേടുത് ഒന്നു ചെവിയിൽ വയ്ക്കൂ.”

” എനിക്കറിയാം ഞാൻ കുഞ്ഞിലെ ചെയ്തിട്ടുണ്ട്. തിരയുടെ സ്വരം കേൾക്കാം. പക്ഷെ അത് ശരിക്കും നമ്മുടെ ശരീരത്തിൽ കൂടി രക്തം ഒഴുകുന്ന സ്വരം തന്നെയല്ലേ അത്.”

” അതേ വളരെ നന്നായി തന്നെ മനസ്സിലാക്കിയിട്ടുണ്ട്. പുരാണങ്ങളിൽ ഇതിനെ പറ്റി ഒത്തിരി കഥകൾ ഉണ്ടെങ്കിലും നമുക്കു വിശ്വസിക്കാൻ ഇഷ്ടം, കടലിന്റെ ചങ്ക് ആണ് ശംഖ് എന്നും അതിൽ കേൾക്കുന്നത് തിരയുടെ സ്വരമാണെന്നും ഒക്കെ ആണല്ലേ. കൂട്ടത്തിൽ ഈ ഒരറിവും. ചെവിയിൽ വച്ചാൽ നമ്മുടെ രക്തം ചരിക്കുന്ന സ്വരം കേൾക്കാമെന്നു.”
” അത് ശരിയാ സ്വാമി. ചില കാര്യങ്ങൾ നമുക്കു അറിയാമെങ്കിലും വിശ്വസിക്കാൻ ഇഷ്ടം നമ്മുടെ തന്നെ കുഞ്ഞിലെ കേട്ടു മറന്ന ചില കാര്യങ്ങളാണ്.”
“അരുൺ എപ്പോഴേലും കേട്ടിട്ടുണ്ടോ?”

“എന്താ സ്വാമി? “

” സ്വരം, ഹൃദയത്തിന്റെ സ്വരം.”

” എനിക് അറിയില്ല, അങ്ങിനെ ഒരു സ്വരം ഉള്ളതായി”

” പലർക്കും അറിയില്ല. നമ്മുടെ ഉള്ളിൽ തന്നെ ദൈവം നിക്ഷേപിച്ചിരിക്കുന്ന വല്യ ഒരു നിധിയാണ് അത്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം അവിടെയുണ്ട്. ഒന്നു കണ്ണടച്ചു മനസ്സിനെ ശാന്തമാക്കി കേൾക്കാൻ ശ്രമിച്ചാൽ നിനക്കു സാധിക്കും ആ സ്വരം കേൾക്കാൻ. ഇതുവരെയും നിന്റെ മനസ്സ് ശാന്തമല്ലരുന്നു. ഇപ്പോൾ ശാന്തമാണ്. കാരണം നീ ചെയ്യുന്നത് എന്താണെന്ന് നിനകറിയാം.

എന്താണ് ചെയ്യുന്നത്, എന്നറിഞ്ഞുകൊണ്ടു ചെയ്താൽ മനസ്സ് ശാന്തമാകും.

തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ ഉള്ളിലേക്ക് ഒന്നു തിരിഞ്ഞാൽ മതി അവിടെ കിട്ടും എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം.

ഹൃദയത്തിന്റെ സ്വരം തിരിച്ചറിഞ്ഞു അതനുസരിച്ച് ജീവിക്കാൻ കഴിഞ്ഞാൽ നമ്മുടെയൊക്കെ ജീവിതങ്ങൾ ധന്യമാവുക തന്നെ ചെയ്യും.

✍️ചങ്ങാതീ❣️
30/10/20′

Leave a comment