അനുദിനവിശുദ്ധർ – ജനുവരി 24

♦️♦️♦️ January 24 ♦️♦️♦️
വിശുദ്ധ ഫ്രാന്‍സിസ്‌ ഡി സാലെസ്‌
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

1567 ആഗസ്റ്റ്‌ 21ന് ആണ് വിശുദ്ധ ഫ്രാന്‍സിസ്‌ ജനിച്ചത്‌, 1593-ല്‍ വിശുദ്ധന് പുരോഹിത പട്ടം ലഭിച്ചു. 1594 മുതല്‍ 1598 വരെ ചാബ്ലയിസിലെ പ്രൊട്ടസ്റ്റന്റു വിഭാഗങ്ങള്‍ക്കിടയില്‍ സുവിശേഷം പ്രഘോഷിക്കുക എന്ന കഠിനവും അപകടകരവുമായ ദൗത്യത്തിനായി അദ്ദേഹം നിയോഗിക്കപ്പെട്ടു. വിശുദ്ധന്റെ ശ്രമഫലമായി ഏതാണ്ട് 70,000 ത്തോളം ആത്മാക്കളെ കത്തോലിക്കാ വിശ്വാസത്തിലേക്ക് കൊണ്ടുവരുവാന്‍ വിശുദ്ധനു കഴിഞ്ഞു.

1602-ല്‍ വിശുദ്ധന്‍ ജെന്‍ഫിലെ മെത്രാനായി അഭിഷിക്തനായി, വിശ്വാസികള്‍ക്ക്‌ വേണ്ടിയുള്ള അദ്ദേഹത്തിന്റെ അതിശക്തമായ അത്യുത്സാഹം സാക്ഷിപ്പെടുത്തുന്ന ഏതാണ്ട് 21,000ത്തോളം എഴുത്തുകളും 40,000 ത്തോളം പ്രഭാഷണരേഖകളും കണ്ടുകിട്ടിയിട്ടുണ്ട്. വിശുദ്ധ പൗലോസ് ശ്ലീഹായുടെ “ഞാന്‍ എല്ലാവര്‍ക്കും എല്ലാമായി തീര്‍ന്നു” എന്ന വാക്കുകള്‍ സ്വജീവിതത്തില്‍ പ്രയോഗികമാക്കിയ അദ്ദേഹം അനേകര്‍ക്ക് മുന്നില്‍ ശ്രദ്ധേയനായി.

വിശുദ്ധന്റെ വിജയത്തിന്റെ രഹസ്യമായ അനുകമ്പ, സ്നേഹം എന്നീ രണ്ടു വാക്കുകള്‍ കൊണ്ട് വിശുദ്ധന്റെ സ്വഭാവത്തെ വിവരിക്കുവാന്‍ നമുക്ക്‌ കഴിയും. അദ്ദേഹത്തിന്റെ രചനകള്‍ കാരുണ്യവും, ദൈവമഹത്വവും പ്രതിഫലിക്കുന്നവയാണ്. ഏറ്റവും പരക്കെ പ്രസിദ്ധമായത് അദ്ദേഹത്തിന്റെ ക്രിസ്തുവിനെ മാതൃകയാക്കികൊണ്ടുള്ള ‘ഭക്തിജീവിതത്തിലേക്കുള്ള ഒരാമുഖം’ (Introduction to the Devout Liffe) എന്ന രചനയാണ്. ഇത് ക്രിസ്തീയ പരിപൂര്‍ണ്ണതയുടെ രേഖാചിത്രമായി പരിഗണിക്കപ്പെടുന്നു.

