ഇന്ത്യ കരയുന്നു!
പണ്ട് പ്ളേഗ് മൂലം യൂറോപ്പിൽ മനുഷ്യർ മരിച്ചു തുടങ്ങിയപ്പോൾ യൂറോപ്പിലെ ജനങ്ങൾ മറ്റു രക്ഷാപ്രവർത്തനങ്ങൾക്കൊപ്പം പ്രാർത്ഥനയിലും ദൈവാരാധനയിലും ആശ്രയിച്ചിരുന്നു. ഇന്ന് കൊറോണ മൂലം മനുഷ്യർ കഷ്ടപ്പെടുമ്പോൾ ദൈവാരാധനയെക്കാൾ യൂറോപ്പിൽ പൊതുസ്ഥലങ്ങളിൽ സംഗീതോപകരണങ്ങൾ വായിക്കുന്നതിലും ഇന്ത്യയിലാണെങ്കിൽ പാട്ട കൊട്ടുന്നതിലും മനുഷ്യൻ ആശ്വാസം തേടുകയോ തേടാൻ അവരെ രാഷ്ട്രീയനേതൃത്വം പ്രേരിപ്പിക്കുകയോ ചെയ്യുന്നുണ്ട്! കുറെയെല്ലാം ഗുണം സംഗീതത്തിനുണ്ടെന്നു സമ്മതിക്കുന്നു. പാട്ട കൊട്ടുന്നതിൽപോലും ആശ്വാസം കണ്ടെത്താൻ ചിലർക്ക് സാധിക്കും! അതുപോലെ സാമൂഹ്യ മാധ്യങ്ങളും ടീവി -യും മറ്റും അൽപ്പം ആശ്വാസം നല്കിയെന്നുവരാം!
എന്നിരുന്നാലും മനുഷ്യമനസ്സുകളിൽ പ്രാർത്ഥനയുടെയും ആരാധായുടെയും സ്ഥാനം ഇടിഞ്ഞതിനനുസരിച്ചു മനുഷ്യന്റെ ശുഭാപ്തി വിശ്വാസവും ആത്മശക്തിയും മനോധൈര്യവും ശരിക്കും കുറഞ്ഞൂ. സൂക്ഷിച്ചില്ലെങ്കിൽ സമൂഹത്തിൽ അരക്ഷിതാവസ്ഥയാകും ഫലം ! ആൾ-ദൈവങ്ങളെകുറിച്ചല്ല ഞാനീ പറയുന്നത്. ആൾദൈവങ്ങളുടെ അഴഞ്ഞാട്ടത്തെക്കുറിച്ചുമല്ല. ദൈവവിശ്വാസത്തെക്കുറിച്ചും ദൈവാരാധനയെക്കുറിച്ചുമാണ്. ദൈവം ആ മലയിലും ഈ മലയിലുമല്ല ഹൃദയത്തിലാണെന്നു (സത്യത്തിലും അര്രുപിയിലും) പഠിപ്പിച്ച ക്രിസ്തുവിന്റെ പഠനത്തിന്റെ വെളിച്ചത്തിലും!
പ്രാർത്ഥിക്കാനോ ആരാധിക്കാനോ താല്പര്യമില്ലാത്തവർ അത് ചെയ്യണമെന്ന് ആരും പറയില്ല. പക്ഷെ വിശ്വാസത്തിനും പ്രാർഥനക്കും പകരമാകാൻ എന്തെങ്കിലുമില്ലെങ്കിൽ അവർക്കും പ്രശ്നമാകും. അസ്വസ്ഥതയാൽ നിറഞ്ഞു പ്രതീക്ഷ നഷ്ടപ്പെടുമ്പോഴും മനുഷ്യൻ വിഭ്രാന്തി കാട്ടാൻ തുടങ്ങുമ്പോഴും ആശ്വാസവാഹികൾ ഇല്ലെങ്കിൽ അനന്തരഫലം ഭീകരമായിരിക്കും. അതുകൊണ്ടു വിശ്വാസികൾ കൊറോണക്കെതിരെ പ്രതിരോധനടപടികൾക്കൊപ്പം അവരുടെ വിശ്വാസമനുസരിച്ചു പ്രാർത്ഥനയിലും ധ്യാനത്തിലും ആശ്രയിക്കുക. ദൈവവിശ്വാസികളല്ലാത്തവർ പ്രാർത്ഥനക്കു പകരമാകാവുന്ന പദ്ധതികൾ ആവിഷ്ക്കരിക്കുക!
ഇക്കാലത്തു മാനസികപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്! ഏറ്റം ചെലവ് കുറഞ്ഞ ഒരു പരിഹാര-സഹായി വിശ്വാസവും പ്രാർത്ഥനയും ദിവസേന നടത്താവുന്ന…
View original post 64 more words

Leave a reply to Elsa Mary Joseph Cancel reply