ജോസഫ് ചിന്തകൾ 72
ജോസഫ് സ്വർഗ്ഗീയ നിക്ഷേപങ്ങളുടെ കാര്യസ്ഥൻ
ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപകരിക്കുന്ന നിക്ഷേപം ഭൂമിയിലെ സത് പ്രവർത്തികൾ വഴി സ്വർഗ്ഗത്തിൽ നാം കരുതുന്ന നിക്ഷേപങ്ങളാണ്. ഈ സ്വർഗ്ഗീയ നിക്ഷേപങ്ങളുടെ കാര്യസ്ഥനും കാവൽക്കാരനുമാണ് വിശുദ്ധ യൗസേപ്പ്. സ്വർഗ്ഗം ഒരു വ്യക്തിക്കു നൽകുന്ന ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ് ഈ സ്ഥാനം. പരിശുദ്ധ മറിയത്തിനു മാത്രമേ ഇതിലും ശ്രേഷ്ഠമായ ഒരു പദവി സ്വർഗ്ഗം നൽകിയിട്ടുള്ളൂ.
“അത്യുന്നതനായ ദൈവം പൂർവ്വപിതാവായ യാക്കോബിൻ്റെ മകൻ ജോസഫിനെ തൻ്റെ ജനത്തിനു വേണ്ടി ധ്യാനം സമ്പരിക്കാൻ ഈജിപ്തു മുഴുവൻ്റെയും അധിപതിയാക്കിയതു പോലെ സമയത്തിൻ്റെ പൂർത്തിയിൽ തൻ്റെ ഏകജാതനെ, ലോകത്തിൻ്റെ രക്ഷകനെ ഭൂമിയിലേക്കയക്കാൻ തീരുമാനിച്ചപ്പോൾ അവൻ മറ്റൊരു ജോസഫിനെ തിരഞ്ഞെടുത്തു. അവൻ ജോസഫിനെ തൻ്റെ ഭവനത്തിൻ്റെയും സ്വത്തുവകകളുടെയും അധിപതിയാക്കി, തൻ്റെ പ്രിയപ്പെട്ട നിധികളുടെയെല്ലാം. കാവൽക്കാരനാക്കി.” വിശുദ്ധ യൗസേപ്പിതാവിനെ സാർവ്വത്രിക സഭയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചുകൊണ്ട് ഒൻപതാം പീയൂസ് മാർപാപ്പ ക്യൂവേമാദ്മോദും ദേവൂസ് (Quemadmodum Deus) എന്ന ഡിക്രിയിൽ എഴുതിയ വാക്കുകളാണിവ. സ്വർഗ്ഗം സ്വന്തമാക്കിയ വിശുദ്ധ യൗസേപ്പിനെ സ്വർഗ്ഗീയ കാര്യങ്ങളുടെ നടത്തിപ്പുകാരനാക്കുക വഴി ദൈവത്തിനു മനുഷ്യ മക്കളിലുള്ള വിശ്വാസവും താൽപര്യവുമാണ് പ്രകടമാകുന്നത്.
വിശുദ്ധ പിറ്റർ ജൂലിയൻ എയ്മാർഡിൻ്റെ അഭിപ്രായത്തിൽ ദൈവത്തിനു ഒരാത്മാവിനു നൽകാൻ കഴിയുന്ന ഏറ്റവും നല്ല കൃപകളിലൊന്നാണ് വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി: “ദൈവത്തിനു ഒരാത്മാവിനു നൽകാൻ കഴിയുന്ന ഏറ്റവും ഉത്തമമായ കൃപകളിലൊന്ന് വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തിയാണ്, കാരണം അതു നമ്മുടെ കർത്താവിൻ്റെ കൃപക ളുടെ ഭണ്ഡാരം മുഴുവൻ വെളിപ്പെടുത്തുന്നതിനു തുല്യമാണ്. “
വിശുദ്ധ യൗസേപ്പിതാവിനു സംരക്ഷിക്കാനായി സ്വർഗ്ഗത്തിൽ നിക്ഷേപം കൂട്ടുക എന്നതാണ് നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്വവും വെല്ലുവിളിയും.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/


Leave a comment