യോഹ 2, 13 – 22
സന്ദേശം
ഇരുപത് ഇരുപത് (Twenty Twenty) എന്ന കാണാനും കേൾക്കാനും മനോഹരമായ അക്കവുമായി വന്ന രണ്ടായിരത്തി ഇരുപത് എല്ലാ മനുഷ്യരെയും, ക്രൈസ്തവരെ പ്രത്യേകിച്ച് ദുംഖത്തിലാഴ്ത്തിക്കൊണ്ടാണ് മുന്നേറുന്നത്. കോവിഡ് 19 എന്ന മഹാമാരി എല്ലാവരെയും ദുരിതത്തിലാക്കിയെങ്കിൽ, മഹാമാരി കാരണം അടച്ചിട്ട ദേവാലയങ്ങൾ ക്രൈസ്തവ ഹൃദയങ്ങളെ വല്ലാതെ വേദനിപ്പിച്ചു. കുടുംബങ്ങളെ ദേവാലയങ്ങളാക്കി നാം അതിനെ മറികടന്നെങ്കിലും, ഹാഗിയ സോഫിയ എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ക്രൈസ്തവ ദേവാലയം മോസ്കാക്കി മാറ്റിയത് വീണ്ടും ലോകക്രൈസ്തവരെ സങ്കടത്തിലാക്കി. ഫ്രാൻസിലെ നീസ് ദേവാലയത്തിൽ ഇസ്ലാമിക തീവ്രവാദി ഒരു അൾത്താര ശുശ്രൂഷി അടക്കം മൂന്നുപേരെ വധിച്ചത് ക്രൈസ്തവരെ ഞെട്ടിച്ചുകളഞ്ഞു. ഇങ്ങനെ ലോകം മുഴുവനും ക്രൈസ്തവരും ക്രൈസ്തവ ദേവാലയങ്ങളും ആക്രമിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഈശോ ക്രൈസ്തവരോട് ഇന്നത്തെ സുവിശേഷത്തിലൂടെ ദേവാലയങ്ങൾ പിതാവായ ദൈവത്തിന്റെ ഭവനമാണെന്നും, അതിനെ വെറും കച്ചവടസ്ഥലമാക്കാതെ വിശുദ്ധമായി സൂക്ഷിക്കണമെന്നും ഓർമിപ്പിക്കുന്നു.
വ്യാഖ്യാനം
ഇന്നത്തെ സുവിശേഷത്തിൽ സത്യത്തിന്റെയും നീതിയുടെയും ഉറവിടമായ ക്രിസ്തു ജെറുസലേം ദേവാലയത്തിൽ നിന്നുകൊണ്ട്, നമ്മുടെ ക്രൈസ്തവ, ആധ്യാത്മിക ജീവിതത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന ഒരു പ്രസ്താവന പുറപ്പെടുവിക്കുകയാണ്. ഇതാണാ പ്രസ്താവന: “എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവടസ്ഥലമാക്കരുത്”. വളരെ പോസിറ്റിവായ ഒരു പ്രസ്താവനയാണിത് – ‘മക്കളെ, എന്റെ പിതാവിന്റെ ഭവനം, അവിടുത്തെ ദൈവിക സാന്നിധ്യത്തിന്റെ കൂടാരമാണ്. അതിനെ നിങ്ങൾ വിശുദ്ധമായി സൂക്ഷിക്കണം’ എന്നാണ് ഈശോ പറയുന്നത്.’
ഈ പ്രസ്താവനയിലെ ദേവാലയം എന്ന വാക്കിന് വലിയ അർത്ഥ വ്യാപ്തിയുണ്ട്. ഏതൊക്കെയാണ്, എന്തൊക്കെയാണ് ഒരു ദേവാലയം?…
View original post 876 more words