ദിവ്യബലി വായനകൾ – 4th week of Eastertide or Saint Peter Chanel

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

28-04-2021, ബുധൻ

Wednesday of the 4th week of Eastertide or Saint Peter Chanel, Priest, Martyr or Saint Louis Marie Grignion de Montfort, Priest 

Liturgical Colour: White.

____

ഒന്നാം വായന

അപ്പോ. പ്രവ. 12:24-13:5

ബാര്‍ണബാസിനെയും സാവൂളിനെയും എനിക്കു വേണ്ടി മാറ്റി നിറുത്തുക.

ദൈവവചനം വളര്‍ന്നു വ്യാപിച്ചു. ബാര്‍ണബാസും സാവൂളും തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കി ജറുസലെമില്‍ നിന്നു തിരിച്ചുവന്നു. മര്‍ക്കോസ് എന്ന് അപരനാമമുള്ള യോഹന്നാനെയും അവര്‍ കൂടെക്കൊണ്ടു പോന്നു. അന്ത്യോക്യായിലെ സഭയില്‍ പ്രവാചകന്മാരും പ്രബോധകന്മാരും ഉണ്ടായിരുന്നു – ബാര്‍ണബാസ്, നീഗര്‍ എന്നു വിളിക്കപ്പെടുന്ന ശിമയോന്‍, കിറേനേക്കാരന്‍ ലൂസിയോസ്, സാമന്തരാജാവായ ഹേറോദേസിനോടുകൂടെ വളര്‍ന്ന മനായേന്‍, സാവൂള്‍ എന്നിവര്‍. അവര്‍ കര്‍ത്താവിനു ശുശ്രൂഷ ചെയ്തും ഉപവസിച്ചും കഴിയവേ, പരിശുദ്ധാത്മാവ് അവരോടു പറഞ്ഞു: ബാര്‍ണബാസിനെയും സാവൂളിനെയും ഞാന്‍ വിളിച്ചിരിക്കുന്ന ജോലിക്കായി, എനിക്കു വേണ്ടി മാറ്റി നിറുത്തുക. ഉപവാസത്തിനും പ്രാര്‍ഥനയ്ക്കും ശേഷം അവര്‍ അവരുടെ മേല്‍ കൈവയ്പു നടത്തി പറഞ്ഞയച്ചു.
പരിശുദ്ധാത്മാവിനാല്‍ അയയ്ക്കപ്പെട്ട അവര്‍ സെലൂക്യായിലേക്കു പോവുകയും അവിടെ നിന്നു സൈപ്രസിലേക്കു കപ്പല്‍ കയറുകയും ചെയ്തു. സലാമീസില്‍ എത്തിയപ്പോള്‍ അവര്‍ യഹൂദരുടെ സിനഗോഗുകളില്‍ ദൈവവചനം പ്രസംഗിച്ചു. അവരെ സഹായിക്കാന്‍ യോഹന്നാനും ഉണ്ടായിരുന്നു.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 67:1-2,4,5,7

R. ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!

ദൈവം നമ്മോടു കൃപ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ! അവിടുന്നു തന്റെ പ്രീതി നമ്മുടെമേല്‍ ചൊരിയുമാറാകട്ടെ! അങ്ങേ വഴി ഭൂമിയിലും അങ്ങേ രക്ഷാകര ശക്തി
സകല ജനതകളുടെയിടയിലും അറിയപ്പെടേണ്ടതിനു തന്നെ.

R. ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!

ജനതകളെല്ലാം ആഹ്‌ളാദിക്കുകയും ആനന്ദഗാനം ആലപിക്കുകയും ചെയ്യട്ടെ! അങ്ങു ജനതകളെ നീതിപൂര്‍വം വിധിക്കുകയും ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു.

R. ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!

ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ! അവിടുന്നു നമ്മെ അനുഗ്രഹിച്ചു. ഭൂമി മുഴുവന്‍ അവിടുത്തെ ഭയപ്പെടട്ടെ!

R. ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!

____

സുവിശേഷ പ്രഘോഷണവാക്യം

യോഹ 20:29

അല്ലേലൂയാ, അല്ലേലൂയാ!

യേശു തോമസിനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ തന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.

അല്ലേലൂയാ!


Or:

യോഹ 8:12

അല്ലേലൂയാ, അല്ലേലൂയാ!

യേശു അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും.

അല്ലേലൂയാ!

____

സുവിശേഷം

യോഹ 12:44-50

ഞാന്‍ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു.

യേശു ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല, എന്നെ അയച്ചവനിലാണു വിശ്വസിക്കുന്നത്. എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു. എന്നില്‍ വിശ്വസിക്കുന്നവരാരും അന്ധകാരത്തില്‍ വസിക്കാതിരിക്കേണ്ടതിന് ഞാന്‍ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു. എന്റെ വാക്കുകള്‍ കേള്‍ക്കുന്നവന്‍ അവ പാലിക്കുന്നില്ലെങ്കിലും ഞാന്‍ അവനെ വിധിക്കുന്നില്ല. കാരണം, ഞാന്‍ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനാണ്. എന്നാല്‍, എന്നെ നിരസിക്കുകയും എന്റെ വാക്കുകള്‍ തിരസ്‌കരിക്കുകയും ചെയ്യുന്നവന് ഒരു വിധികര്‍ത്താവുണ്ട്. ഞാന്‍ പറഞ്ഞ വചനം തന്നെ അന്ത്യദിനത്തില്‍ അവനെ വിധിക്കും. എന്തെന്നാല്‍, ഞാന്‍ സ്വമേധയാ അല്ല സംസാരിച്ചത്. ഞാന്‍ എന്തു പറയണം, എന്തു പഠിപ്പിക്കണം എന്ന് എന്നെ അയച്ച പിതാവു തന്നെ എനിക്കു കല്‍പന നല്‍കിയിരിക്കുന്നു. അവിടുത്തെ കല്‍പന നിത്യജീവനാണെന്നു ഞാന്‍ അറിയുന്നു. അതിനാല്‍, ഞാന്‍ പറയുന്നതെല്ലാം പിതാവ് എന്നോടു കല്‍പിച്ചതു പോലെ തന്നെയാണ്.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Advertisements


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment