⚜️⚜️⚜️⚜️ July 23 ⚜️⚜️⚜️⚜️
വിശുദ്ധ ബ്രിജെറ്റ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
സ്വീഡനിലെ ഒരു കുലീന കുടുംബത്തിലെ ദൈവഭക്തരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ ബ്രിജെറ്റ് ജനിച്ചത്. വളരെ വിശുദ്ധമായൊരു ജീവിതമായിരുന്നു ബ്രിജെറ്റ് നയിച്ചിരുന്നത്. തന്റെ പത്താമത്തെ വയസ്സില്‍ വിശുദ്ധ രക്ഷകനായ കര്‍ത്താവിന്റെ പീഡാസഹനങ്ങളെപ്പറ്റിയുള്ള ഒരു പ്രബോധനം കേള്‍ക്കുവാനിടയായി. അടുത്ത രാത്രിയില്‍ ചോരചിന്തിക്കൊണ്ട് കുരിശില്‍ കിടക്കുന്ന ക്രിസ്തുവിന്റെ ദര്‍ശനം വിശുദ്ധക്കു ലഭിച്ചു. കൂടാതെ കര്‍ത്താവ് തന്റെ സഹനങ്ങളെപ്പറ്റി അവള്‍ക്ക് വെളിപ്പെടുത്തികൊടുക്കുകയും ചെയ്തു. അതിനു ശേഷം വിശുദ്ധ കര്‍ത്താവിന്റെ സഹനങ്ങളെപ്പറ്റി ധ്യാനിക്കുക പതിവായിരുന്നു. ഇതിനെപ്പറ്റി ധ്യാനിക്കുമ്പോഴൊക്കെ ഹൃദയം നൊന്ത് കരയുമായിരിന്നു. അത്രക്ക് ശക്തമായിരുന്നു വിശുദ്ധയുടെ ധ്യാനം.
ബ്രിജെറ്റിന് വിവാഹ പ്രായമായപ്പോള്‍ അവളുടെ മാതാപിതാക്കള്‍ അവളെ നെരിസിയായിലെ രാജകുമാരനായിരുന്ന ഉള്‍ഫോക്ക് വിവാഹം ചെയ്തു കൊടുത്തു. തന്റെ ജീവിതമാതൃക കൊണ്ട് വിശുദ്ധ തന്റെ ഭര്‍ത്താവിനേയും ദൈവഭക്തിയിലധിഷ്ടിതമായ ഒരു ജീവിതത്തിലേക്ക് നയിച്ചു. മാതൃപരമായ സ്നേഹത്തോട് കൂടിത്തന്നെ തന്റെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുവാനായി വിശുദ്ധ തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചു. ദരിദ്രരെ സഹായിക്കുന്ന കാര്യത്തില്‍ വളരെയേറെ ഉത്സാഹവതിയായിരുന്നു വിശുദ്ധ. രോഗികളെ സ്വീകരിക്കുവാനായി ഒരു ഭവനം തന്നെ അവള്‍ നിര്‍മ്മിച്ചു. അവിടെ വെച്ച് പലപ്പോഴും വിശുദ്ധ അവരുടെ പാദങ്ങള്‍ കഴുകി ചുംബിക്കുമായിരുന്നു.
വിശുദ്ധ യാക്കോബിന്റെ ശവകുടീരം സന്ദര്‍ശിക്കുന്നതിനായി വിശുദ്ധ തന്റെ ഭര്‍ത്താവിനൊപ്പം കോമ്പോസ്റ്റെല്ലായിലേക്കൊരു തീര്‍ത്ഥാടനം നടത്തി. അവരുടെ മടക്കയാത്രയില്‍ അറാസില്‍ വെച്ച് അവളുടെ ഭര്‍ത്താവിന് മാരകമായ അസുഖം പിടിപ്പെട്ടു. എന്നാല്‍ ആ രാത്രിയില്‍ വിശുദ്ധ ഡിയോണിസിയൂസ് ബ്രിജെറ്റിനു പ്രത്യക്ഷപ്പെടുകയും അവളുടെ ഭര്‍ത്താവിന്റെ രോഗശാന്തിയുള്‍പ്പെടെ സംഭവിക്കാനിരിക്കുന്ന പല കാര്യങ്ങളും അവള്‍ക്ക് വെളിപ്പെടുത്തികൊടുത്തു.
ബ്രിജെറ്റ്- ഉള്‍ഫോക്ക് ദമ്പതികള്‍ക്ക് എട്ട് മക്കളുണ്ടായിരുന്നു. വിശുദ്ധ കാതറിന്‍ ഈ ദമ്പതികളുടെ ഒരു മകളായിരുന്നു. ഉള്‍ഫോ പിന്നീട് ഒരു സിസ്റ്റേറിയന്‍ സന്യാസിയായെങ്കിലും അധികം താമസിയാതെ തന്നെ മരണപ്പെട്ടു. അതിനു ശേഷം ഒരു സ്വപ്നത്തിലൂടെ തന്നെ വിളിക്കുന്ന കര്‍ത്താവിന്റെ സ്വരം കേട്ട വിശുദ്ധ കൂടുതല്‍ കഠിനമായ ജീവിതരീതികള്‍ സ്വീകരിച്ചു. ദൈവം അവള്‍ക്ക് നിരവധി രഹസ്യങ്ങള്‍ വെളിപ്പെടുത്തി കൊടുത്തു. അധികം വൈകാതെ വിശുദ്ധ ‘ഓര്‍ഡര്‍ ഓഫ് ദി മോസ്റ്റ് ഹോളി സേവ്യര്‍’ എന്ന സന്യാസി സഭയും വാഡ്‌സ്റ്റേനയില്‍ സന്യാസിമാര്‍ക്കും, കന്യാസ്ത്രീകള്‍ക്കുമായി രണ്ടു ആശ്രമങ്ങളും സ്ഥാപിച്ചു.
പിന്നീട് റോമില്‍ എത്തിയ വിശുദ്ധ നിരവധി ആളുകളുടെ ഹൃദയങ്ങളില്‍ ദൈവസ്നേഹം ആളികത്തിച്ചു. പിന്നീട് ബ്രിജെറ്റ് ജെറൂസലേമിലേക്കൊരു തീര്‍ത്ഥയാത്ര നടത്തി, ജെറൂസലേമില്‍ നിന്നും മടങ്ങി വരുന്ന വഴിക്ക് വിശുദ്ധക്ക് കലശലായ പനി പിടിപ്പെട്ടു. ഒരു വര്‍ഷം മുഴുവനും വിശുദ്ധ രോഗത്താല്‍ കഷ്ടപ്പെട്ടു. അവള്‍ മുന്‍കൂട്ടി പ്രവചിച്ച ദിവസം തന്നെ വിശുദ്ധ ഇഹലോകവാസം വെടിഞ്ഞു കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. അവളുടെ മൃതദേഹം ഡ്‌സ്റ്റേനയിലെ ആശ്രമത്തിലേക്ക് മാറ്റി. ബോനിഫസ് ഒമ്പതാമനാണ് ബ്രിജെറ്റിനെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തിയത്. സ്വീഡന്റെ മാധ്യസ്ഥ വിശുദ്ധയാണ് വിശുദ്ധ ബ്രിജെറ്റ്.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. റവേന്നായിലെ പ്രഥമ ബിഷപ്പായിരുന്ന അപ്പോളിനാരിസ്
2. റോമന്‍കാരനായ അപ്പൊളോണിയൂസും എവുജിനും
3. മാര്‍സെയിനൈല്‍ ജോണ്‍ കാസ്സിയന്‍
4. ഹെരുന്തോ, റോമൂളാ, റെടേംപ്താ
5. റവേന്നാ ബിഷപ്പായിരുന്ന ;ലിബേരിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

🌻പ്രഭാത പ്രാർത്ഥന 🌻
കര്‍ത്താവേ! അങ്ങയുടെ കാരുണ്യം ആകാശത്തോളം എത്തുന്നു; വിശ്വസ്തത മേഘങ്ങള്‍വരെയും.
സങ്കി 36:5
എന്റെ ഈശോയെ ആകാശത്തോളം എത്തുന്ന കാരുണ്യത്തോടും മേഘങ്ങൾ വരെ എത്തുന്ന വിശ്വസ്തതയോടും കൂടെ അങ്ങ് എന്നെ സ്നേഹിക്കുന്നതിനായി ഞാൻ നന്ദി പറയുന്നു. കർത്താവേ ഓരോ കുമ്പസാരത്തിലും ഓരോ കുർബാനയിലും ഞാനത് അനുഭവിക്കുന്നു. ഓ എൻ്റെ യേശുവേ അങ്ങ് എന്തിനാണ് ഇങ്ങനെ സ്നേഹിച്ചു കൊണ്ടിരിക്കുന്നത്? എന്ത് കണ്ടിട്ടാണ്? അങ്ങയെ സ്നേഹിക്കുന്ന തിനുളള ശക്തിയില്ല കഴിവില്ല വിശുദ്ധിയില്ല. എന്നിട്ടും അങ്ങ് സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു. ഞങ്ങൾക്കും കൃപ തരണേ ഇങ്ങനെ സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇങ്ങനെ സ്നേഹിക്കാൻ കഴിയണേ എന്നാശിക്കാൻ. അങ്ങെന്നെ സ്നേഹിക്കുംപോലെ ഞാൻ അങ്ങയെ സ്നേഹിക്കാൻ എനിക്ക് എന്നാണ് സാധിക്കുക. ഇല്ലെങ്കിൽ അതിന്റെ ഒരംശമെങ്കിലും എനിക്കു സാധിച്ചിരുന്നെങ്കിൽ….
ഈശോയെ സ്നേഹിച്ച വിശുദ്ധ മരിയ ഗൊരേറ്റി ഞങ്ങളും ഈശോയെ സ്നേഹിക്കാൻ പ്രാർത്ഥിക്കണേ
ഞാന്‍ നിങ്ങളോടു പറയുന്നു: എന്തു ഭക്‌ഷിക്കും, എന്തു പാനംചെയ്യും എന്നു ജീവനെക്കുറിച്ചോ എന്തു ധരിക്കും എന്നു ശരീരത്തെക്കുറിച്ചോ നിങ്ങള്‍ ഉത്‌കണ്‌ഠാകുലരാകേണ്ടാ. ഭക്‌ഷണത്തെക്കാള്‍ ജീവനും വസ്‌ത്രത്തെക്കാള്‍ ശരീരവും ശ്രേഷ്‌ഠമല്ലേ?
മത്തായി 6 : 25
ഉറങ്ങുംമുൻപേ…
പരിശുദ്ധ മാതാവേ, എന്റെയും ഈശോയുടേയും അമ്മേ, ഇന്നേദിനം അമ്മയുടെ ഏഴു വ്യാകുലങ്ങളെ ഓർത്തു ഞാൻ പ്രാർത്ഥിക്കുന്നു… നിന്റെ ഹൃദയത്തെ വേദനിപ്പിച്ച ആ നിമിഷങ്ങളിലൂടെ ഞാനും നിന്നോടു കൂടെ ചേരട്ടെ… പൊന്നുണ്ണി പിറന്നയുടൻ ഹേറോദേസ്, കുഞ്ഞിനെ കൊല്ലാനായി ആഗ്രഹിച്ചപ്പോൾ, ദൂതന്റെ നിർദ്ദേശപ്രകാരം ഈജിപ്തിലേക്കു പലായനം ചെയ്യേണ്ടി വന്നതും…
കുഞ്ഞു നസ്രായനെ നാൽപതാം നാൾ ദേവാലയത്തിൽ കാഴ്ചവച്ചപ്പോൾ, നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ കടക്കും എന്ന ശിമയോന്റെ പ്രവചനവും നിന്റെ മാതൃഹൃദയത്തെ വേദനിപ്പിച്ചുവല്ലോ…
വീണ്ടും ബാലനായ ഈശോയേ ജറുസലേം ദേവാലയത്തിൽ വച്ച് കാണാതായതും ഒരമ്മയെ വേദനിപ്പിക്കുന്നതായിരുന്നു…
ഒരു പക്ഷേ, ഇതിനേക്കാളേറെ നിന്റെ മാതൃഹൃദയം വിങ്ങിയത്, പ്രിയ മകൻ മരണത്തിനായി വിധിക്കപ്പെട്ട്, ശത്രുക്കളേൽപിച്ചു കൊടുത്ത ഭാരമേറിയ കുരിശും തോളിലേറ്റി കാൽവരിയിലേക്കുള്ള യാത്രയിൽ നിങ്ങൾ തമ്മിൽ കണ്ടുമുട്ടിയപ്പോഴായിരുന്നില്ലേ…
ആ യാത്രയ്ക്കൊടുവിൽ ഈ ഭൂമിയിൽ ഒരു മനുഷ്യന് താങ്ങാനാകുന്നതിലേറെ പീഢകളിലൂടെ അമ്മയുടെ പ്രിയ പുത്രൻ കടന്നുപോയതിന് മൂകസാക്ഷിയായപ്പോഴും…
മരണം പുൽകിയ പ്രിയപുത്രന്റെ ശരീരം നിന്റെ മടിയിൽ കിടത്തിയപ്പോൾ മൂകമായ ഭാഷയിൽ നീ അന്ത്യയാത്ര പറഞ്ഞപ്പോഴും…
എല്ലാത്തിനുമൊടുവിൽ പ്രിയ മകനെ കല്ലറയിൽ അടക്കം ചെയ്തപ്പോഴും നിന്റെ ഹൃദയം എത്രത്തോളം വേദനിച്ചിരുന്നുവെന്ന് അമ്മേ, ഞാനറിയുന്നു…
അമ്മേ മാതാവേ, നിന്റെ നിരവധിയായ കണ്ണീർധാരകൾ, എന്നെ രക്ഷാമാർഗ്ഗത്തിലേക്ക് നയിക്കാനിടയാകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അമ്മയുടെ പ്രിയപുത്രന്‍ അനുഭവിച്ച വേദനകളെ സന്തോഷപൂര്‍വ്വം ഉള്‍കൊണ്ട പരിശുദ്ധ അമ്മേ, നിന്റെ വേദനകളോട് എന്റെയും വേദനകള്‍ ചേർത്ത് പിതാവായ ദൈവത്തിന്റെ സന്നിധിയില്‍ ഞാൻ സമര്‍പ്പിക്കുന്നു. വ്യാകുലമാതാവേ, കൊറോണയെന്ന മഹാമാരിയിൽ നിന്നും ഞങ്ങള്‍ക്കും ലോകം മുഴുവനുവേണ്ടിയും അപേക്ഷിക്കണമേ… ആമ്മേൻ.
ന്യായം പാലിക്കുകയും നീതിപ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ഭാഗ്യവാന്‍മാര്‍.
കര്‍ത്താവേ, അവിടുന്നു ജനത്തോടുകാരുണ്യം കാണിക്കുമ്പോള്‍ എന്നെഓര്‍ക്കണമേ!
അവിടുന്ന് അവരെ മോചിപ്പിക്കുമ്പോള്‍എന്നെ സഹായിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 106 : 3-4 🙏


Leave a comment