Rev. Fr Paul Pulikkottil Passes Away

തൃശൂർ അതിരൂപതയിലെ വൈദികനായ ഫാ. പോൾ പുലിക്കോട്ടിൽ (49) അന്തരിച്ചു – തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

തൃശൂർ: തൃശൂർ അതിരൂപതയിലെ വൈദികനായ ഫാ. പോൾ പുലിക്കോട്ടിൽ 2021 ജൂൺ 1 ഉച്ചത്തിരിഞ്ഞ് 3.05ന് അന്തരിച്ചു. മൃതസംസ്‌കാരം 2021 ജൂൺ 3 വ്യാഴം ഉച്ചത്തിരിഞ്ഞ് 2.30ന് മറ്റം ഫൊറോന പള്ളിയിൽ വെച്ച് മാർ ആൻഡ്രൂസ് താഴത്തിന്റെ കാർമ്മികത്വത്തിൽ നടത്തുന്നു. കോവിഡ് ബാധിച്ച് തൃശൂർ ജൂബിലി മിഷ്യൻ മെഡിക്കൽ കോളേജിൽ ചിക്തസയിലായിരിക്കെയാണ് ആകസ്മികമായ അന്ത്യം. രാമനാഥപുരം രൂപതയിലെ തിരുപ്പൂരിൽ അജപാലന ശുശ്രൂഷ ചെയ്തുവരികയായിരുന്നു.

തൃശൂർ അതിരൂപത കണ്ടാണശ്ശേരി പുലിക്കോട്ടിൽ പരേതനായ ലോന വത്സ ദമ്പതികളുടെ മകനായി 1971 ജൂലൈ 8ന് ജനിച്ചു. ദൈവവിളി സ്വീകരിച്ച് 1989 ജൂണിൽ തൃശ്ശൂർ മൈനർ സെമിനാരി ചേർന്ന് വൈദിക പരിശീലനം ആരംഭിച്ചു. കോട്ടയം സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരിയിൽ തത്വശാസ്ത്ര ദൈവശാസ്ത്ര പരിശീലനത്തിനുശേഷം 1998 ഡിസംബർ 26ന് മാർ ജെയ്ക്കബ് തൂങ്കുഴി പിതാവിൽ നിന്ന് മറ്റം പള്ളിയിൽ വച്ച് തിരുപ്പട്ടം സ്വീകരിച്ചു. എല്ലാ അവസരത്തിലും നല്ലതു പ്രതീക്ഷിക്കുക എന്ന ജീവിതതത്വവുമായി കുരിയച്ചിറ, കോട്ടപ്പടി, പുതുക്കാട് എന്നിവിടങ്ങളിൽ സഹവികാരിയായും വടക്കൻ പുതുക്കാട് ആക്ടിങ്ങ് വികാരിയായും കൊഴുക്കുള്ളി, ആമ്പക്കാട്, വടൂക്കര, വരാക്കര, പുതുശ്ശേരി, കോയമ്പത്തൂർ പൂമാർക്കറ്റ് (രാമനാഥപുരം), തിരുപ്പൂർ (രാമനാഥപുരം) എന്നിവിടങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017 ഫെബ്രുവരി മുതൽ രാമനാഥപുരം രൂപതയിൽ ചെയ്തുവരികയായിരുന്നു. ബാം​ഗ്ളൂർ ധർമ്മാരാം കോളേജിൽ നിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റ് നേടിയിട്ടുണ്ട്. തൃശൂർ അതിരൂപത മെത്രാപ്പോലീത്തൻ കോടതിയിൽ നോട്ടറിയായും ജഡ്ജ് ആയും, അതിരൂപത വിവാഹ അനുരഞ്ജന കോടതിയിലെ വൈസ് ചാൻസലറായും, വി. എവുപ്രാസ്യമ്മയുടെ നാമകരണ നടപടികളുടെ ട്രൈബൂണൽ നോട്ടറിയായും അതിരൂപത നിയമാവലി കമ്മിറ്റി അം​ഗമായും അതിരൂപത വൈദിക ക്ഷേമ നിധിയുടെ നിയമാവലി കമ്മിറ്റി അം​ഗമായും അച്ചൻ സേവനം ചെയ്തിട്ടുണ്ട്. കൊഴുക്കുള്ളി, ആമ്പക്കാട്, വടൂക്കര എന്നിവിടങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയ അ​ദ്ദേഹം ഇടവകയിൽ സേവനം ചെയ്തിരുന്നപ്പോൾ യുവജനങ്ങളെ സംഘടിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്നു. ആന്റോ, ഫ്രാൻസീസ് എന്നിവർ അച്ചന്റെ സഹോദരങ്ങളാണ്.

കർത്താവിൻറെ മുന്തിരിത്തോട്ടത്തിൽ അഹോരാത്രം അധ്വാനിച്ച് അകാലത്തിൽ സ്വർഗ്ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ട പുലിക്കോട്ടിൽ ബഹു. പോൾ അച്ചനു തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

ഫാ. നൈസൺ ഏലന്താനത്ത്
തൃശൂർ അതിരൂപത പിആർഒ

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment