Beautiful people are yet to be born

എന്റെ പേര് റെക്‌സി, ഞാൻ അയർലണ്ടിൽ ജോലി ചെയ്യുന്നു. അബോർഷൻ ഒരു അവകാശമായി വാദിക്കുന്നവരെ കണ്ടു. അവരുടെ ആശയങ്ങൾ കണ്ടപ്പോൾ കൊല ചെയ്യപെടുന്ന കുഞ്ഞുങ്ങളുടെ നിസ്സഹായമായ മുഖം ഓർമ്മ വരുന്നു. അതുകൊണ്ട് ഞാൻ എന്റെ ജീവിതം നിങ്ങളോട് പങ്ക് വയ്ക്കാൻ ആഗ്രഹിക്കുന്നു.. 1996 ഫെബ്രുവരിയിൽ ആണ് എന്റെ വിവാഹം കഴിഞ്ഞത്. 97 ഡിസംബറിൽ ഞങ്ങൾക്ക് ഒരു മോൾ ഉണ്ടായി. എന്റെ അമ്മയുടെ അനുജത്തിയും കുടുംബവും അബുദാബിയിൽ ഉണ്ടായിരുന്നത് കൊണ്ടും, അബുദാബി M O H ൽ അന്ന് നല്ല ശമ്പളം ഉണ്ടായിരുന്നത് കൊണ്ടും അബുദാബിക്ക് പോകാം എന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു. 1998 ൽ തന്നെ എനിക്ക്‌ അബുദാബിക്ക് selection ലഭിച്ചു. അന്ന് 23വർഷം മുൻപ് 35000 രൂപയും അനുകൂല്യങ്ങളും ആയിരുന്നു അബുദാബിയിൽ ശമ്പളം. സെലക്ഷൻ കഴിഞ്ഞു Xray എടുക്കണം എന്ന് പറഞ്ഞപ്പോൾ ആണ് ഒരു ചെറിയ സംശയം. ഉദരത്തിൽ ഒരു ജീവൻ വളരുന്നുണ്ടോ എന്ന്. അത്‌ കൊണ്ട് Xray എടുത്തില്ല. Check ചെയ്തപ്പോൾ ശരിയാണ് ഒരു കുഞ്ഞു ജീവൻ എന്റെ ഉദരത്തിൽ വളരുന്നു. ആ കുഞ്ഞു ജീവൻ ഇന്ന് വളർന്നു ഒരാൺ കുട്ടിയായി എഞ്ചിനീയറിങ് പഠനം കഴിയുന്നു. അന്ന് സാമ്പത്തികമായി ആവശ്യം ഉണ്ടായിരുന്നെങ്കിലും അബുദാബിയിലെ സ്വപ്ന ജോലി ഉപേക്ഷിച്ചു. മക്കൾ ഇനിയും ഉണ്ടാവും, ജോലി നല്ലത് കിട്ടുമോ എന്ന ചോദ്യങ്ങൾക്ക്, ഞാൻ ഉത്തരം പറഞ്ഞില്ല. കത്തോലിക്ക സഭാ പഠിപ്പിച്ച ജീവന്റെ പ്രമാണങ്ങൾ ആയിരുന്നു എന്റെ മനസ്സിൽ. അന്ന് ഉദര ഫലം ദൈവ ദാനമാണ് എന്ന് പറഞ്ഞു എന്നെ ധൈര്യപെടുത്തിയ എന്റെ പ്രിയ കൂട്ടുകാരി കാർമ്മൽ കോളേജ് പ്രിൻസിപ്പിൽ സിസ്റ്റർ പ്രഭയെ സ്നേഹത്തോടെ ഓർക്കുന്നു. പക്ഷേ ദൈവം എനിക്കു കാത്തു വച്ച സമ്മാനം വലുത് ആയിരുന്നു. 21 വർഷങ്ങൾക്കു മുൻപ് എനിക്ക്‌ അബുദാബിയിലെ ശമ്പളത്തിലെയും കൂടിയ ശമ്പളത്തോടെ 2000ൽ യൂറോപ്പിലെ അയർലണ്ടിൽ എത്തുവാൻ സാധിച്ചു. അത്‌ മാതൃവുമല്ല എന്റെ കുടുംബത്തിലെയും പരിചയത്തിലുമുള്ള പലരെയും യൂറോപ്പിലേക്ക് കൊണ്ടുവരുവാൻ ദൈവം എന്നെ ഇടയാക്കി. അയർലണ്ടിൽ എത്തിയതിനു ശേഷം എനിക്ക് വീണ്ടും രണ്ടു മക്കളെ കുടി ദൈവം തന്നു. മക്കൾ ഉണ്ടാവുന്നത് കരീയർ നശിപ്പിക്കും എന്ന് പറയുന്നവരോട്, 4 മക്കളുമായി ജീവിക്കുന്നതിനും ജോലി ചെയ്യുന്നതിനും ഇടയിലാണ് യൂറോപ്പിലെ പ്രശസ്തമായ യൂണിവേഴ്സിറ്റികളിൽ നിന്ന് എനിക്ക്‌ PG കോഴ്സുകൾ ചെയ്യുവാൻ സാധിച്ചത്. അവശ്യ ഘട്ടങ്ങളിലെല്ലാം എന്റെ വലം കൈയ്യായി തണലായി ഭർത്താവിന്റെ അമ്മയാണ് എന്റെ ഒപ്പം നിന്നത്. അങ്ങനെ ഒരു മമ്മിയെയും പപ്പയെയും എനിക്കു നൽകിയ ഈശോക്ക് നന്ദി പറയുന്നു. എന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാം മക്കളുടെ മുഖമാണ് എനിക്ക്‌ ജീവിത ത്തിൽ പ്രത്യാശ നൽകിയത്. ദൈവത്തിന്റെ മനസ്സാണ് ബൈബിൾ വചനത്തിലൂടെ നാം കാണുന്നത്. ജ്ഞാനത്തിന്റെ പുസ്തകത്തിൽ 12 അം അധ്യായത്തിൽ 4 മുതൽ 6 വരെ വാക്യങ്ങളിൽ ഇങ്ങനെ പറയുന്നു.

നിഷ്‌ഠൂരമായ ശിശുഹത്യ, മനുഷ്യക്കുരുതി നടത്തി രക്‌തമാംസങ്ങള്‍ ഭുജിക്കല്‍ എന്നീ മ്ലേച്ഛാചാരങ്ങള്‍ നിമിത്തം അങ്ങയുടെ വിശുദ്‌ധദേശത്തെ ആദ്യനിവാസികളെ അങ്ങ്‌ വെറുത്തു. നിസ്‌സഹായരായ കുഞ്ഞുങ്ങളെ വധി ച്ചമാതാപിതാക്കളെ ഞങ്ങളുടെ പൂര്‍വികരാല്‍ നശിപ്പിക്കാന്‍ അങ്ങു മനസ്‌സായി.

നിസ്സഹായർ ആയ കുഞ്ഞുങ്ങളുടെ രക്തം നിങ്ങളുടെ ഭവനത്തിൽ വീഴാതെ ഇരിക്കട്ടെ. ഞങ്ങളുടെ വിവാഹത്തിന് വൈദികൻ പറഞ്ഞ പ്രസംഗം ഓർമ്മ വരുന്നു. Beautiful people are yet to be born. നല്ല മക്കൾ നിങ്ങളുടെ ഭവനങ്ങളിൽ ഉണ്ടാവട്ടെ. അവരെ കൊല ചെയ്യരുത്. ആറ് മക്കളും ആയി ജോലി ചെയ്ത് ദൈവത്തെ സ്തുതിച്ചു ജീവിക്കുന്ന അനുജൻ ബിനുവിനെയും ഭാര്യ സിമിയെയും അഭിമാനത്തോടെ ഓർക്കുന്നു. ഓരോ കുഞ്ഞി കൈകളും സ്വർഗത്തിൽ നിന്ന് അനുഗ്രഹം കൊണ്ട് വരുന്ന കൈകളാണ് എന്ന് പ്രശസ്ത വചന പ്രാഘോഷകൻ മാത്യു വയലാമണ്ണിൽ അച്ചൻ പറഞ്ഞത് ഓർക്കുന്നു. ദൈവത്തെ സ്തുതിക്കേണ്ട ആ കൈകൾക്ക് കാവൽ ആകേണ്ട അമ്മ തന്നെ സ്ത്രി സ്വാതന്ത്ര്യം എന്ന പേര് പറഞ്ഞു കുഞ്ഞി കൈകൾ വെട്ടി മാറ്റാരുതേ! Please 🙏 നിസ്സഹായർ ആയ കുഞ്ഞുങ്ങളുടെ രക്തം നിങ്ങളുടെ ഭവനത്തിൽ വീഴാതെ ഇരിക്കട്ടെ. ജീവിച്ചിരിക്കുന്ന മക്കളെ പോലെ ശരീരവും ആത്മാവും ഉള്ള മക്കളെ ആണ് നിങ്ങൾ കൊല്ലുന്നത്. അരുത് മമ്മി, എന്ന് ആ കുഞ്ഞിപൈതൽ നിങ്ങളോട് പറയുന്നുണ്ട്. പിഴ പറ്റിയവർ ദൈവസന്നിധിയിൽ ഏറ്റു പറയുക. കരുണമായനായ ദൈവം നിങ്ങളോടെ അറിവില്ലായ്മ ക്ഷമിക്കും🌹 കുറവുകൾ ഉള്ള മക്കളെ നിറഞ്ഞ സ്നേഹത്തോടെ പരിചരിക്കുന്ന അമ്മമാരുടെ മുൻപിൽ തല കുനിക്കുന്നു. 🌹 You are specially chosen by Jesus 🌹 ഈ ജീവിതം തന്നതിനെയോർത്തു ഇശോക്കും, പിന്നെ എന്നെ പ്രസവിച്ചു പാലുട്ടി വളർത്തിയ എന്റെ പെണ്ണമ്മ മമ്മിക്കും, തണലായി നിന്ന എന്റെ പപ്പാക്കും (ഇപ്പോൾ സ്വർഗത്തിൽ ) നന്ദി. 🌹Thank you Jesus.🙏

fb കടപ്പാട്

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment