🌿🌹🕯🕯🙏🕯🕯🌹🌿
വിശുദ്ധ ലൂയിസ് ഡി മോൺ ഫോർട്ടിന്റെ
പരിശുദ്ധ അമ്മയോടുള്ള ഏറ്റം ഫലവത്തായ പ്രാർത്ഥന.
❇️〰️〰️💙〰️〰️💙〰️〰️❇️
പിതാവായ ദൈവത്തിന്റെ പുത്രിയായ പരിശുദ്ധ മറിയമേ സ്വസ്തി, പുത്രനായ ദൈവത്തിന്റെ മാതാവേ സ്വസ്തി, പരിശുദ്ധാത്മാവിന്റെ മണവാട്ടിയേ സ്വസ്തി. പരിശുദ്ധ ത്രിത്വത്തിന്റെ ആലയമായ പരിശുദ്ധമറിയമേ സ്വസ്തി. എന്റെ നാഥേ, എന്റെ നിധിയേ, എന്റെ ആനന്ദമേ, എന്റെ ഹൃദയത്തിന്റെ രാജ്ഞിയേ, എന്റെ അമ്മേ, എന്റെ ജീവനേ, എന്റെ മാധുര്യമേ, എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രത്യാശയേ, ഹാ! എന്റെ ഹൃദയമേ, എന്റെ ആത്മാവേ! ഞാൻ മുഴുവനും അങ്ങയുടേതും എനിക്കുള്ളതെല്ലാം അങ്ങയുടേതുമാണ്. ഓ! കന്യകേ അങ്ങ് എല്ലാറ്റിനേയുംകാൾ അനുഗ്രഹീതയത്രേ. അങ്ങയുടെ ആത്മാവ് എന്നിലായിരുന്നുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തട്ടെ. അങ്ങയുടെ അരൂപി എന്നിലായിരുന്നുകൊണ്ട് ദൈവത്തിൽ ആനന്ദം കൊള്ളട്ടെ. ഓ വിശ്വസ്തയായ കന്യകേ അങ്ങ് എന്റെ ഹൃദയത്തിന്റെ മുദ്രയായിരിക്കണമേ. അങ്ങനെ, അങ്ങിലും അങ്ങു വഴിയും ഞാൻ ദൈവത്തോടു വിശ്വസ്തതയുള്ളവനായിരിക്കട്ടെ. ഓ കാരുണ്യമുള്ള കന്യകേ അവിടുന്നു സ്നേഹിക്കുകയും, പഠിപ്പിക്കുകയും, നയിക്കുകയും, പരിപോഷിപ്പിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ എന്നെയും സ്വീകരിക്കേണമേ. അങ്ങയുടെ വിശ്വസ്ത വരനായ പരിശുദ്ധാത്മാവുവഴിയും അവിടുത്തെ വിശ്വസ്ത വധുവായ അങ്ങുവഴിയും അങ്ങയുടെ പുത്രനായ ഈശോമിശിഹാ, പിതാവിന്റെ മഹത്ത്വത്തിനായി എന്നിൽ രൂപപ്പെടുന്നതു വരെ അങ്ങയോടുള്ള സ്നേഹത്താൽ ലൗകികമായ എല്ലാ സന്തോഷങ്ങളെയും ഉപേക്ഷിക്കുവാനും സ്വർഗ്ഗീയമായവയോട് എപ്പോഴും ഒന്നായിരിക്കുവാനും എന്നെഅനുഗ്രഹിക്കണമേ. ആമ്മേൻ.
🌿🌹🕯🕯🙏🕯🕯🌹🌿


Leave a comment