വിശുദ്ധ ഫ്രാന്‍സിസിന്റെ ജീവിതശൈലി ഒരു വ്യക്തിയെ, സൗമ്യനും, സന്തോഷവാനുമാക്കി തീര്‍ക്കാനുതകുന്നത് ആയിരിന്നു. വിശുദ്ധയായ ഫ്രാന്‍സിസ്‌ ഡി ശന്താലുമായിട്ടുള്ള ഫ്രാന്‍സിസ് സാലസിന്റെ സൗഹൃദം കേള്‍വികേട്ടതുമായിരുന്നു. അദ്ദേഹം ഈ വിശുദ്ധയുടെ സഹകരണത്തോടെ 1610-ല്‍ ‘വിസിറ്റേഷന്‍ സന്യസിനീമാര്‍’ എന്ന സന്യാസിനീ സഭക്ക്‌ രൂപം നല്‍കി. തന്റെ രൂപതയോടുള്ള സ്നേഹം മൂലം വിശുദ്ധന്‍ നിരവധി ശ്രേഷ്ഠ പദവികള്‍ നിരസിച്ചു, കര്‍ദ്ദിനാള്‍ പദവിയും ഇതില്‍ ഉള്‍പ്പെടുന്നു. വിശുദ്ധന്റെ ‘ആമുഖവും’ മറ്റ് രചനകളും കണക്കിലെടുത്ത് തിരുസഭ വിശുദ്ധനെ സഭയുടെ വേദപാരംഗതന്‍മാരില്‍ ഒരാളായി പ്രഖ്യാപിച്ചിട്ടുണ്ട്.

അദ്ദേഹം ജന്മംകൊണ്ട് ഒരു വിശുദ്ധനായിരുന്നില്ല. ഒരു മുന്‍കോപിയും, പെട്ടെന്ന്‍ കോപം കൊണ്ട് ജ്വലിക്കുന്ന സ്വഭാവത്തോടു കൂടിയവനുമായിരുന്നു വിശുദ്ധന്‍. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഒരു ചെറിയ കാര്യം മതിയായിരിന്നു കോപിഷ്ടനായി അക്രമപ്രവര്‍ത്തനങ്ങളിലേക്ക് എടുത്തുചാടുവാന്‍. വളരെയേറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിശുദ്ധനു തന്റെ അക്ഷമക്കും, അകാരണമായ കോപത്തിനും മേല്‍ കടിഞ്ഞാണിട്ടത്.

മെത്രാനായിരുന്നപ്പോള്‍ പോലും ചില സമയങ്ങളില്‍ (ഉദാഹരണത്തിന്: അദ്ദേഹത്തിന്റെ പ്രാഭാഷണം തീരുന്നതിനു മുന്‍പ്‌ ആരെങ്കിലും ബെല്ലടിച്ചാല്‍) വിശുദ്ധന്‍ തന്റെ ആത്മനിയന്ത്രണം കൈവിടുമായിരുന്നു. ഇതില്‍ പ്രധാനപ്പെട്ട കാര്യം, തീര്‍ച്ചയായും നിരന്തരമായ അക്ഷീണ പരിശ്രമം മൂലമാണ് വിശുദ്ധന്‍ തന്റെ പരിപൂര്‍ണ്ണ ആത്മനിയന്ത്രണം സാധ്യമാക്കിയതെന്നതാണ്. അദ്ദേഹത്തിന്റെ ആത്മനിയന്ത്രണ കഴിവിനെ നിരവധി ദൈവശാസ്ത്ര പണ്ഡിതര്‍ വര്‍ണ്ണിക്കുന്നത് കാണാന്‍ സാധിയ്ക്കും.

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

1. ഔവേണ്‍ ബിഷപ്പായ അര്‍മേത്തിയൂസ്

2. അന്തിയോക്യായിലെ മെത്രാനായ ബാബിലാസ്, ഇദ്ദേഹത്തിന്‍റെ ശിഷ്യന്മാരായിരുന്നഉര്‍ബെന്‍, പ്രദിലാന്‍, എപ്പൊളോണിയൂസ്

3. ഫ്ലാന്‍റേഴ്സിലെ ബെര്‍ട്രാന്‍റ്, ബെന

4. ബ്രിട്ടണിലെ കദോക്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

Advertisements

🌻പ്രഭാത പ്രാർത്ഥന🌻


എന്റെ നീതിക്കൊത്ത വിധം കർത്താവ് എനിക്കു പ്രതിഫലം നൽകി.. എന്റെ കൈകളുടെ നിർമ്മലതയ്ക്കു ചേർന്ന വിധം എനിക്കു പകരം തന്നു.. (സങ്കീർത്തനം:18/20)
പരിശുദ്ധനായ ദൈവമേ..
എന്റെ ആനന്ദം എന്നും കർത്താവിന്റെ നിയമത്തിൽ മാത്രമാകട്ടെ.. അപ്പോൾ രാവും പകലും ഞാൻ അതിനെക്കുറിച്ചു ധ്യാനിക്കുകയും, യഥാകാലം അതെന്നിൽ ഫലമണിയുകയും ചെയ്യും. വഴിയും സത്യവും ജീവനുമായ അങ്ങയേ അനുഗമിക്കുന്നവരാകാൻ വിളിക്കപ്പെട്ടവരാണെങ്കിലും പലപ്പോഴും അനുയോജ്യമല്ലാത്ത സ്നേഹബന്ധങ്ങൾ ഉപേക്ഷിച്ചു കളയാനുള്ള മടി നിമിത്തം ഞങ്ങൾ അങ്ങയോട് ഒരു നിശ്ചിത അകലം പാലിക്കുകയും, ഞങ്ങളിൽ പിടി മുറുക്കിയിരിക്കുന്ന ബന്ധങ്ങളിൽ ഉറച്ചു തന്നെ മുന്നോട്ടു പോവുകയും ചെയ്യാറുണ്ട്. ഈ ബന്ധങ്ങൾ ഞങ്ങളുടെ ആത്മീയ നന്മകളെ നശിപ്പിച്ചു കൊണ്ട് ഭൗതിക സുഖങ്ങൾ മാത്രം ഞങ്ങൾക്കു പ്രദാനം ചെയ്യുന്നവയാണ് എന്നറിഞ്ഞിട്ടും, വിട്ടുകളയാതെ ഞങ്ങളെ അതിലേക്ക് ആകർഷിച്ചു നിർത്തുന്ന നൈമിഷിക സുഖത്തിന്റെ പിന്നാലെ മനസ്സ് അനുസരണയില്ലാതെ പിടിവിട്ടു പാഞ്ഞുകൊണ്ടേയിരിക്കും..
ഈശോയേ.. അങ്ങയുടെ ശാസനയാൽ.. അങ്ങയുടെ നാസികയിൽ നിന്നും പുറപ്പെടുന്ന നിശ്വാസത്താൽ സമുദ്രത്തിലെ അന്ത:പ്രവാഹങ്ങൾ പോലും കാണപ്പെടുന്നതു പോലെയും, ഭൂമിയുടെ അടിസ്ഥാനങ്ങൾ പോലും അനാവൃതമാകുന്നതു പോലെയും എന്റെ അന്ത:രംഗത്തിലെ വികാരവിചാരങ്ങളെയും അങ്ങ് വിവേചിച്ചറിയേണമേ.. ഉത്തമമായ വഴികളിലൂടെ അവിടുത്തെ കരം പിടിച്ചു നടക്കുന്ന ദൈവപൈതലാകാനുള്ള ഭാഗ്യം എനിക്കു പകർന്നു നൽകണമേ..അവികലമായ അവിടുത്തെ മാർഗത്തിലൂടെ ചരിച്ച് അവിടുത്തെ നന്മയേയും കരുണയേയും ജീവിതകാലം മുഴുവൻ അനുഗമിക്കാനുള്ള കൃപ സ്വന്തമാക്കാൻ എന്നെ അനുഗ്രഹിക്കുകയും ചെയ്യണമേ..
വിശുദ്ധ അഗസ്റ്റിൻ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ

Advertisements

സിംഹത്തിന്‍െറയും അണലിയുടെയും മേല്‍ നീ ചവിട്ടിനടക്കും; യുവസിംഹത്തെയും സര്‍പ്പത്തെയും നീ ചവിട്ടി മെതിക്കും. അവന്‍ സ്‌നേഹത്തില്‍ എന്നോട്‌ ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്‌ഷിക്കും; അവന്‍ എന്‍െറ നാമം അറിയുന്നതുകൊണ്ട്‌ ഞാന്‍ അവനെ സംരക്‌ഷിക്കും.
സങ്കീര്‍ത്തനങ്ങള്‍ 91 : 13-14


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment