മംഗളവാർത്താക്കാലം -ഞായർ2
ലൂക്കാ 1, 26 – 38
സന്ദേശം
മംഗളവാർത്താക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയാണിന്ന്. ഗ്രാമീണ സാഹചര്യങ്ങളിൽ ജീവിച്ച മറിയം എന്നൊരു സാധാരണ യുവതി, ദൈവത്തിന്റെ രക്ഷാകരചരിത്രത്തോടു ചേർന്ന് അവളുടെ ജീവിതത്തിലെടുത്ത ഒരു തീരുമാനത്തിന്റെ ആഘോഷമാണ് ഇന്നത്തെ സുവിശേഷ ഭാഗം. ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാകാം, ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞു ജീവിച്ചതുകൊണ്ടാകാം – എന്തുതന്നെയായാലും മറിയത്തിന്റെ ഈ തീരുമാനം രക്ഷാകര പദ്ധതിയെ മാത്രമല്ല, ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. ഈ തീരുമാനത്തിന്റെ ചുവടുപിടിച്ചാകട്ടെ ഇന്നത്തെ സുവിശേഷ വിചിന്തനം.
വ്യാഖ്യാനം
മാലാഖാമാരുടെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതമാണ് ക്രിസ്തുമസ് കാലം. കുഞ്ഞുന്നാൾ മുതലേ മാലാഖമാരെ നമുക്ക് ഇഷ്ടമാണെങ്കിലും അവരെക്കുറിച്ചു കൂടുതലൊന്നും അറിയാൻ നാം ശ്രമിച്ചുകാണില്ല. ആരാണ് മാലാഖമാർ? ഭൂമിയിൽ ദൈവത്തിന്റെ കർമ്മങ്ങൾ പൂർത്തിയാക്കുവാൻ ദൈവം വ്യക്തികളെ തിരഞ്ഞെടുക്കുമ്പോൾ അവർക്കുവേണ്ടി ദൈവത്തിന്റെ വെളിപാടുകൾ അറിയിക്കുന്ന, അവരുടെ തീരുമാനങ്ങളുടെമേൽ ദൈവത്തിന്റെ അംഗീകാരമുദ്രപതിക്കുവാൻ ദൈവം അയയ്ക്കുന്ന ദൈവത്തിന്റെ ദൂതന്മാരാണ് അവർ. ദൈവം താൻ തിരഞ്ഞെടുത്ത ജനങ്ങളെ പരിപാലിക്കുവാനായി, അവർക്കു ശക്തി പകരുവാനായി അയയ്ക്കുന്ന സ്വർഗ്ഗത്തിലെ കാവൽക്കാരാണ് മാലാഖമാർ. മനുഷ്യരോട് നേരിട്ട് സംസാരിക്കുവാനും, ദൈവത്തിൽ നിന്നുള്ള ദിവ്യ ദൂത്, സന്തോഷകരമായ വാർത്ത അറിയിക്കുവാനുമായി ദൈവ സന്നിധിയിൽനിന്നും അയയ്ക്കപ്പെടുന്നവരാണ് അവർ. വിശുദ്ധ അഗസ്തീനോസ് പറയുന്നത് “മാലാഖ എന്നത് അവരുടെ ജോലിയാണ്, അവരുടെ സ്വഭാവമല്ല. സ്വഭാവത്താൽ അവർ അരൂപികളാണ്” എന്നാണ്. സഭാപിതാക്കന്മാർ പൊതുവെ പറയുന്നത്, ദൈവം മനുഷ്യജീവിതത്തിൽ വളരെ സ്നേഹത്തോടെ ഇടപെടുന്നു എന്ന ബോധ്യം മനുഷ്യർക്ക് നൽകുന്ന അരൂപികളാണ് മാലാഖമാർ എന്നാണ്. എല്ലാറ്റിലുമുപരി നമ്മുടെ ക്രൈസ്തവ…
View original post 731 more words
Categories: Uncategorized