sunday sermon mt 21, 23-44

April Fool

നോമ്പുകാലം നാലാം ഞായർ

മത്താ 21, 23 – 44

ജോഷ്വ 6, 27 – 7, 15

റോമാ 8, 12 – 21

സന്ദേശം

Jesus drawing with oil pastels || Christmas drawing - YouTube

ക്രിസ്തുവിന്റെ സമാധാനത്തിന്റെ തീർത്ഥാടകനായി ഫ്രാൻസിസ് മാർപാപ്പ ഇറാഖിലെത്തിയിരിക്കുന്നുവെന്ന വലിയ വാർത്ത മധ്യ പൂർവേഷ്യക്ക് മാത്രമല്ല, ലോകത്തിന് മുഴുവനും സന്തോഷം പകരുന്ന ഒന്നാണ്. യുദ്ധത്തിലും ഭീകരവാഴ്ചയിലും തളർന്ന് ദുർബലമായ ഇറാക്കിലെ ക്രൈസ്തവ വിശ്വാസികളോട് ക്രിസ്തുവിനെ സ്വന്തമാക്കി പ്രതീക്ഷയോടെ മുന്നേറുവാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് മാർപാപ്പ തന്റെ ചരിത്ര പ്രസിദ്ധമായ സന്ദർശനം തുടങ്ങിയത്. ഇന്ന്, അമ്പതു നോമ്പിന്റെ നാലാം ഞായറാഴ്ച്ച നാം ശ്രവിച്ച സുവിശേഷവും ക്രിസ്തുവിനെ അവകാശമായി സ്വീകരിച്ചുകൊണ്ട്, എല്ലാറ്റിന്റെയും അവകാശിയായി ഏറ്റുപറഞ്ഞുകൊണ്ട് ജീവിക്കുവാനാണ് നമ്മോട് ആഹ്വാനം ചെയ്യുന്നത്. സർവത്തിന്റെയും അവകാശിയായ ക്രിസ്തുവിനെ സ്വന്തമാക്കുകയാണ് ഈ ലോകജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നും, ഈ ലോകത്തിലെ. എന്തെങ്കിലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനുള്ള ഏറ്റവും നല്ല മാർഗം അതിന്റെ അവകാശിയെ സ്വന്തമാക്കലാണ് എന്നും മനസ്സിൽ സൂക്ഷിച്ചുകൊണ്ട് നമുക്ക് സുവിശേഷ സന്ദേശത്തിലേക്കു കടക്കാം.

വ്യാഖ്യാനം

സുവിശേഷങ്ങളിൽ തന്റെ പരസ്യജീവിതകാലഘട്ടത്തിൽ ഈശോ നടത്തുന്ന പീഡാനുഭവ പ്രവചനങ്ങളുടെ ഉപമാവിഷ്കാരമാണ് നാമിവിടെ കാണുക. അവകാശിയെക്കൊന്ന് അവകാശം സ്വന്തമാക്കാൻ ആഗ്രഹിച്ച ഇസ്രയേലിന്റെ മണ്ടത്തരത്തിനു മുൻപിൽ ഈശോ ഉയർത്തുന്ന പരിഹാസമാണീ ഉപമ. ഇന്നും മനുഷ്യൻ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ആന മണ്ടത്തരം മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുന്ന വലിയ വിപത്തിലേക്കുള്ള ഒരു ചൂണ്ടുപലകയും കൂടിയാണ് ഇന്നത്തെ സുവിശേഷത്തിലെ ഈ ഉപമ. ആനുകാലികമായി ഈ ഉപമയെ ഒന്ന് വിശദീകരിച്ചാൽ ഇതിലെ അന്തസത്ത നമുക്ക് മനസ്സിലാകും; മനുഷ്യന്റെ…

View original post 687 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s