വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ (1881-1963)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം

എട്ടാം ദിനം

 
വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ ( 1881-1963)
“എൻ്റെ യൗവ്വനത്തിൽ വാഗ്ദാനം ചെയ്ത ദാരിദ്രത്തോടു വിശ്വസ്തത പാലിക്കാൻ സാധിച്ചതിൽ ദൈവത്തോടു ഞാൻ നന്ദി പറയുന്നു… “
 
1881 നവംബർ 25 ന് വടക്കേ ഇറ്റാലിയൽ നഗരമായ ബെർഗാമോയ്ക്കടുത്തുള്ള (Bergamo) സോട്ടോ ഇൽ മോന്തോ (Sotto il Monto ) എന്ന ഗ്രാമത്തിലെ ഒരു പാവപ്പെട്ട കർഷക കുടുംബത്തിലായിരുന്നു ആഞ്ചലോ ഗ്യൂസെപ്പയുടെ ജനനം.
 
റോങ്കാലികുടുംബത്തിലെ പതിമൂന്നു കുട്ടികളിൽ മൂന്നാമനായിട്ടായിരുന്നു ആഞ്ചലോയുടെ ജനനം. പതിനൊന്നാം വയസ്സിൽ പുരോഹിതനാകാനുള്ള ആഗ്രഹത്തോടെ വിട്ടിൽ നിന്നിറങ്ങിയ ജോൺ മാർപാപ്പയായ ശേഷവും താനോ തൻ്റെ കുടുംബമോ അതിൻ്റെ അനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് എതിരായിരുന്നു. അദ്ദേഹം തൻ്റെ വിൽപത്രത്തിലെഴുതി: “ദരിദ്രനായി ഞാൻ ജനിച്ചു… ദരിദ്രനായി മരിക്കുന്നതിൽ അങ്ങേയറ്റം സന്തുഷ്ടനാണ്. “
 
ഒന്നാം ലോകമഹായുദ്ധകാലത്ത് മിലിറ്ററി ചാപ്ലെയിനായി സേവനം അനുഷ്ഠിച്ച റോങ്കാലി രണ്ടാം ലോകമഹായുദ്ധത്തിൻ്റെ സമയത്തു തുർക്കിയിലും ഗ്രീസിലും വത്തിക്കാൻ നയതന്ത്രാലയത്തിൻ്റെ തലവനാ ജോലി ചെയ്തു. ഈ സമയത്തു ഹോളോകോസ്റ്റിൽ നിന്നു പലായനം ചെയ്ത നിരവധി യഹൂദരെ ജർമ്മൻ നാസി പടയാളികളിൽ നിന്നു രക്ഷിക്കാൻ ട്രാൻസിറ്റ് വിസകളും മറ്റു സുപ്രധാന രേഖകളും നൽകി അവരെ യുറോപ്പിൽ നിന്നു രക്ഷപ്പെടാൻ അവസരമൊരുക്കി.
 
1963 ജൂൺ മൂന്നാം തീയതി പാപ്പ മരിക്കുമ്പോൾ ലോകമെമ്പാടും ഉള്ള വിശ്വസികൾ ഞങ്ങൾക്കു ഒരു നല്ല പാപ്പ il Papa Buono (The Good Pope) നഷ്ടമായി എന്നാണ് വിലപിച്ചത്.
 
തൻ്റെ സ്വകാര്യ സ്വത്ത് തൻ്റെ അവശേഷിക്കുന്ന കുടുബാംഗങ്ങൾക്കായി വീതിച്ചു കൊടുക്കാൻ വിൽപത്രത്തിൽ വ്യവസ്ഥ ഉണ്ടായിരുന്നു. അതിൽ പ്രകാരം ഓരോരുത്തർക്കും ലഭിച്ചത് 20 ഡോളറിൽ കുറവായ സഖ്യയാണ്.
 
വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയോടൊപ്പം പ്രാർത്ഥിക്കാം.
 
വിശുദ്ധ ജോൺ പാപ്പായേ, നോമ്പിലെ ഈ പുണ്യദിനങ്ങളിൽ ദാരിദ്രത്തിൻ്റെ അരൂപിയിൽ വളരാൻ എന്നെ സഹായിക്കണമേ. വിശക്കുന്നവർക്കു ആഹാരം നൽകുവാനും നഗ്നരെ ഉടുപ്പിക്കുവാനും ക്ലേശതയനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാനും എൻ്റെ ഹൃദയത്തെ വിശാലമാക്കണമേ. ആമ്മേൻ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment