ഉയിർപ്പുകാലം രണ്ടാം ഞായർ
പുതു ഞായർ 2021
സന്ദേശം
മനുഷ്യർ പാർപ്പുറപ്പിച്ച ഭൂഖണ്ഡങ്ങളെയെല്ലാം മരണഭീതിയയിലാഴ്ത്തിക്കൊണ്ട് വന്നെത്തിയ മഹാമാരിയുടെ പുതിയ രൂപങ്ങളുടെ ഉയർത്തെഴുന്നേൽപ്പിനിടയിലും അധികം ആഘോഷങ്ങളില്ലാതെ നാം 2021 ലെ ക്രിസ്തുവിന്റെ ഉത്ഥാനത്തിരുനാൾ ആഘോഷിച്ചു. ഈസ്റ്ററിനെ തുടർന്നുവന്ന ഏഴുദിവസങ്ങളുടെ ആഘോഷത്തിനുശേഷം എട്ടാം ദിനം പുതുഞായറാഴ്ചയായിട്ടാണ് നാം ആചരിക്കുന്നത്. ചരിത്രത്തിന്റെ കേന്ദ്രമായിത്തീർന്നുകൊണ്ട്, ഉത്ഥാനത്തിലൂടെ മനുഷ്യവംശത്തെ നവീകരിച്ചുകൊണ്ട്, മനുഷ്യരാശിയോടൊത്തു എന്നും വസിച്ചുകൊണ്ട് ഇന്നും ക്രിസ്തു ജീവിക്കുന്നു എന്നാണ് ഈ പുതുഞായറാഴ്ച്ച നാം പ്രഘോഷിക്കുന്നത്.
ഈസ്റ്ററിനുശേഷമുള്ള എട്ടുദിവസങ്ങളെ വളരെ പ്രാധാന്യത്തോടെയാണ് ക്രിസ്തുമതം വീക്ഷിക്കുന്നത്. എട്ടുദിവസങ്ങളുടെ ആഘോഷമായിട്ടാണ് (Octave of Easter) പാശ്ചാത്യ ക്രൈസ്തവസഭകൾ ഇതിനെ കാണുന്നത്. പൗരസ്ത്യ ക്രൈസ്തവ സഭകൾ ഈ എട്ടുദിവസത്തെ “പ്രകാശമുള്ള ആഴ്ച്ച” (Bright Week) എന്നാണു വിളിക്കുന്നത്. ഉയിർപ്പുകാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ച പാശ്ചാത്യ ക്രൈസ്തവ പാരമ്പര്യത്തിൽ “ദൈവിക കരുണയുടെ ഞായർ” (Divine Mercy Sunday) എന്നും, പൗരസ്ത്യ ക്രൈസ്തവ പാരമ്പര്യത്തിൽ “പുതു ഞായർ” (New Sunday), “നവീകരണ ഞായർ” (Renewal Sunday) “തോമസ് ഞായർ” (Thomas Sunday) എന്നുമാണ് അറിയപ്പെടുന്നത്.
സീറോ മലബാർ സഭ ഈ ഞായറാഴ്ചയെ ഒത്തിരി സ്നേഹിക്കുന്നുണ്ട്. വളരെ അഭിമാനത്തോടെയാണ് അവൾ ഈ ഞായറാഴ്ചയെ സമീപിക്കുന്നത്. അതുകൊണ്ടാണ് “എന്റെ കർത്താവേ എന്റെ ദൈവമേ” എന്നും പറഞ്ഞു ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ വിശുദ്ധ തോമാശ്ലീഹായെ ബഹുമാനിക്കുന്ന ഈ “തോമസ് ഞായർ” നാം വളരെ പ്രാധാന്യത്തോടെ തന്നെ ആഘോഷിക്കുന്നത്. ഈ ഞായറാഴ്ചയുടെ സന്ദേശമാകട്ടെ, “ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും “എന്റെ കർത്താവേ, എന്റെ ദൈവമേ”
View original post 810 more words
Categories: Uncategorized