ഓശാന ഞായർ
മത്താ 21, 1-11

ദൈവത്തിലേക്കും സഹോദരനിലേക്കും പ്രകൃതിയിലേക്കുമുള്ള തീർത്ഥാടനമായ അമ്പത് നോമ്പിന്റെ അവസാന ആഴ്ചയിലേക്കുള്ള പ്രവേശന കവാടമാണ് നാം ഇന്ന് ആചരിക്കുന്ന ഓശാന ഞായർ. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ബഹളത്തിലാണ് ഇത്തവണത്തെ ഓശാന ഞായർ നാം ആഘോഷിക്കുന്നത് എന്നത് ഈ തിരുനാളിന്റെ പ്രസക്തി വർധിപ്പിക്കുന്നുണ്ട്. അങ്ങ് ഡെൽഹീന്ന് നേതാക്കളെത്തി വലിയ വലിയ റോഡ് ഷോകളൊക്കെ നടത്തുന്നത് കാണുമ്പോൾ പലകാരണങ്ങളാൽ ചരിത്രത്തിൽ ഇടം പിടിച്ച ഒരു റോഡ് ഷോയുടെ അനുസ്മരണമാണ് ഓശാനഞായർ എന്നത് ചിന്തനീയമാണ്!
നമുക്കറിയാവുന്നതുപോലെ ഇന്നത്തെ റോഡ് ഷോകളുടെ ആർഭാടവും പത്രാസുമൊന്നും ആ റോഡ് ഷോയ്ക്കുണ്ടായിരുന്നില്ല. തുറന്ന ജീപ്പുകൾക്കും, സ്പോർട്സ് കാറുകൾക്കും പകരം കഴുതയായിരുന്നു ഈശോയുടെ വാഹനം. വഴിയിൽ കാത്തുനിൽക്കാൻ ജനത്തെ തയ്യാറാക്കി നിറുത്തിയിരുന്നില്ല. കൊടിതോരണങ്ങളൊന്നും കരുതിയിരുന്നില്ല. എഴുതിത്തയ്യാറാക്കിയ മുദ്രാവാക്യങ്ങളും ഇല്ലായിരുന്നു!
ഈശോ ജറുസലേമിലേക്ക് വളരെ സാധാരണമായി ഒരു കഴുതയുടെ പുറത്തു പ്രവേശിക്കുകയാണ്. ഇതുകണ്ട ജനം, എന്തോ ഒരു അത്ഭുതം നടന്നാലെന്നപോലെ, അതൊരു ഉത്സവമാക്കി മാറ്റുകയാണ്. റെഡ് കാർപറ്റിനുപകരം തങ്ങളുടെ വസ്ത്രങ്ങൾ, കൊടികൾക്കുപകരം മരച്ചില്ലകൾ, മുദ്രാവാക്യങ്ങൾക്കുപകരം ഈശോ ചെയ്ത അത്ഭുതങ്ങൾ, തങ്ങൾ എന്താണ് വിളിച്ചുപറയുന്നതെന്നുപോലും അറിയാതെ ഈശോയെ നീ ദാവീദിന്റെ പുത്രനാണെന്ന ഏറ്റുപറച്ചിലുകൾ, ഒരു രാജാവിനോടെന്നപോലെ, ഹോസാന, ഞങ്ങളെ രക്ഷിക്കണമേയെന്ന വിളികൾ! (മത്താ 21, 9) സുവിശേഷകന്മാർ ഒരേ സ്വരത്തിൽ പറയുന്നത്, ജനം മുഴുവൻ ആനന്ദത്തിലാറാടി, നഗരം മുഴുവൻ ഇളകിവശായി എന്നാണ്. (മത്താ 20, 10) അന്ന് റോഡ് ഷോകൾക്ക് അവാർഡ് ഉണ്ടായിരുന്നെങ്കിൽ ഒരു പരിസ്ഥിതി സൗഹൃദ അവാർഡ് ഈശോയുടെ ജറുസലേം…
View original post 791 more words
Categories: Uncategorized