ദൈവഹിതമാണങ്കിൽ ഞാൻ ഭാരതത്തിലേക്കും വരും

ഇതു ദൈവഹിതമാണങ്കിൽ ഞാൻ ഭാരതത്തിലേക്കും വരും ….. ഞാൻ വരും..
 
വി. പോൾ ആറാമൻ പാപ്പയുടെ തിരുനാൾ ദിനത്തിൽ ഇന്ത്യയിൽ ആദ്യമായി സന്ദർശനം നടത്തിയ മാർപാപ്പ എന്ന നിലയിൽ ഭാരത സഭയുടെ ഒരു സ്വർഗ്ഗീയ മധ്യസ്ഥനാണ് പാപ്പ. ഒരു ചെറിയ കുറിപ്പ്
 
പോൾ ആറാമൻ പാപ്പ
 
1968ൽ പ്രസദ്ധീകരിച്ച ഹ്യൂമനേ വീത്തേ അഥവാ മനുഷ്യ ജീവൻ എന്ന ചാക്രിക ലേഖനം വഴി മനുഷ്യജീവനു മാറി വരുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളുടെ വെളിച്ചത്തിൽ നേരിടേണ്ട വെല്ലുവിളികളെപ്പറ്റി പ്രവചിച്ച വ്യക്തിയാണ് പോൾ ആറാമൻ പാപ്പ. 1920 മെയ് മാസം ഇരുപത്തിയൊമ്പതാം തീയതി വൈദീകനായി അഭിഷിക്തനായ അദ്ദേഹത്തെ 1954ൽ പന്ത്രണ്ടാം പീയൂസ് പാപ്പ മിലാൻ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിച്ചു.1958ൽ ജോൺ ഇരുപത്തിിമൂന്നാമൻ പാപ്പ അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തി.
 
1963 ജൂൺ 21 നു മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട പോൾ ആറാമൻ 1978 വരെ ആ ചുമതല വഹിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അവസാന ഘട്ടത്തിൽ സഭയെ നയിച്ചതും ബിഷപ് സിനഡു സ്ഥാപിക്കുകയും ചെയ്തതു പോൾ ആറാമൻ പാപ്പയുടെ ഭരണ നേട്ടമാണ്.
 
മനുഷ്യ ജീവൻ എന്ന ചാക്രിക ലേഖനത്തിൽ കൃത്രിമ ഗർഭനിരോധന മാർഗ്ഗങ്ങളുടെ സമൂഹത്തിൽ വരുത്ത സ്വാധീനത്തെക്കുറിച്ചു പാപ്പ അന്നേ പ്രവചിച്ചിരുന്നു.
 
Evangelii Nuntiandi (One Proclaiming the Gospel) എന്ന അപ്പസ്തോലിക പ്രബോധനം സുവിശേഷവത്കരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഫ്രാൻസീസ് പാപ്പയുടെ അഭിപ്രായത്തിൽ ” ഇന്നത്തെ കാലഘട്ടത്തിനു വേണ്ടി എഴുതപ്പെട്ട ഏറ്റവും വലിയ അജപാലന പ്രബോധനമാണത്.”
 
വിമാനത്തിൽ യാത്ര ചെയ്ത ആദ്യ മാർപാപ്പ പോൾ ആറാമനാണ്. അമേരിക്കയും ഇന്ത്യയും സന്ദർശിച്ച ആദ്യ മാർപാപ്പയും പോൾ ആറാമൻ തന്നെ. 2014 ഒക്ടോബർ 19 നു പോൾ ആറാമൻ പാപ്പയെ വാഴ്ത്തപ്പെട്ടവനായും 20l8 ഒക്ടോബർ 14 നു വിശുദ്ധനായി പ്രഖ്യാപിച്ചു.
 
ഇന്ത്യ സന്ദർശനം.
 
1964 ഡിസംബർ രണ്ടു മുതൽ 5 വരെ മുംബയിൽ വച്ചു നടന്നത 38 – മത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിൽ പങ്കെടുക്കുന്നതിനാണ് പോൾ ആറാമൻ പാപ്പ ഇന്ത്യയിലെത്തിയത്.
 
“ഇതു ദൈവഹിതമാണങ്കിൽ ഞാൻ ഭാരതത്തിലേക്കും വരും ….. ഞാൻ വരും .” ഇന്ത്യൻ സന്ദർശനത്തെക്കുറിച്ചു തീരുമാനമായ 1964 സെപ്റ്റംബർ മുപ്പതാം തീയതി രാത്രി പോൾ ആറാമൻ പാപ്പ കർദ്ദിനാൾ വലേരിയൻ ഗ്രേഷ്യസിനോടു പറഞ്ഞ വാക്കുകളാണിവ
 
മുംബയിലെ സാന്താക്രൂസ് വിമാനത്താവളത്തിലെത്തിയ പാപ്പയെ ഉപരാഷ്ട്രപതി ഡോ. സക്കീർ ഹുസൈൻ, പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി, മഹാരാഷ്ട്ര ഗവർണർ ഡോ. പി.വി ചെറിയാൻ, മുഖ്യമന്ത്രി വി. പി. നായിക്, ഇന്ദിരാ ഗാന്ധി വിജയലക്ഷ്മി പണ്ഡിറ്റ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത് .
ഭാരതത്തിലേക്കു ആദ്യമായി വന്നപ്പോൾ താൻ അമൂല്യമായി സൂക്ഷിച്ച ഒരു കാസ പോൾ ആറാമൻ സമ്മാനമായി നൽകി. ഭഷ്യക്ഷാമം രൂക്ഷമായിരുന്ന അക്കാലത്തു ഭാരതത്തിനു കൈതാങ്ങായി അൻപതിനായിരം ഡോളർ അന്നത്തെ രാഷ്ട്രപതി ഡോ. എസ്സ് രാധാാകൃഷ്ണനു നൽകുകയുണ്ടായി.
 
ആദ്യമായി ആറു ഭൂഖണ്ഡങ്ങളിലും യാത്ര ചെയ്ത മാർപാപ്പയാണ് തീർത്ഥാടന പാപ്പ (the Pilgrim Pope” എന്നറിയപ്പെടുന്ന പോൾ ആറാമർ പാപ്പ .
 
പോൾ ആറാമൻ പാപ്പയുടെ ഇന്ത്യൻ സന്ദർശനത്തെക്കുറിച്ചു പീറ്റർ ഹേബിൾത്വൈറ്റ്, പോൾ ആറാമൻ: ആദ്യ ആധുനിക പാപ്പ (Peter Hebblethwaite, Paul VI : The first Modern Pope ) എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു.” എല്ലാവർക്കും പാപ്പയുടെ ദയാലുത്വത്തിന്റെയും ചിന്താശീലത്തിന്റെയും കഥകൾ അറിയാവുന്നതാണ്. ഒരു അനാഥക്കുട്ടിക്കു വിശുദ്ധ കുർബാന നൽകാനായി പാപ്പ മുട്ടുകുത്തി. അനാഥനായ മറ്റൊരു കുട്ടിയെ ആലിംഗനം ചെയ്തു അദ്ദേഹം വിതുമ്പി. ഇന്ത്യയുടെ മത പരാമ്പര്യങ്ങളോടു സൂക്ഷ്മബോധമുണ്ടായിരുന്ന പാപ്പ പരസ്പരം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു . ക്രിസ്തുവിനു നൂറ്റാണ്ടുകൾക്കു മുമ്പു വിരിചിതമായ ക്രിസ്തുവാഗമനത്തിന്റെ ചൈതന്യം ഭാരതപാരമ്പര്യത്തിലുള്ളതു അദ്ദേഹം ഏറ്റു പാടി.” ഞങ്ങളെ അസത്യത്തില് നിന്നും സത്യത്തിലേക്കും, ഇരുട്ടില് നിന്നും വെളിച്ചത്തിലേക്കും, മരണത്തില് നിന്നും അമരത്ത്വത്തിലെക്കും നയിക്കേണമേ, എല്ലാവര്ക്കും ശന്തിയുണ്ടാകട്ടെ.
 
ക്രൈസ്തവർ വെറും ന്യൂനപക്ഷമായിരുന്ന ഒരു രാജ്യത്തു വച്ചു ദിവ്യകാരുണ്യ കോൺഗ്രസ്സു നടക്കുന്നതു ആദ്യമായിരുന്നു 1964 ഇന്ത്യയിൽ ഉണ്ടായിരുന്ന 500 മില്യൺ ജനങ്ങളിൽ കത്തോലിക്കർ വെറും 2.4 മില്യൺ മാത്രമേ ഉണ്ടായിരുന്നുള്ളു. വിശുദ്ധ കുർബാനയിലുള്ള യേശുവിന്റെ യഥാർത്ഥ സാന്നിധ്യം ഉറക്കെ പ്രഘോഷിക്കുക എന്നതായിരുന്നു ഈ ദിവ്യകാരുണ്യ കോൺഗ്രസ്സിന്റെ മുഖ്യ ലക്ഷ്യം. വിശുദ്ധ കുർബാനയെ അധിക്ഷേപിക്കുവാനും അവഹേളിക്കുവാനും ഭാരത സഭയിൽ ധാരാളം തൽപര കക്ഷികൾ കിടഞ്ഞു പരിശ്രമിക്കുമ്പോൾ വിശുദ്ധ പോൾ ആറാമൻ പാപ്പയുടെ മധ്യസ്ഥ്യം നമുക്കു തേടാം.
 
ജയ്സൺ കുന്നേൽ MCBS
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment